കാസർകോട് : സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പ്രതിഷേധം കടുപ്പിച്ച് കാസർകോട്ടെ ബിജെപി പ്രവർത്തകർ. സുരേന്ദ്രനെയും സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്രങ്ങളിൽ ഫ്ലക്സ് ബോർഡുകളുയർന്നു. ഉദയഗിരി, പാറക്കട്ട, ജെ പി കോളനി, കറന്തക്കാട് പ്രദേശങ്ങളിലാണ് ബിജെപി പ്രവർത്തകൻ ജ്യോതിഷിന്റെ ചരമവാർഷികദിനത്തിൽ ബോർഡ് സ്ഥാപിച്ചത്.
ഇന്ത്യൻ ജനപ്രിയനെ ഈ രാജ്യത്തും എത്തിച്ച് മാരുതി
ബലിദാനികളെ...
കാസർകോട്:പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ നിലവിൽ വന്നു
പ്രസിഡണ്ട്:അസീസ് മരിക്കെ,ജനറൽ സെക്രട്ടറി: എ കെ ആരിഫ്, ട്രഷറർ:യു കെ സൈഫുള്ള തങ്ങൾ
മറ്റു ഭാരവാഹികൾ
വൈസ് പ്രസിഡണ്ടുമാർ: സയ്യിദ് ഹാദി തങ്ങൾ,അബ്ദുല്ല മാധേരി,പി എം സലീം,അന്തുഞ്ഞി ഹാജി,
സെക്രട്ടറിമാർ:അബ്ദുല്ല മാളിക,ടിഎം ഷുഹൈബ്,എം പി ഖാലിദ്,സിദ്ധീഖ് ഒളമുഗർ
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ പൂര്‍ത്തിയായി. ഇനി പ്രതിഭാഗം വാദമാണ് നടക്കേണ്ടത്. ഇതിനായി കേസ് ഫെബ്രുവരി 27ലേക്ക് മാറ്റി. റിയാസ് മൗലവി വധക്കേസിലെ വിചാരണ പൂര്‍ത്തിയായതിന് ശേഷം രണ്ടുമാസം മുമ്പാണ് അന്തിമവാദം ആരംഭിച്ചത്.
ഘട്ടം ഘട്ടമായി നടന്നതിനാല്‍...
കുമ്പള: കുമ്പളയില്‍ പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വളഞ്ഞപ്പോള്‍ നടത്തിപ്പുകാരനും സഹായിയും രക്ഷപ്പെട്ടത് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പിറക് വശത്ത് കെട്ടിത്തൂക്കിയ കോണി വഴി.
കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം നാല് മുറികളാണ് വാടകക്ക് എടുത്തിരുന്നത്. വ്യാഴാഴ്ച വൈകിട്ടാണ്...
ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെത്തുന്ന ആർഎസ്എസ് നേതാവ് ശരൺ പമ്പേൽ വർഗീയ പ്രസംഗം നടത്തി നാട്ടിലെ സാമാധാന അന്തരീക്ഷം തകർക്കുന്ന സാഹചര്യം സൃഷ്ടിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എം പി ഖാലിദ് ബംബ്രാണയും ജനറൽ സെക്രട്ടറി ബിഎം മുസ്തഫയും പ്രസ്താവനയിൽ അറിയിച്ചു.
ഇദ്ദേഹം പ്രസംഗിക്കുന്ന വേദിക്കരികിൽ പോലീസ് സാനിദ്ധ്യം ഉറപ്പ് വരുത്തണമെന്നും...
കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ച പെണ്‍വാണിഭ സംഘത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. കെട്ടിടത്തിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു.
ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് 15 ലേറെ വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി കെട്ടിടത്തിലേക്ക് പാഞ്ഞു കയറിയത്. മുറികളിലുണ്ടായിരുന്ന അഞ്ച് സ്ത്രീകളെ താക്കീത് ചെയ്ത്...
കാസർകോട് : മംഗളൂരുവിലെ ജൂവലറി ജീവനക്കാരനെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ കർണാടക പോലീസിന്റെ അന്വേഷണം കാസർകോട്ടും. പ്രതി കാസർകോട് നഗരത്തിലെത്തിയെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു ഫാൻസി കടയിലും പുതിയ ബസ് സ്റ്റാൻഡിലും ഇയാൾ എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും സംഘം ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടക പോലീസ് പ്രതിക്കായുള്ള തിരച്ചിൽ വ്യാപിപ്പിച്ചു.
കഴിഞ്ഞ മൂന്നിനാണ്...
കാസർകോട് : കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മാർട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്. കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ് -ശരത് ലാൽ സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ സിപിഎം...
കാഞ്ഞങ്ങാട് ∙ ആദ്യം തൊണ്ട വേദന, പിന്നാലെ ശക്തമായ ചുമയും പനിയും. കാലാവസ്ഥാ മാറ്റം ജില്ലയിൽ പനി ബാധിതരുടെ എണ്ണം വീണ്ടും കൂട്ടുന്നു. ഈ മാസം മാത്രം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 6313 ആണ്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഹോമിയോ, ആയുർവേദ ആശുപത്രികളിലും ചികിത്സ തേടിയവരുടെ എണ്ണം...
ബേക്കൽ ∙ പിതാവ് വഴക്കു പറഞ്ഞതിൽ മനംനൊന്ത് വീടു വീട്ടിറങ്ങിയ പന്ത്രണ്ടുകാരിയെ കാണാതായത് മണിക്കൂറുകളോളം കുടുംബാംഗങ്ങളെയും പൊലീസിനെയും മുൾമുനയിലാക്കി. ഒടുവിൽ 5 മണിക്കൂറിനു ശേഷം വീടിനു സമീപത്തെ പണി തീരാത്ത വീടിന്റെ ശുചിമുറിയിൽ ഉറങ്ങിയ നിലയിൽ കണ്ടെത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.
സ്കൂളിൽ വച്ചുണ്ടായ ഒരു സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് വഴക്ക് പറഞ്ഞിരുന്നു....
ദില്ലി: രാജ്യത്ത് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിൻറെ ആകെ വിലയിൽ കഴിഞ്ഞ ആറു മാസത്തിൽ പന്ത്രണ്ടു ശതമാനം കുറവുണ്ടായെന്ന് റിപ്പോർട്ട്. ഇറക്കുമതി രണ്ടു ശതമാനം ഉയർന്നപ്പോഴാണ്...