കാസർകോട്:കാസർകോട് ജില്ലാ മുസ്ലിം ലീഗിന് പുതിയ കമ്മിറ്റിക്ക് നിലവിൽ വന്നു. പ്രസിഡണ്ടായി കല്ലട്ര മാഹിൻ ഹാജിയേയും ജനറൽ സെക്രട്ടറിയായി എ അബ്ദുറഹിമാനേയും,ട്രഷററായി പിഎം മുനീർ ഹാജിയേയും തിരഞ്ഞെടുത്തു.
President : Kallatra Mahin Haji
Gen Secretary : A Abdul Rahman
Treasurer : PM Muneer Haji
Vice President
1. KEA Backer
2. AM Kadavath
3. Adv...
കുമ്പള : മംഗൽപ്പാടി പഞ്ചായത്ത് ഭരണസമിതിക്കെതിരേ എൻ.സി.പി. പ്രതിഷേധജാഥ സംഘടിപ്പിക്കുന്നു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച 9.30-ന് കൈക്കമ്പയിൽനിന്ന് പ്രതിഷേധജാഥ തുടങ്ങും. ബ്ലോക്ക് പ്രസിഡൻറ് മഹമൂദ് കൈകമ്പ നയിക്കുന്ന ജാഥ എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 5.30-ന് പൊതുസമ്മേളനത്തോടെ ഉപ്പളയിൽ ജാഥ സമാപിക്കും. സമാപനസമ്മേളനം ജില്ലാ പ്രസിഡൻറ് കരീം ചന്തേര...
കാസർകോട്: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹമോചനം മുസ്ലിം നടത്തിയാൽ ജയിലിൽ അടക്കണമെന്ന നയം തെറ്റാണെന്നും പിണറായി വ്യക്തമാക്കി. സി.പി.എം ജനകീയ പ്രതിരോധ ജാഥക്ക് കാസർകോട്ട് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഒരു നിയമ സംവിധാനമാണ് വേണ്ടത്. എന്നാൽ, ഒരു മതവിശ്വാസിക്ക് ഒരു നിയമവും മറ്റൊരാൾക്ക് വേറൊരു നിയമവുമാണ് കേന്ദ്രം...
തിരുവനന്തപുരം: സിപിഎം നേതാവ് വിപിപി മുസ്തഫ തദ്ദേശ മന്ത്രി എംബി രാജേഷിൻ്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിക്ക് മുസ്തഫയുടെ ചുമതല കൈമാറി ഉത്തരവിറങ്ങിയിട്ടുണ്ട്. പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണ് മുസ്തഫയുടെ രാജി എന്നാണ് വിവരം. കാസർകോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാർട്ടി മുസ്തഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ...
കാസർകോട് : സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പ്രതിഷേധം കടുപ്പിച്ച് കാസർകോട്ടെ ബിജെപി പ്രവർത്തകർ. സുരേന്ദ്രനെയും സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്രങ്ങളിൽ ഫ്ലക്സ് ബോർഡുകളുയർന്നു. ഉദയഗിരി, പാറക്കട്ട, ജെ പി കോളനി, കറന്തക്കാട് പ്രദേശങ്ങളിലാണ് ബിജെപി പ്രവർത്തകൻ ജ്യോതിഷിന്റെ ചരമവാർഷികദിനത്തിൽ ബോർഡ് സ്ഥാപിച്ചത്.
ഇന്ത്യൻ ജനപ്രിയനെ ഈ രാജ്യത്തും എത്തിച്ച് മാരുതി
ബലിദാനികളെ...
കാസർകോട്:പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ നിലവിൽ വന്നു
പ്രസിഡണ്ട്:അസീസ് മരിക്കെ,ജനറൽ സെക്രട്ടറി: എ കെ ആരിഫ്, ട്രഷറർ:യു കെ സൈഫുള്ള തങ്ങൾ
മറ്റു ഭാരവാഹികൾ
വൈസ് പ്രസിഡണ്ടുമാർ: സയ്യിദ് ഹാദി തങ്ങൾ,അബ്ദുല്ല മാധേരി,പി എം സലീം,അന്തുഞ്ഞി ഹാജി,
സെക്രട്ടറിമാർ:അബ്ദുല്ല മാളിക,ടിഎം ഷുഹൈബ്,എം പി ഖാലിദ്,സിദ്ധീഖ് ഒളമുഗർ
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് വാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ പൂര്‍ത്തിയായി. ഇനി പ്രതിഭാഗം വാദമാണ് നടക്കേണ്ടത്. ഇതിനായി കേസ് ഫെബ്രുവരി 27ലേക്ക് മാറ്റി. റിയാസ് മൗലവി വധക്കേസിലെ വിചാരണ പൂര്‍ത്തിയായതിന് ശേഷം രണ്ടുമാസം മുമ്പാണ് അന്തിമവാദം ആരംഭിച്ചത്.
ഘട്ടം ഘട്ടമായി നടന്നതിനാല്‍...
കുമ്പള: കുമ്പളയില്‍ പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വളഞ്ഞപ്പോള്‍ നടത്തിപ്പുകാരനും സഹായിയും രക്ഷപ്പെട്ടത് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പിറക് വശത്ത് കെട്ടിത്തൂക്കിയ കോണി വഴി.
കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം നാല് മുറികളാണ് വാടകക്ക് എടുത്തിരുന്നത്. വ്യാഴാഴ്ച വൈകിട്ടാണ്...
ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെത്തുന്ന ആർഎസ്എസ് നേതാവ് ശരൺ പമ്പേൽ വർഗീയ പ്രസംഗം നടത്തി നാട്ടിലെ സാമാധാന അന്തരീക്ഷം തകർക്കുന്ന സാഹചര്യം സൃഷ്ടിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എം പി ഖാലിദ് ബംബ്രാണയും ജനറൽ സെക്രട്ടറി ബിഎം മുസ്തഫയും പ്രസ്താവനയിൽ അറിയിച്ചു.
ഇദ്ദേഹം പ്രസംഗിക്കുന്ന വേദിക്കരികിൽ പോലീസ് സാനിദ്ധ്യം ഉറപ്പ് വരുത്തണമെന്നും...
കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ച പെണ്‍വാണിഭ സംഘത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. കെട്ടിടത്തിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു.
ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് 15 ലേറെ വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി കെട്ടിടത്തിലേക്ക് പാഞ്ഞു കയറിയത്. മുറികളിലുണ്ടായിരുന്ന അഞ്ച് സ്ത്രീകളെ താക്കീത് ചെയ്ത്...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...