Monday, July 7, 2025

Local News

അധ്യാപകനെതിരേയുള്ള ലൈംഗികാതിക്രമ പരാതി; അധ്യാപകർക്കിടയിൽ വിവാദം

കുമ്പള : അധ്യാപകൻ ലൈംഗി േകാദ്ദേശ്യത്തോടെ പെരുമാറുന്നുവെന്ന വിദ്യാർഥിനികളുടെ പരാതിയിൽ അധ്യാപകർക്കിടയിൽ അഭിപ്രായഭിന്നത. ആരോപണവിധേയനായ അധ്യാപകൻ നിരപരാധിയാണെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്നുമാണ് ഒരു വിഭാഗം അധ്യാപകരുടെ വാദം. എന്നാൽ, പി.ടി.എ.യും കുറച്ച് അധ്യാപകരും ചേർന്ന് ആരോപണവിധേയനെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് മറുവിഭാഗവും പറയുന്നു. കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലാത്തതിനാൽ കേസെടുക്കാൻ പോക്സോനിയമപ്രകാരം കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. സ്‌കൂൾ...

മംഗളൂരുവില്‍ ജ്വല്ലറി ജീവനക്കാരനെ പട്ടാപ്പകല്‍ കുത്തിക്കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതി കാസര്‍കോട്ട് അറസ്റ്റില്‍

മംഗളൂരു: മംഗളൂരു ഹമ്പന്‍കട്ട മിലാഗ്രസ് സ്‌കൂളിന് സമീപമുള്ള ജ്വല്ലറിയില്‍ ജീവനക്കാരനെ കുത്തിക്കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രതി കാസര്‍കോട്ട് അറസ്റ്റില്‍. കൊയിലാണ്ടി തൂവക്കോട് ചേനഞ്ചേരി ചാത്തനാടത്ത് താഴെ ഹൗസിലെ ഷിഫാസ് പി.പി (33)യാണ് കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രപരിസരത്ത് വെച്ച് ഉച്ചയ്ക്ക് ശേഷം അറസ്റ്റിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അബ്ദുല്‍റഹീം എന്നിവര്‍ക്ക്...

കുനിൽ ഇസ്ലാമിക് സെൻ്റർ മുഹമ്മദിയ കോളജ് ആറാം വാർഷികവും ഒന്നാം സനദ് ദാന സമ്മേളനവും മാർച്ച് 3 മുതൽ 5 വരെ

കുമ്പള. മത ഭൗതിക സമന്വയ വിദ്യഭ്യാസ സ്ഥാപനമായ കുനിൽ ഇസ്ലാമിക് സെൻ്റർ മുഹമ്മദിയ കോളജ് ആറാം വാർഷികവും ഒന്നാം സനദ് ദാന മഹാ സമ്മേളനവും മാർച്ച് 3 മുതൽ 5 വരെ വിവിധ പരിപാടികളോടെ കോളജ് കാംപസിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മാർച്ച് മൂന്ന് ഉച്ചയ്ക്ക് 2...

തലപ്പാടി– ചെങ്കള റീച്ചിൽ 35 ശതമാനം പണി തീർന്നു

കാസർകോട്‌ :തലപ്പാടി–ചെങ്കള റീച്ചിൽ ദേശീയപാത 66 വികസനം 35 ശതമാനം പൂർത്തിയായി. രണ്ടുമാസത്തിനകം 50 ശതമാനം ലക്ഷ്യമിട്ടാണ്‌ നിർമാണം. അടുത്തവർഷം മേയിൽ പണിതീർക്കാനാണ്‌ കരാറുകാരായ  ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ –ഓപ്പറേറ്റീവ്‌ സൊസൈറ്റി ലക്ഷ്യമിടുന്നത്‌. സംസ്ഥാനത്ത്‌ ആദ്യം പൂർത്തിയാകുന്ന ദേശീയപാത റീച്ചായിരിക്കും ഇത്‌. ആറുവരിപ്പാതയിൽ 17 കിലോമീറ്ററിൽ മൂന്നുവരി ടാറിങ് കഴിഞ്ഞു. വാഹനങ്ങൾ ഓടിതുടങ്ങി. ഗതാഗതതടസ്സമില്ലാതാക്കാൻ...

ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചു, വാട്ട്‌സാപ്പിലൂടെ സന്ദേശം; അധ്യാപകനെതിരേ പരാതിയുമായി വിദ്യാര്‍ഥിനികള്‍

കുമ്പള : അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വിദ്യാർഥിനികൾ. പോലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായിട്ടില്ലെന്നാണ്‌ ആക്ഷേപം. എട്ട് വിദ്യാർഥിനികളാണ് അധ്യാപകനെതിരെ പരാതിയുന്നയിച്ചത്. ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും വാട്ട്സാപ്പിലൂടെ സന്ദേശമയക്കുകയും ചെയ്തെന്നാണ് പരാതി. സ്കൂളിൽ സ്ഥാപിച്ച പരാതിപ്പെട്ടിയിൽനിന്നാണ് അധ്യാപകനെതിരെ ആദ്യമായി പരാതി ലഭിച്ചത്. സ്കൂൾ കൗൺസലർക്ക് പിന്നീട് എട്ട് വിദ്യാർഥിനികളുടെ പരാതി ലഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ...

കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ചു; രണ്ട് പേർ കാസർകോട് അറസ്റ്റിൽ

കാസർകോട്: കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ച കേസിൽ രണ്ട് പേർ കാസർകോട് അറസ്റ്റിലായി. അയിരിത്തിരിയിൽ നിന്നാണ് ഇവർ പിടിയിലായത്. തമിഴ്നാട് കടല്ലൂർ സ്വദേശി മണികണ്ഠൻ,  തെങ്കാശി സ്വദേശി പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്. മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന  ട്രാൻസ്ഫോർമറാണ് ഇരുവരും മോഷ്ടിച്ചത്.

കാസർഗോഡ് ജില്ലയിൽ സാമൂഹിക സുരക്ഷാ പെൻഷൻ വരുമാന സർട്ടിഫിക്കറ്റ് നൽകാൻ ബാക്കിയുള്ളത് നാൽപതിനായിരത്തോളം പേർ

കാസർകോട്: സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകാൻ ജില്ലയിൽ ബാക്കിയുള്ളത് നാൽപതിനായിരത്തോളം പേർ. പഞ്ചായത്ത് പരിധികളിൽ പെൻഷൻ വാങ്ങുന്ന 1,32,646  പേരിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബാക്കിയുള്ളത് 39,604 പേരാണ്. ഇന്നലെ വൈകിട്ട് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്റുടെ ഓഫിസിൽ നിന്നുള്ള കണക്കുകൾ പ്രകാരമുള്ള വിവരമാണിത്. നഗരസഭകളിലെ കണക്കുകൾ കൂടിയാകുമ്പോൾ സർട്ടിഫിക്കറ്റ് നൽകാൻ ബാക്കിയുള്ളവരുടെ...

എന്തായാലും ജയിലിലായി, പിന്നെന്തിന് കാർ! അറസ്റ്റിലായി മണിക്കൂറുകൾക്കകം ഇന്നോവ വിൽപനയ്‌ക്ക് വെച്ച് ആകാശ് തില്ലേങ്കരി; ആകർഷകമായ വില വ്യക്തമാക്കി സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം

കണ്ണൂർ: അറസ്റ്റിലായതിന് മണിക്കൂറുകൾക്ക് പിന്നാലെ ഇന്നോവ കാർ വിൽപനയ്‌ക്ക് വെച്ച് ആകാശ് തില്ലങ്കേരി. ഫേസ്ബുക്കിലെ കാർ വിൽപന ഗ്രൂപ്പിലാണ് വാഹനം വിൽപനയ്‌ക്കെന്ന് അറിയിപ്പ് വന്നത്. ജയിലിൽ ആയി മൂന്ന് മണിക്കൂറിന് ശേഷമാണ് ആകാശിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും വിൽപന പരസ്യം ചെയ്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 2012 രജിസ്‌ട്രേഷനിലുള്ള ഇന്നോവയ്‌ക്ക് ഏഴ് ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്....

കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

കാസർകോട് :കാസർകോട് മീൻ മാർക്കറ്റ് പരിസരത്ത് കെ എസ് ആർ ടിസി  ബസിന്റെ പിൻചക്രം കയറി  സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കെ എൽ  14 എ  എ 8328 എന്ന നമ്പർ സ്കൂട്ടറാണ് അപകടത്തിൽപെട്ടത്. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്സീർ ( 23 )...

42 കാരന്റെ അറസ്റ്റിന് പിന്നാലെ കാസർഗോഡ് ജില്ലയിലെ ഏഴുപേർ നിരീക്ഷണത്തിൽ, കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവർ ഉടൻ കുടുങ്ങും

കാസർഗോഡ്: കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കേരള പൊലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ട് പ്രകാരം ജില്ലയിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാൾക്കെതിരെ കേസെടുത്തു. ഏഴുപേർ നിരീക്ഷണത്തിലാണ്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മറ്റൊരു കേസ്. ആദൂർ പാമ്പാടിയിലെ ഇബ്രാഹിമി(42)നെതിരെയാണ് ആദൂർ പൊലീസ് കേസെടുത്തത്. 18...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img