നീലേശ്വരം (കാസര്‍കോട്): പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് കാസര്‍കോട് പരപ്പയിലെ എട്ടംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്. പരപ്പയിലെ സപ്‌ന ടെക്‌സ്‌റ്റൈല്‍സ് ഉടമ നിസാറും ബന്ധു കെ.പി സുഹൈലും കുടുംബവുമാണ് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടത്.
ഭീകരാക്രമണം നടന്ന അതേ സമയത്തായിരുന്നു ഇവര്‍ക്ക് പഹല്‍ഗാമിലെ ബൈസരനില്‍ എത്തേണ്ടിയിരുന്നത്. കാലാവസ്ഥയിലുണ്ടായ വ്യത്യാസം കാരണം ഞായറാഴ്ച തന്നെ ഇവര്‍ ബൈസരനില്‍...
കുമ്പള: പ്രസിദ്ധമായ ഒളയം മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകും. രാവിലെ 10.30 ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ ഹാജി അടുക്കം പതാക ഉയർത്തും. തുടർന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ ഫഖ്റുദ്ദീൻ കുനിൽ ഉറൂസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും....
ഉപ്പള ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉപ്പളയിൽ നിർമിച്ച 210 മീറ്റർ മേൽപാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു. ഇതോടെ ഉപ്പളയിൽ 3 വർഷമായി നാട്ടുകാരും വ്യാപാരികളും യാത്രക്കാരും അനുഭവിച്ചിരുന്ന ദുരിതത്തിന് ശാശ്വത പരിഹാരമായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന് പാലം തുറന്ന് കൊടുത്ത് വാഹനങ്ങൾ കടത്തിവിട്ടു. 210 മീറ്റർ പാലം 44 തൂണുകൾ സ്ഥാപിച്ചാണ് പണിതിരിക്കുന്നത്....
കാസർഗോഡ്: ബേക്കലിൽ ആരംഭിച്ച സ്കൈ ഡൈനിംഗ് വൈറലാകുന്നു. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ആദ്യമായി കാസർഗോഡ് ജില്ലയിലെ ബേക്കലിൽ ആരംഭിച്ച സ്കൈ ഡൈനിംഗ് ഇതിനകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. ബേക്കൽ ബീച്ച് പാർക്കിൽ 120 അടി ഉയരത്തിൽ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ട് കടലിന്റെയും ബേക്കൽ കോട്ടയുടെയും സൗന്ദര്യം ആസ്വദിക്കാം എന്നതാണ് സ്കൈ ഡൈനിംഗിൻ്റെ...
മഞ്ചേശ്വരം : മഞ്ചേശ്വരം താലൂക്കിൽ വിവിധ സെക്‌ഷനുകളിലായി അടുത്ത മൂന്നു വർഷത്തിൽ വൈദ്യുതിമേഖലയിൽ 200 കോടിയുടെ പദ്ധതികൾ നടപ്പാക്കും. എ.കെ.എം. അഷ്‌റഫ് എംഎൽഎ വിളിച്ചുചേർത്ത മഞ്ചേശ്വരം നിയോജകമണ്ഡലംതല കെഎസ്ഇബി യോഗത്തിൽ പദ്ധതിപ്രവർത്തനങ്ങൾ വിലയിരുത്തി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ എംഎൽഎക്ക് നേരിട്ട് ലഭിച്ച വിവിധ പരാതികളും ചർച്ചചെയ്തു. വൈദ്യുതിപദ്ധതിയിൽ കഴിഞ്ഞ വർഷം 15 കോടിയുടെ...
കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ താമസസ്ഥലത്ത് വച്ചാണ് യുവാവിനു കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്....
കാസര്‍കോട്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ മേല്‍പ്പാലം താത്കാലിക സംവാധാനത്തിന്റെ ഭാഗമായി തുറന്നു നല്‍കി. കറന്തക്കാട്ടുനിന്ന് നുള്ളിപ്പാടി വരെയുള്ള കാസര്‍കോട് നഗരത്തിലെ മേല്‍പ്പാലമാണ് ഭാഗികമായി തുറന്നുനല്‍കിയത്.
മഞ്ചേശ്വരം ഭാഗത്തുനിന്ന് ചെര്‍ക്കള ഭാഗത്തേക്കുള്ള റോഡാണ് ശനിയാഴ്ച ഉച്ചയോടെ തുറന്നത്. കാസര്‍കോട് നഗരത്തില്‍ സര്‍വീസ് റോഡിലുണ്ടാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കായി മേല്‍പ്പാലം...
കാസർകോട്: കോടോം ബേളൂരിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. ഞായറാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. തട്ടുമ്മലിനടുത്ത് പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തിന് സമീപം താമസിക്കുന്ന വി.വി. ശോഭനയുടെ വീടിനാണ് കേടുപാട് സംഭവിച്ചത്.
മിന്നലേറ്റ് മുറിയിൽ ഉണ്ടായിരുന്ന കിടക്ക പൂർണ്ണമായും കത്തിക്കരിഞ്ഞു. വീട്ടുപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തച്ചങ്ങാട് താമസിക്കുന്ന...
മംഗളൂരു ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്, തലശ്ശേരി സ്വദേശികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് കാസർകോട് സ്വദേശികൾക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും വിധിച്ച് മംഗളൂരു ഫസ്റ്റ് ക്ലാസ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി. പിഴ അടച്ചില്ലെങ്കിൽ 17 മാസം അധിക തടവും കോടതി വിധിച്ചു. ചെർക്കള നീർച്ചാൽ സി.എൻ.മഹലിൽ മുഹമ്മദ് മഹ്ജീർ സനഫ്...
മംഗളുരു: കര്‍ണാടക ഉലമാ കോഡിനേഷന്‍ ആഭിമുഖ്യത്തില്‍ മംഗലാപുരത്ത് ശ്രദ്ധേയമായി വഖ്ഫ് സംരക്ഷണ റാലി. വഖ്ഫ് ഭേദഗതി നിയമത്തിനെതിരേയുള്ള സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അംഗവും ദക്ഷിണ കന്നട ഖാസിയുമായ ത്വാഖാ അഹ്‌മദ് മൗലവി ഉല്‍ഘാടനം നിര്‍വഹിച്ചു.
കര്‍ണാടക ഉലമാ കോഡിനേഷന്‍ പ്രസിഡന്റ് സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം,...