ബന്തിയോട്: ബഹ്റൈനില്‍ പൊലീസ് ഓഫീസറായ പെരിങ്കടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പെരിങ്കടി സ്വദേശി മഹമൂദ് മാളിക (55) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
35 വര്‍ഷത്തോളമായി ബഹ്റൈനില്‍ പൊലീസ് ഓഫീസറായി സേവനം ചെയ്തുവരികയായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അല്പ സമയത്തിനകം മരണപ്പെടുകയുമായിരുന്നു. ഭാര്യ:...
ഹൊസങ്കടി: മജീര്‍പള്ളയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെ മജീര്‍പള്ള ബെളിപ്പഗുളിയിലാണ് അപകടം. ബസ് യാത്രക്കാരായ ദൈഗോളിയിലെ ഇബ്രാഹി(45)മിനും രണ്ട് സ്ത്രീകള്‍ക്കും ബസ് ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആനക്കല്ല് ഭാഗത്ത് നിന്ന് ഹൊസങ്കടി ഭാഗത്തേക്ക് വരികയായിരുന്ന വിഷ്ണു ബസും...
കാസർകോട് : കിന്നിംഗാറിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കിന്നിംഗാർ ബെളേരിയിൽ കൊറഗപ്പ – പുഷ്പ്പ ദമ്പതികളുടെ മകൾ പ്രണമിയ (16) ആണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.. സംഭവത്തിൽ ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാസർഗോഡ്: ഗാനമേളയ്ക്കായി സമാഹരിച്ച പണവുമായി സംഘാടകര്‍ മുങ്ങി. കാസർഗോഡ് തൃക്കരിപ്പൂരിലാണ് ഈവന്റ് മാനേജ്മെന്റ് ടീം ഗാനമേളയ്ക്കായി പിരിച്ച തുകയുമായി മുങ്ങിയത്. ഇവർക്കെതിരെ ചന്തേര, പയ്യന്നൂർ,പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കണ്ണൂർ - ഇരിക്കൂർ സ്വദേശികളായവരാണ് മൈ ഈവന്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഇളമ്പച്ചി മിനി സ്റ്റേഡിയത്തിൽ മെഹ്ഫിൽ എന്നപേരിൽ ഗാനമേള സംഘടിപ്പിച്ചത്.
കണ്ണൂർ ഷെരീഫ്, കൊല്ലം ഷാഫി,...
മഞ്ചേശ്വരം: മയക്കുമരുന്ന് സംഘത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി മഞ്ചേശ്വരം പൊലീസ് രംഗത്ത്. കാറില്‍ കടത്താന്‍ ശ്രമിച്ച 58 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പച്ചമ്പള സ്വദേശികള്‍ അറസ്റ്റിലായി. പച്ചമ്പള കയ്യാര്‍ റഹ്മ റാബിയ മന്‍സിലിലെ മുഹമ്മദ് ഹാരിസ് (30), പച്ചമ്പള ഇച്ചിലങ്കോട് പച്ചമ്പള ഹൗസിലെ ഇബ്രാഹിം ബാത്തിഷ (30) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ...
കുമ്പള: മുസ്ലിം ലീഗ് ഉളുവാർ ശാഖാ കമ്മറ്റിക്ക് കീഴിൽ നിർമിച്ച ഹൈദറലി ശിഹാബ് തങ്ങൾ സൗധം നാളെ വൈകിട്ട് നാലിന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ് ഖാദർ യു.കെ.അധ്യക്ഷനാകും.
മുസ്ലിം ലീഗ് ജില്ലാ...
കുമ്പള∙ ക്രിമിനൽ കേസുകളിലെ പ്രതി ഉപ്പള പെരിങ്കടി പള്ളി ഹൗസിൽ അബ്ദുൽ റുമൈദിനെ (24) അറസ്റ്റ് ചെയ്തു. 5 വർഷം മുൻപ് ഉപ്പള സോങ്കാലിലെ പെയിന്റിങ് തൊഴിലാളി അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ടു കർണാടകയിൽ തടവിൽ പാർപ്പിച്ചതിനു ശേഷം ദേർലക്കട്ട ആശുപത്രിയുടെ സമീപത്തുവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റുമൈദ് എന്നു പൊലീസ് പറഞ്ഞു. ഇതിനു പുറമേ ...
കാസർഗോഡ് പെരിയയിൽ വ്യാപാരിക്കും സഹപ്രവർത്തകരായ വനിതകൾക്കും യുവാക്കളുടെ മർദ്ദനം. ഇലക്ട്രിക് അപ്ലൈയൻസ് വിൽപ്പനക്കാരനായ യദു കുമാറിനും സഹപ്രവർത്തകർക്കുമാണ് പരുക്കേറ്റത്.
ഫാൻ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...