മഞ്ചേശ്വരം: കേരളത്തിലും കർണാടകയിലും അടക്കം മുപ്പതോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ ഗുജിരി അമ്മി എന്ന ഹമീദ് (37) പിടിയിലായി. ചൊവ്വാഴ്ച വൈകിട്ട് ഉപ്പള ബേരി പദവിൽ വച്ചാണ് യുവാവിനെ മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷിനെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പിടികൂടുന്നതിനിടെ പോലീസ് വാഹനത്തിന് കേടുവരുത്താൻ ശ്രമിക്കുകയും അപകടകരമാംവിധം വാഹനം ഓടിക്കുകയും ചെയ്തിരുന്നു.
വാഹനത്തെ പിന്തുടർന്ന...
മഞ്ചേശ്വരം: ഒമ്പത് മാസം മുമ്പ് കാണാതായ പാവൂര്‍ സ്വദേശിനിയായ വീട്ടമ്മയെയും യുവാവിനെയും ഉത്തര്‍പ്രദേശ് ലക്‌നൗവില്‍ കണ്ടെത്തി. പിന്നീട് കാസര്‍ക്കോട്ടെത്തിച്ചു. പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. പാവൂര്‍ സ്വദേശിനിയും മഞ്ചേശ്വരത്തെ ഫ്‌ളാറ്റില്‍ താമസക്കാരിയുമായ കുഞ്ഞിബി എന്ന സാഹിദ(33)യെയാണ് യു.പി സ്വദേശിയായ യുവാവിനൊപ്പം കണ്ടെത്തിയത്....
കാസറഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിൽ ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാൽ പാലത്തിന്റെ തലപ്പാടി ഭാഗത്തും കാസറഗോഡ് ഭാഗത്തും ഇടത്തും വലത്തുമായി 500 മീറ്റർ ദൂരവും സർവീസ് റോഡ് ഇല്ലാതെയാണ് ദേശീയപാതയുടെ പ്രവൃത്തി പുരോഗമിക്കുന്നത് എന്നും, സർവ്വീസ് റോഡ് നിർമ്മിക്കുന്നില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്ന് എകെഎം അഷ്‌റഫ് എംഎൽഎ കളക്ട്രേറ്റിൽ ചേർന്ന ജില്ലാ വികസന...
കാസർകോട് : മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മംഗൽപ്പാടി പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടുമെന്ന കളക്ടറുടെ പ്രസ്താവന പ്രതിഷേധാർഹവും ജനാധിപത്യസംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയും ജനറൽ സെക്രട്ടറി ചുമതലയുള്ള എ.ജി.സി. ബഷീറും പ്രസ്താവനയിൽ പറഞ്ഞു.
രാത്രി മാലിന്യം നിഷേപിക്കുന്നവരെ കണ്ടെത്താൻ ഏഴ് സ്ഥലങ്ങളിലാണ് പഞ്ചായത്ത് നിരീക്ഷണക്യാമറ സ്ഥാപിച്ചത്. നോട്ടീസ് കൈപ്പറ്റി...
മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടുത്തം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കൊച്ചിയിലെ ബ്രഹ്മപുരത്തുണ്ടായ വിഷപുക പോലെ പ്ലാന്റിന്റെ സമീപ പ്രദേശത്ത് നിറഞ്ഞിരിക്കുകയാണ്. പ്ലാന്റിനകത്ത് കണക്കിനധികം മാലിന്യം കൂട്ടിയിട്ടിരിക്കുകയായിരുന്നു. അധികൃതർ സമയോചിതമായി മാലിന്യം നീക്കം ചെയ്യാൻ തയ്യാറായിരുന്നില്ലായെന്നതാണ് ഈ...
കാസർകോട് : മംഗൽപ്പാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ അന്ത്യശാസനം. മേയ് എട്ടിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്തിന്റെ ഭരണം ഏറ്റെടുക്കുമെന്നാണ് കളക്ടർ മുന്നറിയിപ്പ് നൽകി. വീടുകളിൽനിന്നും ഫ്ളാറ്റുകളിൽനിന്നും ശേഖരിച്ച മാലിന്യം നീക്കം ചെയ്യാനും ശാസ്ത്രീയമായി നിർമാർജനം ചെയ്യാനുമാണ് തദ്ദേശസ്ഥാപന അധികൃതർക്ക് ജില്ലാഭരണകൂടം സമയം അനുവദിച്ചിരിക്കുന്നത്.
കേരള ദുരന്തനിവാരണ നിയമപ്രകാരമാണ് കളക്ടർ കത്ത് കൈമാറിയത്....
കാസർകോട് ∙ പുതിയ ട്രെയിൻ സർവീസുകൾ തുടങ്ങാനുള്ള ചർച്ച വരുമ്പോൾ കാസർകോട് റെയിൽവേ സ്റ്റേഷനിൽ പശ്ചാത്തല സൗകര്യങ്ങൾ ഇല്ലെന്നായിരുന്നു തടസ്സവാദമായി ഉന്നയിച്ചിരുന്നത്. എന്നാലിപ്പോൾ നിലവിലെ സാഹചര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയപ്പോൾ വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങാൻ കഴിയുമെന്നു തെളിഞ്ഞിരിക്കുന്നു.
ഒപ്പം കർണാടകയിൽ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാൽ റമസാൻ അവധിക്കു ശേഷമുള്ള ഞായറാഴ്ച ഡൽഹിയിലേക്കുള്ള സ്പെഷൽ...
കാസർകോട് ജനറൽ ആശുപത്രിയിൽ മൃതദേഹം താഴെ എത്തിക്കാനും ചുമട്ടുതൊഴിലാളികൾ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹമാണ് ബി.എം എസിന്റെ ചുമട്ടുതൊഴിലാളികൾ ചുമന്നത്. ആശുപത്രിയിലെ ലിഫ്റ്റ് കേടായതാണ് കാരണം.15 വർഷം പഴക്കമുള്ള ലിഫ്റ്റ് ഒരുമാസത്തിലധികമായി കേടായി കിടക്കുകയാണ്.
കഴിഞ്ഞ ദിവസം മറ്റൊരു രോഗിയെ ചുമട്ടു തൊഴിലാളികൾ ചുമന്ന സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കുമ്പള.മഞ്ചേശ്വരം മണ്ഡലത്തിലെ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞു നിന്ന് മാതൃകാപരമായപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മറഞ്ഞു പോയ കുമ്പള പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.പി. അബ്ദുൽ റഹിമാൻ അനുസ്മരണ സംഗമവും അവാർഡ് ദാനവും മെയ്1ന് ഉച്ചക്ക് 2.30ന്
ആരിക്കാടി കെ.പി റിസോർട്ടിൽ വച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ...
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...