കാസർഗോഡ് : കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെന്റ് വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്ഫോടക വസ്തുക്കളാണ് പിടിച്ചത്. മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫ പിടിയിൽ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി.
13 ബോക്സുകളിലായി 2800 എണ്ണം ജലാറ്റീൻ സ്റ്റിക്കുകളാണ് പിടികൂടിയത്. ഡീറ്റെനേറ്റർസ് 6000 എണ്ണവും...
മംഗളൂരു : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മംഗൽപ്പാടി സ്വദേശിയെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റ് ചെയ്തു. മംഗൽപ്പാടി മുബാറക് മൻസിലിൽ മൊയ്തീൻ ഷബീർ (35) ആണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുടിപുവിൽവെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഷബീറിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കാറിൽനിന്ന് 23...
ഉപ്പള: 25 വര്‍ഷം മുമ്പ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്തിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ടയിലെ ഉസ്മാന് പുഴക്കര (59) ആണ് അറസ്റ്റിലായത്. 25 വര്‍ഷം മുമ്പ് തളിപ്പറമ്പ് ടൗണില്‍ നടന്നു പോവുകയായിരുന്ന യുവതിയുടെ സ്വര്‍ണമാല...
മംഗളൂരു: കാസര്‍കോട് സ്വദേശി 1.69 കോടി രൂപയുടെ വജ്രങ്ങളുമായി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. ദുബായില്‍ നിന്നുള്ള വിമാനത്തിലെത്തിയ യുവാവാണ് കസ്റ്റംസിന്റെ പിടിയിലായത്. യാത്രക്കാരുടെ സുരക്ഷാ പരിശോധനയ്ക്കിടെ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ വജ്രക്കല്ലുകള്‍ കണ്ടെത്തിയത്.
രണ്ട് കവറുകള്‍ക്കുള്ളില്‍ 13 ചെറിയ പാകറ്റുകളിലാണ്...
പല കാരണങ്ങൾ കൊണ്ടും ആളുകൾ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാറുണ്ട്. എന്നാൽ, ഭാര്യയുടെ മുഖത്ത് പാടുകൾ വരാൻ തുടങ്ങിയതിന് പിന്നാലെ ഭർത്താവ് വളരെ മോശമായി ഭാര്യയോട് പെരുമാറുകയും ഇരുവരും വിവാഹമോചിതരാവുകയും ചെയ്ത സംഭവമാണ് ഒരാൾ ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. ശുഭം അഗർവാൾ എന്ന ട്വിറ്റർ യൂസറാണ് തന്റെ സുഹൃത്തിന്റേത് എന്ന് പറഞ്ഞുകൊണ്ട് ഈ അനുഭവം...
മംഗൽപ്പാടി : പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കളെ ജല അതോറിറ്റി വഞ്ചിക്കുകയാണെന്ന് മംഗൽപ്പാടി ജനകീയവേദി.
ഇതിനെതിരേ ശക്തമായ സമരപരിപാടികൾക്ക് മംഗൽപ്പാടി ജനകീയ വേദി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വലിയ വാഗ്ദാനങ്ങൾ നൽകിയ ജലജീവൻ മിഷൻ പദ്ധതിയിലാണ് ജനങ്ങൾ വഞ്ചിതരായിട്ടുള്ളത്. ജലസ്രോതസ്സ് ഏർപ്പെടുത്താതെ പഞ്ചായത്ത് പരിധിയിൽ അയ്യായിരത്തോളം കണക്ഷനുകൾ നൽകിയിട്ടുണ്ട്. കൊടങ്കയിലെ സ്രോതസ്സിൽ വെള്ളമില്ലെന്ന്...
കുമ്പള: ആള്‍ട്ടോ കാറില്‍ വിതരണത്തിന് കൊണ്ടു പോവുകയായിരുന്ന 305 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കാസര്‍കോട് എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. മദ്യം കൈമാറിയ കളത്തൂര്‍ സ്വദേശിയെ അന്വേഷിച്ച് വരികയാണ്. മംഗല്‍പ്പാടിയിലെ ഉമ്മര്‍ ഫാറൂക്ക് (26) ആണ് അറസ്റ്റിലയത്. കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.എ. ശങ്കറിന് ലഭിച്ച രഹസ്യ...
മൊബൈല്‍ ഫോണുകളില്‍ നിന്ന് വിശദാംശങ്ങള്‍ ചോര്‍ത്തുന്ന ആന്‍ഡ്രോയ്ഡ് മാല്‍വേറുകളെ സൂക്ഷിക്കണമെന്ന് മുന്നറിപ്പ്. ഡാം എന്ന പേരിലുള്ള വൈറസിനു ഫോണുകളില്‍ കടന്നുകയറി കോള്‍ വിശദാംശങ്ങള്‍, കോണ്ടാക്ടുകള്, മുന്‍കാല കോള്‍വിവരങ്ങള്‍ അടക്കം ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി വ്യക്തമാക്കി.
ആന്റി വൈറസ് പ്രോഗ്രാമുകളെ കാഴ്ചക്കാരാക്കിയാണു പ്രവര്‍ത്തനം. ഉപകരണത്തിലേക്കു നുഴഞ്ഞുകയറുന്നതിനു പിന്നാലെ സുരക്ഷാസംവിധാനങ്ങളെ അതിജീവിക്കാനുള്ള ശ്രമമാണ് ഡാം...
മംഗളൂരു: കർണാടകയിൽ നിയമസഭയിലെ 70 പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ ശ്രമിക്കുമെന്ന് നിയമസഭ സ്പീക്കർ യു.ടി ഖാദർ. പുതിയ അംഗങ്ങൾക്കായി മൂന്ന് ദിവസത്തെ പരിശീലന പരിപാടി തീരുമാനിച്ചിട്ടുണ്ട്. അവരുടെ നവീന ആശയങ്ങൾ നവകർണാടക നിർമിതിക്ക് മുതൽകൂട്ടാവുമെന്നും യു.ടി ഖാദർ വ്യക്തമാക്കി. മംഗളൂരു സർക്യൂട്ട് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കർ പദവിയിൽ ഇരുന്നാലും മംഗളൂരുവിന്റെ ജനപ്രതിനിധി...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...