Friday, November 14, 2025

Local News

ഉപ്പള മൂസോടിയിൽ ഓട്ടോ കത്തിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്

ഉപ്പള: സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തില്‍ മണല്‍ കടത്ത് സംഘത്തിന് വേണ്ടി മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോറന്‍സിക്ക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി സി.പിഎം പ്രവര്‍ത്തകന്‍ മുസോടിയിലെ ഇസ്മായിലിന്റെ ഓട്ടോറിക്ഷയില്‍ നാട്ടുകാരില്‍ ചിലര്‍ മഞ്ചേശ്വരം പൊലീസിനെ കൊണ്ടു...

മഞ്ചേശ്വരത്തും ഉപ്പളയിലും മണല്‍ മാഫിയയുടെ വിളയാട്ടം; സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ കത്തിച്ചു

ഉപ്പള: മഞ്ചേശ്വരത്തും ഉപ്പളയിലും മണല്‍ മാഫിയയുടെ വിളയാട്ടം. നാട്ടുകാര്‍ ഓട്ടോയില്‍ പൊലീസിനെ കൊണ്ടു പോയി ടിപ്പര്‍ ലോറി പിടിപ്പിച്ച വിരോധത്തില്‍ സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഇന്ന് പുലര്‍ച്ചെ മുസോടിയിലാണ് സംഭവം. മുസോടിയില്‍ മണല്‍ എടുക്കുന്നതിനെ ചൊല്ലി നാട്ടുകാരും മണല്‍ കടത്ത് സംഘവും വര്‍ഷങ്ങളായി പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ മണല്‍ കടത്ത്...

പൈവളികെ കളായിലെ പ്രഭാകര നൊണ്ട കൊലക്കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ

മഞ്ചേശ്വരം: പൈവളിഗെ കൊമ്മങ്കളയിൽ യുവാവിനെ വിറകുപുരയിലെ മച്ചിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ മൂന്നുപേർകൂടി അറസ്റ്റിൽ. മഞ്ചേശ്വരം കളത്തൂർ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (41), അമ്മി എന്ന ഹമീദ് (41), സലീം എന്ന അബ്ദുൾ കരീം (47) എന്നിവരെയാണ് പിടിച്ചത്. മലപ്പുറം കൊണ്ടോട്ടിയിൽനിന്ന് പിടിച്ച പ്രതികളെ മഞ്ചേശ്വരത്തെത്തിച്ച് തെളിവെടുത്തു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. കൊല്ലപ്പെട്ട...

ലോക പരിസ്ഥിതി ദിനം ആചരിച്ചു

ലോക പരിസ്ഥിതി ദിനത്തിൽ ഫർണിച്ചർ മാനുഫാക്ച്ചേഴ്സ് ആന്റ് മർച്ചൻസ് വെൽഫെയർ അസോസിയേഷൻ കാസർകോട് ജില്ലാ കമിറ്റി യുടെ നേതൃത്വത്തിൽ നടന്ന വൃക്ഷതൈ നടൽ കാസർകോട് ജില്ലാ ഗവ: ആയുർവേദ ഹോസ്പിറ്റലിൽ വെച്ച് ചീഫ് മെഡിക്കൽ ഓഫീസർ ദിപ്തി ഡി.സി വൃക്ക്ഷത്തെ നട്ട്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഫ്യൂമ്മ ജില്ലാ പ്രസിഡണ്ട് കുമാരൻ ഐശ്വര്യ അധ്യക്ഷ്യം വഹിച്ചു....

എ ഐ ക്യാമറ: ജില്ലയിൽ 47കേന്ദ്രങ്ങളിൽ

കാസർകോട്‌: ജില്ലയിൽ 47 കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിർമിത ബുദ്ധിയുള്ള ക്യാമറകൾ (എഐ ക്യാമറകൾ) തിങ്കളാഴ്‌ച മുതൽ പ്രവർത്തനം തുടങ്ങും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത, അപകടമുണ്ടാക്കി വാഹനം നിർത്താതെ പോകൽ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ ക്യാമറ ഒപ്പിയെടുക്കും. ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങളെടുത്ത്‌ ക്യാമറ കൺട്രോൾ റൂമിലേക്ക്‌ അയക്കും. അവിടെനിന്നും വാഹന ഉടമയ്‌ക്ക്‌...

പൈവളികെ കളായിലെ പ്രഭാകര നൊണ്ട കൊലക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ

മഞ്ചേശ്വരം: പൈവളികെ പ്രഭാകര നൊണ്ട കൊലക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സഹോദരൻ ജയറാം നൊണ്ട, മൊഗ്രാൽ പുത്തൂർ സ്വദേശി ഇസ്മയിൽ, അട്ടഗോളി സ്വദേശി ഖാലിദ് എന്നിവരാണ് പിടിയിലായത്. ആറ് പേരാണ് കൊലപാതക സംഘത്തിലുള്ളതെന്നാണ് കണ്ടെത്തൽ. ഇവരിൽ മൂന്ന് പേർ ഒളിവിലാണ്. സ്വത്ത് വീതംവയ്പ്പിനെ ചൊല്ലിയുള്ള തർക്കം മൂത്തതോടെ, അനുജനെ കൊലപ്പെടുത്താൻ ജേഷ്ഠൻ ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസ്...

മുട്ടക്കോഴികളെ പെരുമ്പാമ്പ് വിഴുങ്ങി; കാസർഗോഡ് നഷ്ടപരിഹാരം തേടി അദാലത്തിലെത്തിയ കർഷകന് നിരാശ

വെള്ളരിക്കുണ്ട്: വരുമാന മാര്‍ഗമായ മുട്ടക്കോഴികളെ പെരുമ്പാമ്പ് തിന്നു. സര്‍ക്കാരിനോട് നഷ്ടപരിഹാരം തേടിയെത്തിയ കര്‍ഷകന് നിരാശ ബാക്കി. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത താലൂക്ക് തല അദാലത്തിലാണ് മുട്ടക്കോഴികളെ പെരുമ്പാമ്പ് തിന്നതിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി കര്‍ഷകനെത്തിയത്. കല്ലറയ്ക്കല്‍ കടവില്‍ കെ വി ജോര്‍ജ് എന്ന കര്‍ഷകനാണ് പരാതിയുമായി...

പൈവളിഗെയില്‍ കൊലക്കേസ് പ്രതി കുത്തേറ്റ് മരിച്ച നിലയില്‍; കൊലക്ക് പിന്നില്‍ മറ്റൊരു കൊലക്കേസ് പ്രതിയായ സഹോദരനെന്ന് സംശയം

പൈവളിഗെ: ബായിക്കട്ട ആസിഫ് വധക്കേസ് പ്രതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗെ കളായിലെ നാരായണ നോണ്ടയുടെ മകന്‍ പ്രഭാകര നോണ്ട(42)യെയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബായിക്കട്ടയിലെ ആസിഫിനെ കര്‍ണാടക കന്യാനയില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രഭാകര നോണ്ട. കളായിലെ വിറക് ഷെഡിന് മുകളിലായി സ്ഥാപിച്ച പലകയിലാണ് പ്രഭാകര കിടന്നുറങ്ങാറുള്ളത്. ഇന്ന്...

ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു

ഉപ്പള: ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. കുക്കാറിലെ കെ.പി മുഹമ്മദിന്റെ ഉടമസ്ഥതയില്‍ നയാബസാറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസ് സ്റ്റോര്‍ സ്റ്റേഷനറി കടയിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ മുഹമ്മദ് കട തുറക്കാനെത്തിയപ്പോഴാണ് ഷെട്ടറിന്റെ രണ്ട് പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ ശ്രദ്ധയില്‍പെട്ടത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 6000 രൂപയും 12,000 രൂപ...

20.5 ലക്ഷം രൂപയുടെ സ്വർണക്കടത്ത്: മംഗളൂരുവിൽ അങ്കടിമുഗർ സ്വദേശി പിടിയിൽ

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി കസ്റ്റംസ് അധികൃതരുടെ പിടിയിലായി. കാസർകോട് അങ്കടിമുഗർ സ്വദേശി മുഹമ്മദ്‌ ഫയാസ് ആണ് പിടിയിലായത്. ഇയാളിൽനിന്ന് 20,63,050 വിലവരുന്ന 341 ഗ്രാം സ്വർണം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് ദുബായിൽനിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനാണ്. സ്വർണം പശരൂപത്തിൽ ഗോളങ്ങളാക്കി...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img