മംഗളൂരു: കർണാടക നിയമസഭ സ്പീക്കർ പദവിയിലേക്ക് മംഗളൂരു മണ്ഡലം എം.എൽ.എ യു.ടി. ഖാദറിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ഇന്ന് രാവിലെ 10ന് ശേഷം അദ്ദേഹം പത്രിക സമർപ്പിക്കും.
കോൺഗ്രസ് കർണാടക ചുമതലയുള്ള രൺദീപ് സിങ് സുർജെവാലയും കെ.സി. വേണുഗോപാലും ഖാദറുമായി സംസാരിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. കർണാടകയിൽ നിന്നുള്ള ആദ്യ മുസ്ലിം സ്പീക്കറാവും ഖാദർ.
രണ്ടു...
രാജ്യത്തെ നടുക്കിയ മംഗ്ലൂരു വിമാനപകട ദുരന്തത്തിന് ഇന്നേക്ക് പതിമൂന്ന് വർഷം. 52 മലയാളികളടക്കം 158 പേരാണ് ദുരന്തത്തിൽ വെന്തമർന്നത്. അപകടം നടന്ന് പതിമൂന്ന് വർഷം കഴിഞ്ഞിട്ടും അർഹമായ നഷ്ട പരിഹാരത്തിനായി നിയമപോരാട്ടം നടത്തുകയാണ് മരിച്ചവരുടെ ബന്ധുക്കൾ.
2010 മെയ് ഇരുപത്തിരണ്ടാം തീയ്യതി രാജ്യം ഉണർന്നത് ആ ദുരന്ത വാർത്ത കേട്ടായിരുന്നു. 160 യാത്രക്കാരുമായി ദുബൈയിൽ നിന്ന്...
കാസര്‍കോട്: കാസർകോട് മുളിയാർ പഞ്ചായത്തംഗം എസ് എം മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതിനാണ് പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുള്ളത്. പൊവ്വൽ സ്വദേശിയായ ഇയാൾക്കെതിരെ ആദൂർ പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ മാസം 11ന് രാത്രി പത്തരയ്ക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 16 വയസുകാരനാണ് പീഡനത്തിന് ഇരയായത്. മുസ്ലിം...
കാസർകോട് : മാലിന്യപ്രശ്നം രൂക്ഷമായിരുന്ന മംഗൽപാടിയിലെ മാലിന്യനിർമാർജനത്തിന്റെ പുരോഗതി വിലയിരുത്താൻ ജൂൺ എട്ടിന് വീണ്ടും യോഗം ചേരും.
കുടുംബശ്രീ സി.ഡി.എസിന്റെ സഹകരണത്തോടെ ഒരു വാർഡിൽ രണ്ട് വീതം ഹരിതകർമസേനാംഗങ്ങളെ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നിശ്ചയിക്കും. പഞ്ചായത്തിൽ ഹരിതകർമസേന അംഗങ്ങളെ ലഭ്യമല്ലെങ്കിൽ മറ്റ് പ്രദേശങ്ങളിൽനിന്ന് ആൾക്കാരെ കണ്ടെത്തും.
കുബണ്ണൂർ പ്ലാന്റിൽ മാസങ്ങളായി കൂടിയിരിക്കുന്ന മാലിന്യം നീക്കംചെയ്യാൻ ഒരുമാസത്തെ സമയമാണ്...
കാസർകോട്: കാസർഗോഡ് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. മാവിലകടപ്പുറം സ്വദേശി ഷാജിയെയാണ് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2019 ജനുവരി 14നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതി വീട്ടിൽ കയറി മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ കുട്ടികൾ...
കുമ്പള : ബംബ്രാണ ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഉലൂം തഹ്ഫീളുൽ ഖുർആൻ കോളജ് എട്ടാം വാർഷികവും രണ്ടാം സനദ്‌ദാന സമ്മേളനവും വെള്ളിയാഴ്ചമുതൽ 21വരെ നടക്കും. വെള്ളിയാഴ്ച രണ്ടിന് ജമാഅത്ത് പ്രസിഡന്റ് ബാപ്പുക്കുട്ടി ഹാജി പതാക ഉയർത്തും. രാത്രി ഏഴിന് മജ്‍ലിസുന്നൂർ ആത്മീയസംഗമം കെ.എസ്. അലി തങ്ങൾ ഉദ്ഘാടനം ചെയ്യും.
യൂസുഫ് ഹാജി നായിക്കാപ്പ് അധ്യക്ഷനാകും....
കാസര്‍ഗോഡ് : ജില്ലയില്‍ മൂന്നിടങ്ങളിലായി 57 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. നീലേശ്വരത്തും കാസര്‍കോട് നഗരത്തിലും പുലിക്കുന്നിലുമാണ് സംഭവം. നാല് പേര്‍ പൊലിസ് പിടിയിലായി. പുലിക്കുന്നില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചത്. ചെങ്കള ചേരൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ മഹഷൂഫ് എന്ന 25 വയസുകാരന്‍ പിടിയിലായി. ബൈക്കില്‍ കടത്തുകയായിരുന്നു ഇത്രയും തുക. രഹസ്യ...
കാഞ്ഞങ്ങാട്:പട്ടാപ്പകൽ നഗരമധ്യത്തിൽ നടന്ന കൊലപാതകം നഗരത്തെ ഞെട്ടിച്ചു. ഉച്ചകഴിഞ്ഞ ശേഷമാണ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോർട്ട് വിഹാർ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. സംഭവം അറിഞ്ഞ് ലോഡ്ജിലേക്ക് എത്തിയവർ ആദ്യം ലോഡ്ജ് അധികൃതരോട് കാര്യം അന്വേഷിച്ചെങ്കിലും ഒന്നും തുറന്നു പറയാൻ ഇവർ തയാറായില്ല. ലോഡ്ജിന്റെ മൂന്നാമത്തെ നിലയിൽ 306-ാം നമ്പർ മുറിയാണ് സതീഷ് വാടകയ്ക്ക്...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...