കാസർകോട് ∙ മഴയും ദേശീയപാതയിലെ നിർമാണവും കാരണം ഗതാഗതക്കുരുക്ക്; കാസർകോട് – മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ പലതും റദ്ദാക്കുന്നു. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ടു 6 നും 8 നും ഇടയിൽ 21 സർവീസുകൾ റദ്ദായതായി അധികൃതർ പറഞ്ഞു. കറന്തക്കാട്, കാസർകോട് പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പ്രധാന ഗതാഗതക്കുരുക്ക്.
വലിയ ടോറസ്...
മഞ്ചേശ്വരം: ഡ്രൈവറെ വാഹനത്തിൽനിന്ന് വലിച്ചിറക്കി മർദിക്കുകയും പിക്കപ്പ് വാനും മൊബൈൽ ഫോണും തട്ടിയെടുക്കുകയുംചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.
ഉപ്പള മണ്ണംകുഴിയിലെ അബ്ദുൾ അസീസ് (46), കുമ്പള ബംബ്രാണയിലെ ഫാറൂഖ് (40) എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാൻ സ്വദേശി കെമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ശനിയാഴ്ച രാത്രി പെർളയിൽനിന്ന് ട്രിപ്പ് പോകാനുണ്ടെന്ന് പറഞ്ഞ് വാഹനത്തിൽ കയറിയ പ്രതികൾ പൈവളികെ...
കാസർകോട്: ഉത്തരകേരളത്തിലെ ഏറ്റവും വലിയ ഇന്റീരിയർ ഷോറൂമായ നാലപ്പാട് ഇന്റീരിയേഴ്സ് കാസർകോട് നുള്ളിപ്പാടിയിൽ പ്രവർത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എൻഎ നെല്ലിക്കുന്ന് എം.എൽ.എ, എകെഎം അഷ്റഫ് എം.എൽ.എ, എം.പി ഷാഫി ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
എല്ലാവിധ ഇന്റീരിയർ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, കൂടുതൽ...
ഉത്തരകേരളത്തിലെ ഏറ്റവും വലിയ ഇന്റീരിയർ ഷോറൂമായ നാലപ്പാട് ഇന്റീരിയേഴ്സ് ജൂൺ 26 തിങ്കളാഴ്ച രാവിലെ 10.30ന് കാസർകോട് പ്രവർത്തനമാരംഭിക്കും. സയ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
എല്ലാവിധ ഇന്റീരിയർ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, കൂടുതൽ വിശാലമായ ഷോപ്പിംഗ് അനുഭവവുമായി നാലപ്പാട് ഇന്റീരിയേഴ്സ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
ഗുണനിലവാരവും വിശ്വാസ്യതയും കൊണ്ട് ജനഹൃദയങ്ങളിൽ...
പള്ളിക്കര: സംസ്ഥാനത്ത് തെരുവുനായകളുടെ ശല്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാധാരണ മനുഷ്യരുടെ ജീവനു ഭീഷണിയും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായ നിലക്ക് തെരുവ് നായകളെ നിയന്ത്രിക്കുക മനുഷ്യജീവൻ രക്ഷിക്കുക എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി മുഴുവൻ പഞ്ചായത്തുകളിലും നിവേദനം കൊടുക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് പള്ളിക്കര സർക്കിൾ കമ്മിറ്റിയും പള്ളിക്കര പഞ്ചായത്ത്...
ബന്തിയോട്: കുബണൂരില്‍ വന്‍ ചൂതാട്ടകേന്ദ്രം പ്രവര്‍ത്തിക്കുന്നതും ഇവിടെ മദ്യവില്‍പ്പനയും കോഴിയങ്കവും പതിവായതോടെ പെരുതിമുട്ടി നാട്ടുകാര്‍. കുബണൂര്‍ വില്ലേജ് ഓഫീസിന് സമീപം സ്കൂള്‍ റോഡരികിലുള്ള എട്ട് ഏക്കര്‍ സ്ഥലത്താണ് ഷെഡ് കെട്ടി വന്‍ചൂതാട്ടകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇതിന് സമീപത്തായി മദ്യ വില്‍പ്പനയും കോഴിയങ്കവും പതിവായതോടെ നാട്ടുകാര്‍ പൊറുതി മുട്ടിയിരിക്കുകയാണ്.
സഹോദരങ്ങള്‍ ചേര്‍ന്നാണത്രെ മദ്യ വില്‍പ്പന നടത്തുന്നത്. ദിനേന ലക്ഷക്കണക്കിന്...
മഞ്ചേശ്വരത്ത് വൻ കവർച്ച. വീട് കുത്തിത്തുറന്ന് 60 പവൻ സ്വര്‍ണവും 1.25 ലക്ഷം രൂപയും കവര്‍ന്നു. മഞ്ചേശ്വരം രാഗം ജൻക്ഷനില് കുന്നില്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഹമീദ് തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്.
ഹമീദ് തങ്ങളും കുടുംബവും തീര്‍ഥാടനത്തിന് പോയ സമയത്താണ് കവര്‍ച നടന്നത്. ഒരാഴ്ചത്തെ തീര്‍ഥാടന യാത്രകള്‍ കഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ്...
കണ്ണൂര്‍: എം.ഡി.എം.എ. ലഹരിമരുന്നുമായി രണ്ടുപേര്‍ കണ്ണൂരില്‍ പിടിയില്‍. കാസര്‍കോട് മഞ്ചേശ്വരം ഉദ്യോവാര്‍ സറീന കോട്ടേജിലെ നസീര്‍(39) കണ്ണൂര്‍ കടലായി കൂലിയിന്റവിട വീട്ടില്‍ സമീര്‍(44) എന്നിവരെയാണ് 13.35 ഗ്രാം എം.ഡി.എം.എ.യുമായി കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ താവക്കര റെയില്‍വേ അണ്ടര്‍ബ്രിഡ്ജിന് സമീപം ലഹരിമരുന്ന് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായതെന്ന്...
കാസർകോട്: ജില്ലയിൽ കോഴി വിൽപനയിൽ പലയിടത്തും പല വില. ഉപ്പളയിൽ 2 കിലോമീറ്ററിനുള്ളിൽ 10 കടകളിൽ കയറി ചോദിച്ചപ്പോൾ അവിടെയെല്ലാം വ്യത്യസ്ത നിരക്ക്.145, 148, 150, 153, 155, 158, 160, 165, 170 എന്നിങ്ങനെയാണു വില. തമിഴ്നാട് കോഴി, കർണാടക കോഴി എന്നിങ്ങനെയാണു വിശദീകരണം. 2 കിലോമീറ്ററിനുള്ളിലാണ് ഈ വില വ്യത്യാസം.
ട്രോളിങ് നിരോധനം...
ഉപ്പള: ഉപ്പളയില്‍ ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് ബേക്കറിയുടെ ഒരു ഭാഗം കത്തി നശിച്ചു. മലപ്പുറം സ്വദേശി ബഷീറിന്റെ ഉടമസ്ഥതയില്‍ ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം. ഫ്രിഡ്ജില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നത്. ഇലട്രോണിക് ഉപകരണങ്ങള്‍, പി.ഒ.പി. അടക്കമുള്ളവ കത്തി നശിച്ചു. തീ പടരുന്നത്...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...