Saturday, April 27, 2024

Lifestyle

ഉപ്പ് അധികം കഴിച്ചാൽ ഈ അസുഖങ്ങൾ പിടിപ്പെടാം

കൊച്ചി(www.mediavisionnews.in):എല്ലാ കറികൾക്കും നമ്മൾ ഉപ്പ് ഉപയോ​ഗിക്കാറുണ്ട്. ദിവസവും 15 മുതൽ 20 ഗ്രാം ഉപ്പാണ് നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി പലഹാരങ്ങൾ, പച്ചക്കറികൾ, അച്ചാറുകൾ, എണ്ണ പലഹാരങ്ങൾ എന്നിവ പതിവായി കഴിക്കുമ്പോൾ ഉപ്പ് ഉയർന്ന അളവിലാണ് ശരീരത്തിലെത്തുന്നത്. പ്രോസസ് ഫുഡിൽ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും....

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിനുപയോഗിക്കുമ്പോള്‍

കൊച്ചി(www.mediavisionnews.in): പലഹാരങ്ങളോ, ഇറച്ചിയോ ഒക്കെ ഡീപ് ഫ്രൈ ചെയ്യുമ്പോള്‍ ബാക്കി വരുന്ന എണ്ണ പലരും ഒഴിവാക്കാറില്ല. ഇത് എടുത്തുവച്ച് വീണ്ടുമുപയോഗിക്കുകയാണ് പതിവ്. എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. ചെറിയ കളിയല്ല, അണുബാധ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്കാണ് ഈ ശീലം ഇടയാക്കുക.  പഴകിയ എണ്ണ ഉപയോഗിക്കുന്നത് വയറ് എളുപ്പത്തില്‍ അസ്വസ്ഥമാക്കുകയും, ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും...

സിഗരറ്റിനേക്കാളും അപകടം ഈ അഗര്‍ബത്തികള്‍

ചൈന (www.mediavisionnews.in):എല്ലാ മതസ്ഥരുടെയും ആരാധനാനുഷ്ഠാനങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത സ്ഥാനമാണ് അഗര്‍ബത്തികള്‍ക്കുള്ളത്‍. ആത്മീയമായി സമാധാനവും അഭിവൃദ്ധിയും അതിലൂടെ കൈവരിക്കാന്‍ കഴിയുന്നു എന്നും വിശ്വാസിക്കുന്നവരാണ് അധിക പേരും. എന്നാല്‍ പുതിയ പഠനം പറയുന്നത് ഞെട്ടലോടെയല്ലാതെ വായിക്കാന്‍ കഴിയില്ല. അഗര്‍ബത്തികളില്‍ നിന്നും പുറത്ത് വരുന്ന പുക ക്യാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. അതിശയമെന്തെന്നാല്‍, സിഗരറ്റിനെക്കാളും ഹാനികരമാണ് അഗര്‍ബത്തികള്‍ എന്നതാണ്. ഇവയില്‍...

ബേബി വാക്കറുകള്‍ ഉപയോഗിക്കല്ലേ…; കുട്ടികള്‍ക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍

കൊച്ചി(www.mediavisionnews.in):ഇന്ന് കൊച്ചു കുട്ടികളെ നടത്തം പഠിപ്പിക്കാന്‍ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ബേബി വാക്കറുകള്‍. എന്നാല്‍ ഈ ബേബി വാക്കര്‍ പ്രേമം കുട്ടികള്‍ക്ക് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ബേബി വാക്കറുകള്‍ കുട്ടികളില്‍ ഗുണകരമായ ഒന്നും തന്നെ ചെയ്യുന്നില്ലെന്നു മാത്രമല്ല, പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നുണ്ട് എന്നാണ് ‘പീഡിയാട്രിക്‌സ്’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച...

കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പഠനം

ബ്രസീൽ (www.mediavisionnews.in): കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പഠനം. കൃത്യമായ ഇടവേളകളില്‍ അടുത്തടുത്ത് ഏകദേശം ഒരു മിനിറ്റില്‍ താഴെ ചെവിയില്‍ അനുഭവപ്പെടുന്ന മൂളല്‍ ശബ്ദം മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം മൂളല്‍ ശബ്ദം (Tinnitus) വരാനിരിക്കുന്ന ആരോഗ്യപ്രശ്നത്തിന്റെ മുന്നറിയിപ്പ് ആകാമെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ ഈ മുന്നറിയിപ്പ് അവഗണിച്ചാല്‍ ചെറുപ്രായത്തില്‍ തന്നെ കേള്‍വിശക്തി നഷ്ടമായേക്കുമെന്നും പഠന റിപ്പോർട്ടിൽ...

ഹുക്ക സിഗരറ്റിനെക്കാള്‍ പ്രശ്നക്കാരന്‍

കാലിഫോര്‍ണിയ (www.mediavisionnews.in): ഹുക്ക എന്ന് കേള്‍ക്കുമ്പോള്‍ അത്ര പ്രശ്നമൊന്നുമില്ലെന്ന് തോന്നുമെങ്കിലും ഇത് സിഗരറ്റിനെക്കാള്‍ പ്രശ്നക്കാരനാണെന്ന് പഠനം. ഹുക്ക വലിക്കുന്നത് ഹൃദ്രോഗങ്ങള്‍ക്ക് സാധ്യത കുട്ടുമെന്ന് ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ആരോഗ്യമുള്ള 48 ആളുകളെയാണ് ഗവേഷകര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഹുക്ക വലിക്കുന്നതിന് മുന്‍പും ശേഷവും ഇവരുടെ ഹൃദയമിടിപ്പ്‌ രക്തസമ്മര്‍ദ്ദം, ധമനികളുടെ...

തമാശയായി മലയാളി കരുതിയ പഴത്തിന് ‘പൊന്നുംവില’

കൊല്ലം(www.mediavisionnews.in): കേരളത്തിലെ പറമ്പുകളില്‍ നാം ശ്രദ്ധിക്കാതെയോ തമാശയായോ കാണുന്ന ഒരു കാട്ടുചെടി പഴത്തിന് വന്‍വില. ഒരു തേങ്ങയ്ക്കുള്ളതിനേക്കാള്‍ വിലയുണ്ടെന്നത് അതിശയകരമായ കാര്യമല്ല. തെക്കന്‍ കേരളത്തില്‍ ഞൊട്ടാഞൊടിയൻ എന്ന് വിളിക്കുന്ന കാട്ട് ചെടിപഴത്തിന് കേരളത്തില്‍ തന്നെ വിവിധ പേരുകളാണ്. മൊട്ടാബ്ലി, മുട്ടാംബ്ളിങ്ങ,ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ പഴത്തിന്‍റെ ശാസ്ത്രീയ നാമം...

മുഖത്തുണ്ടാകുന്ന ദ്വാരങ്ങള്‍; വീട്ടില്‍ പരീക്ഷിക്കാം ഈ 5 മാര്‍ഗങ്ങള്‍

കൊച്ചി (www.mediavisionnews.in): മുഖക്കുരു പോലെ തന്നെ അസ്വസ്ഥതയുണ്ടാക്കുന്നതാണ് മുഖത്തുണ്ടാകുന്ന ദ്വാരങ്ങളും. അല്‍പം വലിയ ദ്വാരങ്ങളാണെങ്കില്‍ പറയാനില്ല, ചെറുതല്ലാത്ത പ്രശ്‌നങ്ങളാണ് ഇവ മുഖത്തുണ്ടാക്കുക. ഇതിനെ ചെറുക്കാന്‍ വീട്ടില്‍ പയറ്റാവുന്ന ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍ നോക്കാം... കക്കിരിയും നാരങ്ങയും കക്കിരിയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലുള്ള സിലിക്ക അംശങ്ങള്‍ മുഖത്തെ ദ്വാരങ്ങള്‍ അടഞ്ഞുപോകുന്നതിന് സഹായിക്കും. ഇക്കൂട്ടത്തില്‍ നാരങ്ങ കൂടി ചേര്‍ത്താല്‍ വളരെ നല്ലതാണ്. രണ്ട്...

ഉരുകിയ ഐസ്‌ക്രീം വീണ്ടും തണുപ്പിച്ച് കഴിച്ചാല്‍

കൊച്ചി (www.mediavisionnews.in):ഫാമിലി പാക്ക് ഐസ്‌ക്രീം വീട്ടില്‍ വാങ്ങിയാല്‍ ആവശ്യത്തിന് കഴിച്ച ശേഷം ബാക്കിയുള്ളത് ഫ്രീസറിലേക്ക് വയ്ക്കുന്നത് ഒരു പതിവ് പരിപാടിയാണ്. എല്ലാവര്‍ക്കുമായി വിളമ്പിക്കഴിയും വരെ മേശപ്പുറത്ത് ഇരുന്ന് ഉരുകിയ ഐസ്‌ക്രീമിന്റെ ബാക്കിയായിരിക്കും മിക്കവാറും വീണ്ടും തണുപ്പിക്കാനെടുത്ത് വയ്ക്കുക. എന്നാല്‍ ഇങ്ങനെ എടുത്തുവയ്ക്കുന്ന ഐസ്‌ക്രീം വീണ്ടും കഴിക്കുന്നത് ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കും. പാലില്‍ കണ്ടുവരുന്ന ലിസ്റ്റീരിയ എന്ന ബാക്ടീരിയയ്ക്ക്...

സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഇതൊക്കെ ചെയ്യാം

കൊച്ചി (www.mediavisionnews.in): സൗന്ദര്യപരിചരണം എന്നാല്‍ അത് സ്ത്രീകളുടെ മാത്രം കുത്തകയാണ് എന്നൊക്കെ കരുതിയിരുന്ന കാലം കഴിഞ്ഞു. നമ്മുടെ നാട്ടില്‍ തന്നെ മുക്കിന് മുക്കിന് മുളച്ചു പൊങ്ങുന്ന ആണുങ്ങളുടെ ബ്യൂട്ടി പാര്‍ലറുകള്‍ ഇതിന്റെ തെളിവാണല്ലോ. ഇന്ന് സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും സൗന്ദര്യസംരക്ഷണകാര്യങ്ങളില്‍ ശ്രദ്ധനല്‍കുന്നവരാണ്. സ്ത്രീകളെക്കാള്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ പൊടിയും ചൂടുമെല്ലാം ഏല്‍ക്കുന്നത് പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ...
- Advertisement -spot_img

Latest News

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2019നേക്കാള്‍ നാലര ശതമാനം പോളിംഗില്‍ കുറവ്

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. അതേസമയം യുഡിഎഫും വിജയ...
- Advertisement -spot_img