Thursday, February 5, 2026

Lifestyle

ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ ഇതാ 5 ചായകൾ

ആര്‍ത്തവ സമയത്ത് പല അസ്വസ്ഥതകൾ അലട്ടാറുണ്ട്. വയറു വേദനയും നടുവേദനയുമാണ് പ്രധാനമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ. ആർത്തവചക്രം സമയത്ത് മലബന്ധ പ്രശ്നവും വളരെ സാധാരണമാണ്. പിരീഡ്സ് സമയത്തെ പ്രയാസങ്ങൾ കുറയ്ക്കുന്നതിന് ചില ചായകൾ സഹായിച്ചേക്കാം.  ആദ്യമായി പറയേണ്ട ഒന്നാണ് ഇഞ്ചി ചായ. ഓക്കാനം, വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ അസുഖങ്ങൾ ഒഴിവാക്കാൻ പലരും ഇഞ്ചി ചായ കുടിക്കുന്നു. എന്നാൽ...

കാൽപാദം ഇടയ്ക്കിടെ മസാജ് ചെയ്യണമെന്ന് പറയുന്നതിന്റെ കാരണം

കാൽപാദം മസ്സാജ് ചെയ്യുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ശരിയായ രീതിയിൽ മസാജ് ചെയ്യുന്നത് ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും മനസ്സിന്റെയും ശരീരത്തിന്റെയും വിഷമതകൾ കുറയ്ക്കുന്നതിനും സഹായകമാണ്.നമ്മളിൽ ഭൂരിഭാഗവും ഉദാസീനമായ ജീവിതശൈലി നയിക്കുന്നതിനാൽ പാദങ്ങളിലെ പേശികൾക്ക് അപൂർവ്വമായി വ്യായാമം ലഭിക്കുന്നു. ഇറുകിയ ഷൂസ് രക്തചംക്രമണത്തെ സഹായിക്കില്ല. മസാജ് രക്തയോട്ടം ഉത്തേജിപ്പിക്കുന്നു. ഉറങ്ങാൻ പോകുന്നതിനുമുമ്പ് 10-20 മിനിറ്റ് ദിവസേന കാൽപാദങ്ങളിൽ മസാജ്...

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക് ; ബീജങ്ങളുടെ ആരോ​ഗ്യത്തിനായി നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

ലഹരിവസ്തുക്കളുടെ ഉപയോഗം, മരുന്നുകൾ, ഉറക്കമില്ലായ്മ, സമ്മർദ്ദം എന്നിവ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നു. പ്രായത്തിനനുസരിച്ച് പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദനക്ഷമത കുറയുന്നു. ആരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള ഒരു സ്ത്രീയുടെ കഴിവ് നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം പ്രായമാണ്.  30-കളുടെ തുടക്കത്തിൽ, ഒരു സ്ത്രീയുടെ പ്രത്യുൽപാദനശേഷി കുറയാൻ തുടങ്ങുന്നു. ഒരു പുരുഷന്റെ പ്രായം സ്ത്രീ ഗർഭിണിയാകാനുള്ള സാധ്യതയെ സ്വാധീനിക്കുന്നു....

ഏറ്റവുമധികം അധ്വാനിക്കുന്നതും ജോലി ചെയ്യുന്നതും സ്ത്രീയോ പുരുഷനോ? പഠനം പറയുന്നത്…

എല്ലാ മേഖലകളിലും സ്ത്രീ-പുരുഷ സമത്വം വേണമെന്ന ആശയം വളരെ ശക്തമായി ഉയര്‍ന്നുവന്നിട്ടുള്ളൊരു കാലമാണിത്. വിവിധ തൊഴില്‍ മേഖലകളിലും വീട്ടിലും സേവനമേഖലകളിലും പൊതുവിടങ്ങളിലുമെല്ലാം സ്ത്രീക്കും പുരുഷനെപ്പോലെ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യമാണ് പുരോഗമന മനസ്ഥിതിയുള്ളവര്‍ ഉന്നയിക്കുന്നത്. എന്നാല്‍ പലപ്പോഴും പ്രായോഗികമായി ഇതിന് സാധ്യമല്ലാത്ത സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്. സ്ത്രീയും പുരുഷനും ഒരേ ജോലി ചെയ്താല്‍ പോലും ഇവര്‍ക്കുള്ള വേതനത്തില്‍...

ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഒഴിവാക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ

തണുപ്പ്കാലത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. കാരണം ശരീര താപനില കുറയുന്നു എന്ന വസ്തുത കാരണം കലോറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് ആഗ്രഹിക്കുന്നു. സ്വാദിഷ്ടമായ ഭക്ഷണങ്ങൾ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് ന്യൂട്രസി ലൈഫ്‌സ്റ്റൈലിന്റെ ന്യൂട്രീഷ്യനിസ്റ്റും സിഇഒയുമായ ഡോ.രോഹിണി പാട്ടീൽ പറഞ്ഞു. കൊഴുപ്പുള്ള ഭക്ഷണങ്ങൾ അധികമായി കഴിക്കുമ്പോൾ ഇത് ധമനികളിൽ അടഞ്ഞുപോകുന്നതിന് കാരണമാകും. ​​ഇത്...

മത്സ്യവും മാംസവും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുൻപ് എന്തൊക്കെ മുൻകരുതലെടുക്കണം? എത്ര നാൾ സൂക്ഷിക്കാം?

ഈ ആഴ്ച സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം രണ്ടായിരിക്കുകയാണ്. തിരക്ക് പിടിച്ച ജീവിതത്തിൽ അടുക്കളയോട് നാം പൂർണമായും വിട പറഞ്ഞു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിലുളള സംഭവങ്ങൾ നമുക്ക് ചുറ്റിലും നടക്കുന്നത്. ഓൺലൈൻ ഭക്ഷണത്തോടും സ്ട്രീറ്റ് ഫുഡിനോടും ആണ് ഇന്ന് ഭൂരിഭാഗം പേർക്കും പ്രിയം. എന്നാൽ ഇത് ഭാവിയിൽ പലതരത്തിലുമുളള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് എല്ലാവർക്കും...

ശ്രദ്ധിക്കൂ, മയോണൈസ് ഇഷ്ടപ്പെടുന്നവരാണോ? അറിയേണ്ടത്…

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങൾ സംഭവിച്ച വാർത്ത നാം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഓൺലൈനിൽ വാങ്ങിക്കഴിച്ച കുഴിമന്തിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. മുമ്പ് കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചിരുന്നു.  പലരുടെയും ഇഷ്ടഭക്ഷണമായ ഷവർമ പലവിധ സാഹചര്യങ്ങളിൽ വില്ലനായി മാറാറുണ്ട്. കുഴിമന്തിയായാലും ഷവർമയായാലും അതിനൊപ്പമുള്ള ഒന്നാണ്  മയോണൈസ്. ഇന്ന് പലരുടെയും ഇഷ്ട ഭക്ഷണമാണ് മയോണൈസ്. ഷവർമയിൽ ഭക്ഷ്യവിഷബാധയ്ക്ക്...

വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കണോ? ഈ പാനീയങ്ങൾ സഹായിക്കും

ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയ്ക്കുക എന്നത് പലരെയും സംബന്ധിച്ചിടത്തോളം ഏറെ പ്രയാസം നിറഞ്ഞ കാര്യമാണ്. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് വിവിധ രോ​ഗങ്ങൾക്ക് കാരണമാകും. കുടവയർ വെറുമൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല. ഹൃദ്രോഗം, ടൈപ്പ്-2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ചിലതരം അർബുദങ്ങൾ, പക്ഷാഘാതം എന്നിങ്ങനെ പല രോഗങ്ങളിലേക്കും നയിക്കാവുന്ന ഗുരുതര ആരോഗ്യ...

ഭക്ഷ്യവിഷബാധ ; ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങൾ

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവർക്ക് പുറമെ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. എന്താണ് ഭക്ഷ്യവിഷബാധ? മലിനമായതോ, പഴകിയതോ,...

ആവി പിടിക്കുന്നത് കൊണ്ട് ചുമയും ജലദോഷവും മാറുമോ?

മഞ്ഞുകാലം എപ്പോഴും അണുബാധകളുടെ കാലം കൂടിയാണ്. പ്രധാനമായും ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങളാണ് മിക്കവരെയും അലട്ടുക. പലരിലും ഇത് ദീര്‍ഘനാളത്തേക്ക് നീണ്ടുനില്‍ക്കുകയും ചെയ്യും.  രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമയോ ജലദോഷമോ തീര്‍ച്ചയായും പരിശോധിക്കുന്നതാണ് ഉചിതം. പരിശോധനയില്‍ സാധാരണഗതിയിലുള്ള അണുബാധയാണെന്ന് കണ്ടെത്തിയാല്‍ ദിവസവും ചില കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ നല്‍കാം. ഇതിലൂടെ വലിയൊരു പരിധി വരെ വിട്ടുമാറാത്ത ചുമയില്‍ നിന്നും...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ലോക്‌സഭയുടെ അംഗീകാരം; 2004 ന് ശേഷം ആദ്യം

ന്യൂഡൽഹി: ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ പാസാക്കി. 2004-ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ...
- Advertisement -spot_img