Latest news

ആറ് സെന്‍റിമീറ്റർ നീളമുള്ള വാലുമായി പിറന്ന് പെണ്‍കുഞ്ഞ്

ആറ് സെന്റിമീറ്റർ നീളമുള്ള വാലുമായി ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബ്രസീലില്‍ നിന്നും പുറത്തുവരുന്നത്. മെക്‌സിക്കോയിലാണ് ഈ അപൂർവ്വമായ സംഭവം നടന്നത്. കുഞ്ഞിനെ കണ്ട് ഡോക്ടർമാർ വരെ അമ്പരന്നുപോയി. സി-സെഷൻ ഡെലിവറിയിലൂടെ ജന്മം നൽകിയ കുഞ്ഞിനാണ് വാൽ കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വാൽ നീക്കം ചെയ്തു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കുഞ്ഞ് ജനിച്ച്...

ആപ്പിൾ 15 പ്രോയുടെ ഡിസൈൻ ചോർന്നു

ദില്ലി: ആപ്പിൾ 15 പ്രോയുടെ ഡിസൈൻ ചോർന്നു. ഒരു കവർ നിർമ്മാതാവിൽ നിന്നാണ് ഫോണിന്റെ രൂപരേഖ ചോർന്നത്. പിന്നിൽ മൂന്ന് ക്യാമറകളും താഴെ യുഎസ്ബി സി പോർട്ടും ഉൾക്കൊള്ളുന്നതാണ് ചോർന്ന ഡിസൈൻ. യൂറോപ്യൻ യൂണിയൻ ഉത്തരവിന് പിന്നാലെ ഫോണിൽ ലൈറ്റ്നിംഗ് പോർട്ടിന് പകരം യുഎസ്ബി സി പോർട്ട് ഉൾക്കൊള്ളിക്കാൻ ആപ്പിൾ നിർബന്ധിതരായിരുന്നു. ഭൂചലനം മുൻകൂട്ടി അറിഞ്ഞ്...

‘ജസ്‌നയുടെ തിരോധാനത്തെക്കുറിച്ച് അറിയാം’; മോഷണക്കേസ് പ്രതിയുടെ നിര്‍ണായക മൊഴി; പിന്നാലെ സിബിഐ

ജസ്ന കേസില്‍ സിബിഐയ്ക്ക് ജയിലില്‍ കഴിഞ്ഞ യുവാവിന്റെ നിര്‍ണായക മൊഴി. കാണാതായ ജസ്നയെ കുറിച്ച് മോഷണക്കേസിലെ പ്രതിക്ക് അറിവുണ്ടായിരുന്നുവാണ് വെളിപ്പെടുത്തല്‍. പത്തനംതിട്ടയിലുള്ള യുവാവിനെപ്പറ്റിയാണ് പൂജപ്പുര ജയിലിലെ സഹതടവുകാരന്റെ മൊഴി. യുവാവിന്റെ വിലാസം അടക്കം ശരിയെന്ന് കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ സ്ഥിരീകരിച്ചു. ജയില്‍ മോചിതനായ യുവാവ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഭൂചലനം...

വൈദ്യുത വാഹനങ്ങള്‍ക്ക് 5,000 മുതല്‍ 10 ലക്ഷം വരെ ധനസഹായം; സ്റ്റാമ്പ് ഡ്യൂട്ടിയും വൈദ്യുതി നികുതിയും ഒഴിവാക്കും; ഇവിയില്‍ കളം പിടിക്കാന്‍ തമിഴ്‌നാട്

പൊതുഗതാഗതത്തില്‍ വൈദ്യുത വാഹനങ്ങളുടെ പങ്ക് ഉയര്‍ത്താന്‍ വന്‍ വാഗ്ദാനങ്ങളുമായി തമിഴ്‌നാട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ വൈദ്യുത വാഹന നയത്തില്‍ അടിമുടി പുത്തന്‍ മാറ്റങ്ങളാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതിന് 5,000 മുതല്‍ 10 ലക്ഷം രൂപ വരെ ധനസഹായം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് റോഡ് നികുതി, രജിസ്ട്രേഷന്‍...

‘നിന്നോട് ഞാൻ ചായ ചോദിച്ചോ കുഞ്ഞിരാമാ’; സീരിയസ് ചര്‍ച്ചക്കിടെ ഫുഡ് തയാറെന്ന് സ്റ്റാഫ്, കോലിയുടെ പ്രതികരണം വൈറൽ

ദില്ലി: ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ആവേശത്തില്‍ മുന്നോട്ട് പോകുമ്പോള്‍ വിരാട് കോലിയുടെ രസകരമായ ഒരു വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. വിരാട് കോലിയും പരിശീലകൻ രാഹുല്‍ ദ്രാവിഡും തമ്മില്‍ കാര്യമായ എന്തോ ചര്‍ച്ച നടത്തുന്നതിനിടെ ഭക്ഷണം തയാറായിട്ടുണ്ടെന്ന് കോലിയെ അറിയിക്കാനെത്തിയ ഗ്രൗണ്ട് സ്റ്റാഫിനോടുള്ള താരത്തിന്‍റെ പ്രതികരണത്തിന്‍റെ വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഈ...

കറുപ്പിന് വിലക്ക്! മുഖ്യമന്ത്രിയുടെ മീഞ്ചന്ത കോളേജിലെ പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് നിര്‍ദ്ദേശം

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കോഴിക്കോട് മീഞ്ചന്ത ആർട്ട്സ് കോളേജിലെ പരിപാടിയിൽ കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളജ് അധികൃതരുടെ നിർദേശം. കറുത്ത വസ്ത്രവും മാസ്കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് കോളേജ് പ്രിൻസിപ്പൾ വിദ്യാർഥികൾക്ക് നിർദേശം നൽകിയത്. കോളേജ് പ്രിൻസിപ്പലാണ് വാക്കാൽ നിർദേശം നൽകിയതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ മുഖ്യമന്ത്രി...

‘ഇരുളിന്‍റെ മറവിൽ കൂടെ ഉള്ളവരെ വഞ്ചിക്കില്ല’; പകൽ വെളിച്ചത്തിൽ പറയാൻ ലീഗിന് മടിയില്ലെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: കൂടെ ഉള്ളവരെ ഇരുളിന്റെ മറവിൽ വഞ്ചിക്കില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി തങ്ങൾ. സ്ഥാപിത താല്പര്യം വച്ചു ലീഗ് ഒരിക്കലും മുന്നണി വിടുകയോ മുന്നണി ഉണ്ടാക്കിയിട്ടോ ഇല്ല. ലീഗ് മുന്നണി വിടുകയാണെങ്കിൽ അതിന് വ്യക്തമായ മാനദണ്ഡം ഉണ്ടാകും. പകൽ വെളിച്ചത്തിൽ പറയേണ്ടത് പറയാൻ ലീഗിന് ഒരു മടിയും ഇല്ലെന്ന് മുസ്ലിം ലീഗ് സമാപന സമ്മേളനത്തിൽ സാദിഖലി...

നാട്ടില്‍ നിന്നില്ലെങ്കില്‍ ഇതര നാട്ടില്‍ നിന്ന് വിവാഹം കഴിച്ച് കുറ്റ്യാടിയിലെ യുവാക്കള്‍; ഭാഷാ പ്രശ്‌നം പരിഹരിക്കാനും വഴി കണ്ടെത്തി

കോഴിക്കോട്: നാട്ടില്‍ നിന്ന് വധുവിനെ ലഭിക്കാത്തത് മൂലം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വിവാഹം കഴിക്കേണ്ടി വരുന്ന കോഴിക്കോട് കുറ്റ്യാടിയിലെ ചെറുപ്പക്കാരുടെ വാര്‍ത്ത ചര്‍ച്ചയായതാണ്. യുവാക്കള്‍ക്ക് വിദ്യാഭ്യാസം കുറയുന്നതും പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതുമാണ് വിവാഹത്തിനായി വധുവിനെ തേടി ഇതരസംസ്ഥാനത്തേക്ക് പോകേണ്ടി വരുന്നതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ തന്നെ കുറ്റ്യാടിയിലെ കുന്നുമ്മല്‍ ബ്ലോക്ക്...

കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം; മൂന്ന് പേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രക്കും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കബദ് റോഡിലായിരുന്നു അപകടം. അപകടം സംബന്ധിച്ച് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം ലഭിച്ചതനുസസരിച്ച് കബദ് ഫയര്‍ സെന്ററില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നെന്ന് കുവൈത്ത് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറേറ്റ് ജനറലിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ...

കർണാടക വനപാലകരുടെ വെടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തിൽ സംഘര്‍ഷത്തിന് അയവ്

മേട്ടൂർ: കർണാടകയിലെ അടിപ്പാലാറിൽ തമിഴ്നാട് സ്വദേശി കർണാടക വനപാലകരുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് കർണാടക – തമിഴ്നനാട് അതിർത്തിയിൽ നിലനിന്ന സംഘർഷത്തിന് അയവ്. മേട്ടൂർ കൊളത്തൂർ സ്വദേശി രാജയാണ് മരിച്ചത്. കൊട്ടവഞ്ചിയിൽ മീൻ പിടിച്ചുകൊണ്ടിരുന്ന തൊഴിലാളിയെ വനം വകുപ്പ് വാർഡൻമാർ വെടിവയ്ക്കുകയായിരുന്നു എന്ന് ആരോപിച്ചാണ് നാട്ടുകാർ ഇന്നലെ അതിർത്തിയിൽ സംഘടിച്ചത്. അതേസമയം കാട്ടിൽ അതിക്രമിച്ച്...
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img