Latest news

‘വനിതകൾക്ക് വനിത ലീഗീൽ പ്രവർത്തിക്കാം’; മുസ്ലീം ലീഗിൽ ഇത്തവണയും വനിതകൾക്ക് ഭാരവാഹിത്വമില്ല

കോഴിക്കോട് : മുസ്ലീം ലീഗിൽ ഇത്തവണയും വനിതകൾക്ക് ഭാരവാഹിത്വമില്ല. പാര്‍ട്ടി അംഗത്വത്തില്‍ ഭൂരിപക്ഷം പേർ വനിതകളായെങ്കിലും മുൻ നിലപാടിൽ മാറ്റം വരുത്താൻ ലീഗ് തയ്യാറായില്ല. വനിതകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വനിതാ ലീഗുണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി പി.എം.എ. സലാമിന്‍റെ പ്രതികരണം അടുത്ത മാസം നാലിനാണ് മുസ്ലീം ലീഗിന്‍റെ പുതിയ സംസ്ഥാന കമ്മറ്റി നിലവില്‍ വരിക.പക്ഷേ വനിതകളുടെ കാര്യത്തില്‍ ഇക്കുറിയും...

നാലു വയസുകാരനെ തെരുവ് നായകൾ കടിച്ചു കൊന്നു

ബെംഗളുരു: നാലു വയസുകാരനെ തെരുവ് നായകൾ കടിച്ചു കൊന്നു. ഹൈദരാബാദിലെ അംബേർപേട്ടിലാണ് സംഭവം. കുട്ടി വഴിയോരത്ത് കളിക്കുന്നതിനിടെയാണ് സംഭവം. പുറകിലൂടെ എത്തിയ നായകൾ കുട്ടിയെ വലിച്ച് താഴെയിട്ടശേഷം കടിക്കുകയായിരുന്നു. എഴുന്നേറ്റ് ഓടാൻ ശ്രമിച്ച കുഞ്ഞിനെ കൂട്ടത്തോടെ എത്തി വീണ്ടും തളളിയിട്ട് കടിച്ച് കുടയുകയായിരുന്നു. പ്രദീപ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. നാല് വയസുകാരനായ...

വായിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് സ്വർണ ചെയിൻ; അടിവസ്ത്രത്തിൽ സ്വർണ നാണയങ്ങള്‍; കരിപ്പൂരിൽ കാസർകോട് സ്വദേശിയുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട. വായിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ ചെയിൻ ഉൾപ്പെടെ കസ്റ്റംസ് വിജിലൻസ് വിഭാഗം വിവിധ സംഭവങ്ങളിലായാണ് കടത്ത് പിടികൂടിയത്. സ്വർണ നാണയങ്ങളും വിദേശ കറൻസികളും സ്വർണ മിശ്രിതവും ഇതിൽ ഉൾപ്പെടും. ദുബൈയിൽ നിന്ന് എത്തിയ അഹമ്മദ് ഷബീർ, നൂറുദ്ദിൻ എന്നിവരാണ് വായ്ക്കകത്ത് ഒളിപ്പിച്ച സ്വർണ ചെയിനുകൾ കടത്താൻ ശ്രമിച്ചത്....

മാതാപിതാക്കൾക്ക് 150 കോടിയുടെ ആഡംബര വീട് സമ്മാനിച്ച് ധനുഷ്

ചെന്നൈ: മാതാപിതാക്കളോടൊപ്പം കോടികൾ വിലമതിക്കുന്ന പുതിയ വീട്ടിലേക്ക് താമസം മാറി നടൻ ധനുഷ്. മഹാ ശിവരാത്രി ദിനത്തിലായിരുന്നു ഗൃഹപ്രവേശ ചടങ്ങ് നടത്തിയത്. 2021 ൽ നിർമാണം തുടങ്ങിയ വീടിന് ഏകദേശം 150 കോടിയോളം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. ഗൃഹപ്രവേശ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുകളും മാത്രമായിരുന്നു പങ്കെടുത്തത്. ചെന്നൈയിലെ പോഷ് ഗാർഡനിലാണ് പുതിയ വീടും പണിതിരിക്കുന്നത്....

എൻ.സി.പി. പ്രതിഷേധജാഥ ഇന്ന്

കുമ്പള : മംഗൽപ്പാടി പഞ്ചായത്ത് ഭരണസമിതിക്കെതിരേ എൻ.സി.പി. പ്രതിഷേധജാഥ സംഘടിപ്പിക്കുന്നു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച 9.30-ന് കൈക്കമ്പയിൽനിന്ന്‌ പ്രതിഷേധജാഥ തുടങ്ങും. ബ്ലോക്ക് പ്രസിഡൻറ് മഹമൂദ് കൈകമ്പ നയിക്കുന്ന ജാഥ എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30-ന് പൊതുസമ്മേളനത്തോടെ ഉപ്പളയിൽ ജാഥ സമാപിക്കും. സമാപനസമ്മേളനം ജില്ലാ പ്രസിഡൻറ് കരീം ചന്തേര...

പോക്‌സോ കേസില്‍ പ്രതിയായ റിട്ട.എസ്.ഐ ഇരയുടെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

കോഴിക്കോട്: പോക്‌സോ കേസില്‍ പ്രതിയായ റിട്ട.എസ്.ഐ ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഇരയുടെ വീടിന്റെ കാര്‍ പോര്‍ച്ചിലാണ് റിട്ട.എസ്.ഐ കെ.പി. ഉണ്ണിയെ ഇന്ന് പുലര്‍ച്ചെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വിരമിച്ച ശേഷം 2021-ലാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. കേസ്...

നവജാത ശിശു മരിച്ചെന്ന് വിധിയെഴുതി ഡോക്ടര്‍മാര്‍; സംസ്‌കാരത്തിന് തൊട്ടുമുന്‍പ് പെട്ടി തുറന്നപ്പോള്‍ പിഞ്ചുകുഞ്ഞ് ശ്വാസമെടുക്കുന്നു!

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുകുഞ്ഞിന് സംസ്‌കാരത്തിന് തൊട്ടു മുന്‍പ് പുതുജീവന്‍. ഡല്‍ഹിയിലാണ് സംഭവം. ലോക് നായക് ജയ് പ്രകാശ് നാരായണ്‍ (എല്‍എന്‍ജെപി) ആശുപത്രിയിലാണ് നവജാത ശിശു മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. തുടര്‍ന്ന് കുഞ്ഞിനെ പെട്ടിയിലാക്കി വീട്ടുകാര്‍ക്ക് കൈമാറി. എന്നാല്‍, സംസ്‌കാര ചടങ്ങുകള്‍ക്കിടെ പെണ്‍കുഞ്ഞിന് ജീവനുണ്ടെന്ന് മനസിലായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടി തുറന്നപ്പോള്‍ പെണ്‍കുട്ടി ശ്വാസമെടുക്കുന്നതായി...

വീണ്ടും സ്വകാര്യചിത്രങ്ങള്‍ പങ്കുവച്ചു; കര്‍ണാടകയില്‍ ഐ.പി.എസ്- ഐ.എ.എസ് പോര് മുറുകുന്നു

കര്‍ണാടകയില്‍ വനിത ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ചേരിപ്പോര് മുറുകുന്നു. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയും സോഷ്യല്‍ മീഡിയ പോര് ഇന്നലെയും തുടര്‍ന്നു. പുരുഷ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാട്‌സാപില്‍ പങ്കുവച്ച സ്വന്തം ചിത്രങ്ങള്‍ രോഹിണി ഡിലീറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് രൂപ വീണ്ടും പങ്കുവച്ചു. രൂപയുമായി തൊഴില്‍പരമായി തനിക്ക്...

വീണ്ടും നടുങ്ങി തുർക്കിയും സിറിയയും; അതിർത്തിയിൽ 6.3 തീവ്രതയിൽ ശക്തമായ ഭൂചലനം

ഇസ്താംബുൾ: തുർക്കിയെയും സിറിയയെയും നടുക്കി വീണ്ടും ഭൂചലനം. 6.3 തീവ്രതയിൽ ഇരു രാജ്യങ്ങളുടെയും അതിർത്തിയിലാണ് ഭൂചലനമുണ്ടായതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന്  യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും അന്റാക്യയിലെ കെട്ടിടങ്ങൾക്ക് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നുമാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. തുർക്കിയിലെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ...

736 കോടി ലാഭം‌, ചരിത്രത്തിൽ ആദ്യം; ചാർജ് കൂട്ടാൻ ലാഭം മറച്ചുവച്ച് കെഎസ്ഇബിയുടെ കള്ളക്കളി

കൊച്ചി ∙ ചരിത്രത്തിലാദ്യമായി ലാഭത്തിലെത്തിയ കെഎസ്ഇബി, ഇക്കാര്യം മറച്ചുവയ്ക്കുന്ന റിപ്പോർട്ടുമായി നിരക്കുവർധന ആവശ്യപ്പെട്ടു വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. പുറത്തുനിന്നുള്ള ഏജൻസി ഓഡിറ്റ് ചെയ്ത കണക്കിൽ 2021–22ൽ വൈദ്യുതി ബോർഡിന്റെ ചെലവ് 16,249.35 കോടി രൂപയാണ്. വരുമാനം 16,985.62 കോടി രൂപ. ലാഭം 736.27 കോടി രൂപ. സാമ്പത്തികവർഷം തുടങ്ങുംമുൻപുള്ള കണക്കെടുപ്പിൽ 998.53...
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img