Latest news

ഹിൻഡൻബർഗ് റിപ്പോർട്ടിന് ഒരു മാസം; രക്ഷയില്ലാതെ അദാനി, നഷ്ടം 12 ലക്ഷം കോടി

മുംബൈ: ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്‍റെ തകർച്ച തുടങ്ങിയിട്ട് ഇന്ന് ഒരുമാസമാവുന്നു. 12 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയിൽ ആദ്യ മൂന്നിൽ നിന്ന് 27 ആം സ്ഥാനത്തേക്കാണ് അദാനി വീണത്. ഷെൽ കമ്പനികളുപയോഗിച്ച് ഓഹരി...

മഹാരാഷ്ട്രയിൽ ദർഗയ്ക്കുനേരെ പടക്കമെറിഞ്ഞ് ഹിന്ദുത്വ സംഘം; ‘ജയ് ശ്രീറാം’ മുഴക്കി ആഘോഷം

മുംബൈ: മഹാരാഷ്ട്രയിൽ ദർഗയ്ക്കുനേരെ പടക്കം പൊട്ടിച്ച് ഹിന്ദുത്വ സംഘത്തിൻെ ആഘോഷം. വിശാൽഗഡിലെ കൊൽഹാപൂരിലുള്ള ഹസ്രത്ത് മാലിക് റിഹാൻ ദർഗയ്ക്കുനേരെയാണ് ആക്രമണം. ഒരാഴ്ച മുൻപ് ശിവരാത്രി ആഘോഷങ്ങൾക്കിടെയാണ് സംഭവം. ആക്രമണത്തിന്റെ വിഡിയോ ഇപ്പോഴാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തെത്തുന്നത്. കാവി തൊപ്പിയും ഷാളും ധരിച്ച ഒരാൾ ദർഗയുടെ ഗേറ്റിനുനേരെ റോക്കറ്റ് പടക്കം വച്ച് കത്തിച്ചുവിടുന്നത് വിഡിയോയിൽ വ്യക്തമാണ്. പൊലീസ്...

മിയാപ്പദവില്‍ തോക്ക് ചൂണ്ടി ലോറി തട്ടിയെടുത്ത കേസ്; മുഖ്യപ്രതിയെത്തേടി പോലീസ് കർണാടകയിൽ

മഞ്ചേശ്വരം: മിയാപ്പദവില്‍ തോക്ക് ചൂണ്ടി ചെങ്കൽ ലോറികൾ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യപ്രതിക്കായുള്ള അന്വേഷണം കർണാടകയിലേക്കും. കേസിൽ നാലുപേരെയാണ് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ആറംഗ ഗുണ്ടാസംഘത്തിന്റെ നേതാവായ മിയാപ്പദവിലെ റഹീം (25), ഉപ്പള പത്വാടിയിലെ പല്ലൻ സിദ്ദിഖ് എന്ന സിദ്ദിഖ് (25) എന്നിവരെയാണ് പിടിക്കാനുള്ളത്. ഇവർ ചെല്ലാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കാപ്പ കേസിൽ...

പൈവളിഗെ പൊലീസ് സ്റ്റേഷന് സ്ഥലം കൈമാറി

ഉപ്പള: www.mediavisionnews.in പൈവളിഗെ പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിനു ഉപ്പള– ബായാർ റോഡിൽ ബായിക്കട്ട ബസ് സ്റ്റോപ്പിൽ നിന്ന് 50 മീറ്റർ അകലെയുള്ള 30 സെന്റ് സ്ഥലം റവന്യു വകുപ്പ് ആഭ്യന്തര വകുപ്പിനു കൈമാറി. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തും. ഭൂമി ലഭിച്ച് ഒരു വർഷത്തിനകം ഇത് ഉപയോഗിക്കണമെന്നു വ്യവസ്ഥയുണ്ട്. മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ...

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്‌: ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. കുടുംബ വഴക്കിലിടപെട്ട ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പനയൂർ  സ്വദേശിയാണ് ശ്രീജിത്ത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജയദേവൻ പൊലീസ് കസ്റ്റഡിയിലാണ്. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീജിത്തിന്റെ അയൽവാസിയാണ് ജയദേവൻ. ജയദേവൻ സ്ഥിരം മദ്യപാനിയാണ്....

വില 10 ലക്ഷത്തില്‍ താഴെ, ഓട്ടോമാറ്റിക് ഗിയർബോക്സും; ഇതാ താങ്ങാനാവുന്ന 10 കാറുകൾ

ഡ്രൈവിംഗ് സൗകര്യത്തിന്റെ കാര്യത്തിൽ നൽകുന്ന സൗകര്യങ്ങൾ കാരണം കൂടുതൽ ആളുകൾ ഓട്ടോമാറ്റിക് കാറുകളിലേക്ക് ആകർഷിക്കപ്പെടുകയാണ് ഇക്കാലത്ത്. പ്രത്യേകിച്ചും നഗരസാഹചര്യങ്ങളിൽ ആണ് ഇത്തരം കാറുകള്‍ ഏറെ ഉപകാരപ്രദം. പലപ്പോഴും ഒരാൾ സ്റ്റോപ്പ് ട്രാഫിക്ക് ആരംഭിക്കുമ്പോൾ, ക്ലച്ചും ബ്രേക്കും ഇടയ്ക്കിടെ പ്രയോഗിക്കുന്നത് ഒഴിവാക്കാൻ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് സഹായിക്കും. ഇത് ഡ്രൈവർമാർക്ക് ആശ്വാസം പ്രദാനം ചെയ്യുന്നതുകൊണ്ടുതന്നെ സമീപകാലത്ത്...

എമിറേറ്റ്സ് ഐ.ഡി സൗജന്യമായി ലഭിക്കുമോ? പ്രചരണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി യുഎഇ അധികൃതര്‍

അബുദാബി: യുഎഇയില്‍ ജി.സി.സി പൗരന്മാര്‍ക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന പ്രചരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി യുഎഇ അധികൃതര്‍. ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനവും തങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്സ് സെക്യൂരിറ്റി സോഷ്യല്‍ മീഡിയിലൂടെ വിശദമാക്കി. എമിറേറ്റ്സ് ഐഡി നല്‍കുന്നതിനുള്ള പോപ്പുലേഷന്‍ രജിസ്ട്രി, രാജ്യത്തെ...

കേരളത്തിൽ വേനൽ ചൂട് കൂടുന്നു,​ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക; ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി. രാവിലെ 11 മുതൽ മൂന്ന് വരെ തുടർച്ചയായി വെയിൽ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണമെന്ന് നിർദേശങ്ങളിൽ പറയുന്നു. നിർജ്ജലീകരണം തടയാൻ കുടിവെള്ളം കുപ്പിയിൽ കരുതണം,ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള...

‘ജനത്തിന് മടുത്തു’, സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയെന്ന് സുപ്രീംകോടതി

ദില്ലി: രാജ്യത്ത് സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയ അവസ്ഥയിലെന്ന് സുപ്രീംകോടതി. സമസ്ത മേഖലകളിലും അഴിമതി തടയാൻ ആരെയെങ്കിലും ഉത്തരവാദികൾ ആക്കേണ്ട സമയം അതിക്രമിച്ചതായും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനൽ കേസുകളിൽ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുക ആയിരുന്നു സുപ്രീംകോടതി. രാജ്യത്തെ സാധാരണക്കാർ അഴിമതി കാരണം ബുദ്ധിമുട്ടുകയാണ്. ഏതെങ്കിലും സർക്കാർ ഓഫീസിൽ...

കെഎസ്ആർടിസി ബസിനടിയിൽപെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്  : കോഴിക്കോട് നഗര മധ്യത്തിൽ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുറ്റിച്ചിറ  സ്വദേശികളായ മമ്മദ് കോയ (72) ഭാര്യ സുഹറാബി (62 ) എന്നിവരാണ് മരിച്ചത്. മാനാഞ്ചിറയിൽ വെച്ചാണ് അപകടമുണ്ടായത്.  ബസ് ബൈക്കിന് പിന്നിൽ ഇടിച്ചതാണ് അപകട കാരണമെന്നും ബസിന്റെ പിൻചക്രം ഇരുവരുടേയും ദേഹത്ത് കയറിയിറങ്ങിയതായും ദൃക്സാക്ഷികൾ പറഞ്ഞു.
- Advertisement -spot_img

Latest News

എൽ നിനോ എത്തുന്നു; മഴ കുറയും, ചൂട്‌ കൂടും, വരൾച്ചയുണ്ടാകും; മുന്നറിയിപ്പുമായി ലോക കാലാവസ്ഥാസംഘടന

ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള...
- Advertisement -spot_img