Latest news

‘മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രചാരണം’; ‘കാസ’ക്കെതിരെ പരാതി

കോഴിക്കോട്: ലൗജിഹാദ്, നര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവയുടെ പേരില്‍ മുസ്‌ളീം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ചേഞ്ച് ( കാസ) എന്ന സംഘടനക്കെതിരെ പൊലീസില്‍ പരാതി. ജമാ അത്ത് ഇസ്‌ളാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്‍സ് ഇസ്‌ളാമിക് ഓര്‍ഗനൈസേഷനാണ് കാസയുടെ വയനാട് ജില്ലാ ഭാരവാഹികള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പുല്‍പ്പള്ളിയില്‍ വച്ച്...

ഒരുമിച്ച് നിന്നാല്‍ ബി.ജെ.പി നൂറ് സീറ്റ് പോലും തികയ്ക്കില്ല, തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ്- നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 100 സീറ്റിലൊതുക്കാമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണ് പന്തെന്നും തീരുമാനം അതിവേഗം എടുക്കണമെന്നും മഹാഗത്ബന്ധന്‍ റാലിയില്‍ സംസാരിക്കവെ നിതീഷ് വ്യക്തമാക്കി. “കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് പൊരുതിയാല്‍, 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 100 സീറ്റിലേക്ക് ചുരുക്കാന്‍...

യു.എ.ഇ വിസ നിയമ ലംഘകർക്ക് ആശ്വാസ വാർത്ത; രേഖകൾ ശരിയാക്കാൻ 3 ദിവസം കൂടി അവസരം

ദുബൈ: വിസചട്ടം ലംഘിച്ച് യു.എ.ഇയിൽ അനധികൃതമായി കഴിയുന്നവർക്ക് ആശ്വാസ വാർത്ത. അനധികൃത താമസക്കാർക്ക് രേഖകൾ ശരിയാക്കാൻ ദുബൈ താമസ കുടിയേറ്റ വകുപ്പ് മൂന്ന് ദിവസത്തെ അവസരം നൽകും. നാളെ മുതൽ ഈ മാസം 27 വരെ ദേര സിറ്റി സെന്‍ററിലാണ് ഇതിനായി പ്രത്യേക സൗകര്യമൊരുക്കുക. വിവിധ വിസാ നിയമങ്ങൾ ലംഘിച്ചവർക്കും, പിഴ ശിക്ഷ നേരിടുന്നവർക്കും തങ്ങളുടെ...

‘രക്തമുണങ്ങാത്ത പതിനൊന്നു വർഷങ്ങൾ’; എം.എസ്.എഫ് ഷുക്കൂർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു

ഉപ്പള: എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി പി എം പാർട്ടി വിചാരണ ചെയ്തു കൊലപ്പെടുത്തിയ അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. രക്തമുണങ്ങാത്ത പതിനൊന്നു വർഷങ്ങൾ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ മുസ്ലീം ലീഗ് ട്രെഷറർ പിഎം മുനീർ ഹാജി സാഹിബ്‌ ഉദ്‌ഘാടനം ചെയ്തു. എം എസ്...

പൂർവ്വ വിദ്യാർഥിയുടെ വൈരാഗ്യം, കൊടുംക്രൂരത; കോളേജിലെത്തി പ്രിൻസിപ്പാളിനെ പ്രെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

പൂർവ്വ വിദ്യാർഥിയുടെ കൊടുംക്രൂരതയിൽ കോളേജ് പ്രിൻസിപ്പളിന് ജീവൻ നഷ്ടമായി. പ്രിൻസിപ്പളിനോടുള്ള വൈരാഗ്യത്തിൽ കോളേജിലെത്തിയ പൂർവ്വ വിദ്യാർഥി പെട്രോൾ ഒഴിച്ച് പ്രിൻസിപ്പളിനെ തീകൊളുത്തുകയായിരുന്നു. 80 ശതമാനവും പൊള്ളലേറ്റ കോളേജ് പ്രിൻസിപ്പൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇൻഡോറിലെ ബി എം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത...

മോദി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നില്ല- ആത്മഹത്യ ചെയ്യാനുള്ള അനുമതിയെങ്കിലും കേന്ദ്രം ഞങ്ങള്‍ക്ക് തരണം; ഉള്ളി വിലയിടിവില്‍ കേന്ദ്രത്തോട് കര്‍ഷകര്‍

മുംബൈ: ഉള്ളിയുടെ വില വിപണയില്‍ ക്രമാതീതമായി കൂപ്പുകുത്തിയതോടെ പ്രധാനമന്ത്രിയോട് ആത്മഹത്യ ചെയ്യാനുള്ള അനുവാദമെങ്കിലും തരണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍. വിള ഉത്പാദിപ്പിക്കാന്‍ ചെലവാക്കുന്ന പണം പോലും വില്‍പനയ്ക്ക് ശേഷം ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. മോദി സര്‍ക്കാര്‍ തങ്ങളെ പരിഗണിക്കുന്നില്ലെന്നും സര്‍ക്കാര്‍ വിഷയത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കര്‍ഷകരെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 3.5...

ഇങ്ങനെയൊരു കാഴ്ച നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? രസകരമായ വീഡിയോ…

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തവും പുതുമയുള്ളതുമായ എത്രയോ വീഡിയോകളാണ് നാം കാണാറുള്ളത്. ഇവയില്‍ കൗതുകമുണര്‍ത്തുന്ന, അസാധാരണമായ കാഴ്ചകളടങ്ങിയ വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരെയും ഏറെ ലഭിക്കാറുണ്ട്. ജീവികളുമായോ മൃഗങ്ങളുമായോ എല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകളെല്ലാം ഇത്തരത്തിലുള്ളതാണ്. പലപ്പോഴും നമുക്ക് നമ്മുടെ നിത്യജീവിതത്തില്‍ കാണാനോ അനുഭവിക്കാനോ സാധിക്കാത്ത പുതിയ കാര്യങ്ങളായിരിക്കും പല വീഡിയോകളുടെയും ഉള്ളടക്കം. അത്തരത്തിലുള്ളൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ...

ലക്ഷം സംരംഭങ്ങള്‍: പരിശോധനയ്ക്ക് മന്ത്രി തയാറാണോ? വെല്ലുവിളിച്ച് യൂത്ത് ലീഗ്

സംസ്ഥാനത്ത് തുടങ്ങിയ സംരംഭങ്ങളുമായി ബന്ധപ്പെട്ട സംയുക്ത പരിശോധനയ്ക്ക് വ്യവസായ മന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ്. മന്ത്രി പറയുന്ന പഞ്ചായത്തിലോ നഗരസഭയിലോ എവിടെ വേണമെങ്കിലും പരിശോധന നടത്താം. സംരംഭങ്ങൾ തുടങ്ങി എന്നു കള്ളം പറയുന്ന മന്ത്രി ജനത്തിനോട് മാപ്പുപറയണം. സംരംഭങ്ങളുമായി ബന്ധപ്പെട്ട കള്ള പ്രചാരണത്തിലൂടെ ലഭിച്ചവരുമാനം വ്യവസായ മന്ത്രിയിൽ നിന്ന് വ്യക്തിപരമായി വസൂലാക്കണമെന്നും സംയുക്ത പരിശോധനയ്ക്ക്...

ഇടതുപക്ഷത്തിന് വോട്ട് ചെയ്തതില്‍ പശ്ചാത്താപിക്കുന്നു, സര്‍ക്കാരിന് അഹങ്കാരം, ഇനി ഒരു രാഷ്ട്രീയ നേതാവിനും സംഭാവന നല്‍കില്ല, പൊട്ടിത്തെറിച്ച് പ്രവാസി വ്യവസായി, മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ഇടതുപക്ഷത്തിന് വോട്ട് ചെയ്തതില്‍ ഇന്ന് പശ്ചാത്താപിക്കുകയാണെന്നും ഇനി ഒരു രാഷ്ട്രീയ നേതാവിനും സംഭാവന നല്‍കില്ലെന്ന് പ്രവാസി വ്യവസായി കെ.ജി എബ്രഹാം. സംസ്ഥാന സര്‍ക്കാരിന് അഹങ്കാരമാണെന്നും അദ്ദേഹം തുറന്നടിച്ചു. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളില്‍ നിന്ന് സ്വരൂപിച്ച ഫണ്ട് അര്‍ഹരില്‍ എത്തിയില്ല. രാഷ്ട്രീയക്കാര്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ചുമത്തിയത് സര്‍ക്കാരിന്റെ...

എം.എല്‍.എയെ കൊന്ന കേസിലെ സാക്ഷിയെ ബോംബെറിഞ്ഞ ശേഷം വെടിവെച്ച് കൊലപ്പെടുത്തി

ലഖ്നൗ: ഉത്തർപ്രദേശിൽ എംഎൽഎ വധക്കേസിലെ പ്രധാന സാക്ഷിയെ വെടിവെച്ചു കൊന്നു. പ്രയാഗ് രാജിലാണ് എംഎൽഎ വധക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാൽ കൊല്ലപ്പെട്ടത്. 2005ൽ ബിഎസ്പി എംഎൽഎ കൊല്ലപ്പെട്ട കേസിലെ സാക്ഷിയാണ് ഉമേഷ് പാൽ. അതേസമയം ഉമേഷ് പാലിന് പൊലീസ് സുരക്ഷ നൽകിയിരുന്നു. എന്നിട്ടും കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തെ...
- Advertisement -spot_img

Latest News

എൽ നിനോ എത്തുന്നു; മഴ കുറയും, ചൂട്‌ കൂടും, വരൾച്ചയുണ്ടാകും; മുന്നറിയിപ്പുമായി ലോക കാലാവസ്ഥാസംഘടന

ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള...
- Advertisement -spot_img