മലപ്പുറം: സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനത്തെച്ചൊല്ലി സമസ്തയിൽ ഒരു വിഭാഗത്തിന്റെ വിമർശനത്തിനിടെ, പാണക്കാട് തങ്ങൾ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് യുവജന വിഭാഗമായ എസ്.വൈ.എസ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് ശക്തി പകർന്ന കുടുംബങ്ങളുടെ കണക്കെടുത്താൽ ഒന്നാം സ്ഥാനം പാണക്കാട് സയ്യിദ് കുടുംബത്തിന് തന്നെയായിരിക്കുമെന്നാണ് സുന്നി യുവജന സംഘം നേതാക്കളുടെ സംയുക്ത പ്രസ്താവന.
പാണക്കാട് കുടുംബത്തിന്റെ...
ആധുനിക സാങ്കേതിക വിദ്യ ഇത്രയും അഡ്വാൻസ് ആയിട്ടുള്ള കാലത്ത് ദിനം പ്രതി പുറത്ത് വരുന്ന പരീക്ഷണങ്ങൾ നിരവധിയാണ്. ഉപ്പ് കൂടിപ്പോയി, എരിവില്ല, കുറച്ച് പഞ്ചസാര വേണം, പുളിയില്ല… ഇതൊക്കെ ഇനി എഐയും രുചിച്ചു നോക്കി പറയുന്ന കാലം വിദൂരമല്ല. അത്തരത്തിൽ ഒരു പരീക്ഷണം കൂടി ഇപ്പോൾ പുറത്തുവരികയാണ്. എന്താണെന്ന് വച്ചാൽ ഭക്ഷണം രുചിച്ചറിയാന്‍ ‘ഇ-നാവ്’.
രുചി...
കോഴിക്കോട്: വഖഫിന്റെ പേരിൽ വർഗീയ പരാമർശം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആർ അനൂപ് ആണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമാണ് പരാതി.
വയനാട് കമ്പളക്കാട് നടന്ന എൻഡിഎ പൊതുയോഗത്തിലാണ് സുരേഷ് ഗോപി വഖഫിനെ അധിക്ഷേപിച്ച് പ്രസംഗിച്ചത്. മുനമ്പത്തേത് നാല് അക്ഷരമുള്ള കിരാതമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ...
കൊച്ചി: വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനുള്ള പിന്തുണ തുടരുമെന്ന് പിഡിപി. എറണാകുളത്ത് ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗവും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവുമാണ് പിന്തുണ തുടരാന്‍ തീരുമാനിച്ചതെന്ന് പിഡിപി വൈസ് ചെയർമാൻ മുട്ടം നാസർ പറഞ്ഞു.
പാലക്കാട് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ഇ. ശ്രീധരനുണ്ടാക്കിയ മുന്നേറ്റം ബിജെപിക്കുണ്ടാവില്ലെന്നും കൊച്ചിയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ പറഞ്ഞു.
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണൻ ഐഎഎസിന്‍റെ പ്രവൃത്തികൾ സംശയാസ്പദമെന്ന് പൊലീസ്. ഇരു ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയ രീതിയിലാണ് സംശയം. പൊലീസിന് നൽകും മുൻപ് നാലുതവണ ഫോൺ ഫോർമാറ്റ് ചെയ്തു. സ്വകാര്യ വിവരങ്ങൾ നീക്കം ചെയ്യുന്നുവെന്നറിയിച്ച ശേഷമായിരുന്നു ഫോർമാറ്റ് ചെയ്തത്.
ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്‌തത് കണ്ടെത്താനായില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്....
കോഴിക്കോട്: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. കോഴിക്കോട് മൊത്ത വിപണിയിൽ കിലോയ്ക്ക് 74 രൂപയായി. ചില്ലറ വിപണിയിൽ എത്തുമ്പോൾ 80 രൂപയാകും. കാലാവസ്ഥ പ്രശ്നം മൂലം മഹാരാഷ്ട്രയിൽ സവോളയുടെയും ഉള്ളിയുടെയും ഉൽപാദനം കുറഞ്ഞതാണ് കേരളത്തിൽ വില കൂടാൻ കാരണം.
മുൻവർഷങ്ങളെ താരതമ്യം ചെയ്യുമ്പോൾ 25% മാത്രമാണ് ഇത്തവണ ഉത്പാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവൻ മാർക്കറ്റുകളിലും...
ദീപാവലി കഴിഞ്ഞതിന് പിന്നാലെ ദില്ലിയിലെയും സമീപ സംസ്ഥാനങ്ങളിലെയും വായു മലിനീകരണം അതിന്‍റെ ഏറ്റവും ഉയരത്തിലാണെന്ന് റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കൃഷിയൊരുക്കത്തിന് മുമ്പ് തീയിടുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന് പറഞ്ഞ് സര്‍ക്കാര്‍ കൈയൊഴിയുന്നു. അതേസമയം വ്യാവസായിക പുകയോടൊപ്പം ദീപാവലിക്ക് പൊട്ടിച്ച പടക്കങ്ങള്‍ ഉയര്‍ത്തിയ മലിനീകരണം കൂടിയാകുമ്പോള്‍ ദില്ലിയില്‍ ശുദ്ധവായു ഒരു...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...