റംസാൻ വ്രതം ആരംഭിച്ചിരിക്കുന്ന സമയമാണിത്. വേനലാണെങ്കില്‍ കടുത്തുവരികയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വ്രതമെടുക്കുന്നത് പതിവിലേറെ പ്രയാസമാണ് വിശ്വാസികള്‍ക്കുണ്ടാക്കുക. അതുപോലെ തന്നെ ഇത്രയും പ്രതികൂലമായ സാഹചര്യത്തില്‍ വ്രതമെടുക്കുമ്പോള്‍ ആരോഗ്യകാര്യങ്ങള്‍ അല്‍പമൊരു കരുതല്‍ വച്ചേ മതിയാകൂ.
ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) വലിയൊരു പ്രശ്നമാണ് ഈ കാലാവസ്ഥയില്‍. ഇതിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പാണ് പ്രധാനമായം എടുക്കേണ്ടത്....
പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇവിടെ ചര്‍ച്ചയാകുന്നത്. മരുമകളെ ഫോട്ടോ എടുക്കാനായി സഹായിക്കുന്ന അച്ഛന്‍റെയും അമ്മയുടെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മറാത്തി നടന്‍ ഭൂഷന്‍ പ്രധാനാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
കടല്‍തീരത്ത് ഭര്‍ത്താവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് യുവതി....
റിയാദ്: പുണ്യമാസമായ റമദാനിലെ വ്രതാനുഷ്ഠാനത്തിന് വ്യാഴാഴ്ച ആരംഭം കുറിച്ചതിന്റെ തലേ ദിവസം രാത്രി തറാവീഹ് നമസ്കാരത്തിനായി മക്ക, മദീന ഹറമുകളില്‍ ഭക്തലക്ഷങ്ങൾ അണിനിരന്നു. സൗദി അറേബ്യയിലെ മുഴുവൻ പള്ളികളിലും തറാവീഹ് നമസ്കരത്തിന് ആയിരങ്ങൾ എത്തി. ഭക്തിസാന്ദ്രമായ അന്തരീക്ഷമാണെവിടെയും. ഇനി മുപ്പത് നാളുകളും ഇരവുപകൽ വ്യത്യാസമില്ലാതെ ആത്മീയതയിൽ വിലയം പ്രാപിക്കും.
സർശക്തനായ ദൈവത്തിന് മുമ്പിൽ ആരാധനക്കായി ആത്മസമർപ്പണം...
മോഷണത്തിനിടയിൽ ആനമണ്ടത്തരം ചെയ്ത് പിടിയിലായ നിരവധി കള്ളന്മാരെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അവയിലെല്ലാം വെച്ച് ഏറ്റവും വലിയ മണ്ടത്തരം ചെയ്തത് ഈ കള്ളന്മാരായിരിക്കും. അമേരിക്കയിലെ മിൽവാക്കിയിൽ ആണ് സംഭവം. ഒരു അപ്പാർട്ട്മെന്റിൽ മോഷണത്തിനായി കയറിയ കൊള്ളസംഘം അവിടെ നിന്നും ഏകദേശം 8,000 ഡോളർ മോഷ്ടിച്ചു. അതായത് എട്ട് ലക്ഷം രൂപ. വസ്തുവിന്റെ ചുമതലയുള്ള എറിക്ക...
തൃശ്ശൂർ: കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോയുടെ പേരിൽ അറസ്റ്റ്. തൃശ്ശൂരിൽ യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തൃശ്ശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ്...
സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് സര്‍ക്കാര്‍. എന്നാല്‍ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു.
കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ജില്ലകള്‍ തോറും ജാഗ്രത കര്‍ശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യ വകുപ്പ് അവലോകനം...
ലോകത്ത് ഒരു ഭരണ വ്യവസ്ഥയില്‍ ഏറ്റവും വലിയ വില വേണ്ടത് മനുഷ്യനാണ്. അല്ലാതെ റബ്ബറിനല്ലെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. റബ്ബറിന് പൊന്നിന്റെ വില തന്ന് ഒരു ചാക്കില്‍ പൈസയാക്കി കെട്ടി തന്നാല്‍ അത് വെക്കാന്‍ തലയാണ് വേണ്ടത് അല്ലാതെ വിലയല്ല വേണ്ടത്’ കെ.എം ഷാജി പറഞ്ഞു. വില വേണ്ടത് മനുഷ്യനാണ്. മനുഷ്യനെ...
മോട്ടോര്‍വാഹന വകുപ്പ് 1000 കോടി പിഴയായി പിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നുള്ള മീഡിയ വണ്‍ വാര്‍ത്ത വ്യാജമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണെന്നും വ്യാജ വാര്‍ത്ത തള്ളിക്കളയണമെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഇന്‍സ്പെക്ടര്‍ ഒരു മാസം 500 പെറ്റി കേസെങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശമുണ്ടെന്നായിരുന്നു എന്നാണ്...
ബെംഗളൂരു: മെയ് മാസത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടക ബി.ജെ.പിയിലെ ചേരിപ്പോര് നേതൃത്വത്തിന് തലവേദനയാവുന്നു. പ്രമുഖനേതാക്കളുടെ കൂറുമാറ്റത്തിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും രൂക്ഷമാകുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്കായിരുന്ന മാദിഗ സമുദായവും ഇത്തവണ പാര്‍ട്ടിയെ കയ്യൊഴിഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് പുതുതായി പാര്‍ട്ടിയിലെത്തിയ 21 നേതാക്കളുടെ ലിസ്റ്റ് കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു. ഇതില്‍ 16 പേരും മാദിഗ...
ക്ലബ് ഫുട്ബോളിന്റെ ആരവങ്ങൾക്കിടെ ഇന്ന് അന്താരാഷ്ട്ര മത്സരങ്ങൾക്ക് അരങ്ങുയരുമ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്. 2024 യൂറോ കപ്പിന്റെ യോഗ്യത റൗണ്ടിൽ ഇന്ന് രാത്രി ലിച്ച്ടെൻസ്റ്റെയിനെതിരെ പോർച്ചുഗൽ ഇറങ്ങുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയാൽ രാജ്യത്തിന് വേണ്ടി ഏറ്റവും അധികം മത്സരങ്ങളിൽ ബൂട്ട് കെട്ടുന്ന താരമെന്ന റെക്കോർഡ് കൂടി താരത്തിന്റെ കരിയറിൽ...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....