ഡല്‍ഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിയമപരമായ വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിരപരാധിയെങ്കിൽ നിയമം രാഹുലിനെ വിട്ടയക്കും. നിയമപരമായ പ്രശ്നത്തിൽ തങ്ങളാരും കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയിട്ടില്ലെന്നും അമിത് ഷാ ബുധനാഴ്ച പറഞ്ഞു.
കോടതി ശിക്ഷിച്ചതിന് ശേഷം അംഗത്വം നഷ്‌ടപ്പെട്ട ഒരേയൊരു രാഷ്ട്രീയക്കാരൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയല്ലെന്നും അതിനെക്കുറിച്ച് കരയാനും പ്രതിഷേധിക്കാനും ഒന്നുമില്ലെന്നും അമിത്...
തൃശ്ശൂർ: തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിനിടെ വെട്ടേറ്റ ആറു വയസുകാരൻ മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്‍ലാം ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ജസ്‍ലക്കും വെട്ടേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്.
മുപ്ലിയത്ത് വരമ്പരപ്പള്ളിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വാക്കേറ്റത്തിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിലെത്തുകയും പിന്നീട് ആയുധമുപയോഗിച്ച് സംഘർഷത്തിലെത്തുകയുമായിരുന്നു.
സംഘർഷത്തിനിടെയാണ് സമീപത്ത് നിൽക്കുകയായിരുന്ന കുട്ടിക്ക്...
അബുദാബി: ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരേ ദിവസം മക്കള്‍ക്ക് ജന്മം നല്‍കി പ്രവാസി വനിത. കണ്ണൂര്‍ സ്വദേശിനിയായ ഹലീമ മുസ്തഫയ്ക്കും തയ്സീര്‍ അബ്ദുള്‍ കരീമിനുമാണ് ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരേ ദിവസം തന്നെ കുഞ്ഞുങ്ങളുണ്ടായത്. മാര്‍ച്ച് 14 എന്ന് പറയുന്നത് തങ്ങളുടെ വിശേഷപ്പെട്ട ദിവസമെന്നാണ് ഇരുവരും പ്രതികരിക്കുന്നത്. 2014 മാര്‍ച്ച് 14നാണ് മകള്‍ തനിഷ തഹാനി ജനിക്കുന്നത്....
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് തിരിച്ചടി. എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനിൽക്കുമെന്ന് ഹൈക്കോടതി. കെ ബാബു നല്‍കിയ കവിയറ്റ് ഹൈക്കോടതി തള്ളി. 'അയ്യപ്പന്‍റെ' പേര് പറഞ്ഞ് കെ ബാബു വോട്ട് തേടിയെന്നാണ് കേസ്. കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സ്വരാജിന്‍റെ ആവശ്യം.
എന്നാല്‍, ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന്...
ഹൈദരാബാദ്: നാളെ നടക്കുന്ന രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിൽ മസ്ജിദുകളും ദർഗകളും തുണികൊണ്ട് മറച്ചു. ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം ഭയന്നാണ് നടപടി. സിദ്ധിയംബർ ബസാർ പള്ളിയും ദർഗയും തുണികൊണ്ട് മറച്ചിട്ടുണ്ട്.
തുണി കെട്ടി മറച്ച സിദ്ധിയംബർ പള്ളി
മാർച്ച് 30ന് രാവിലെ ഒമ്പത് മണിക്ക് സീതാരാംബാഗ് ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര രാത്രി ഏഴ് മണിക്ക് കോട്ടി ഹനുമാൻ...
മുംബൈ: ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ(ബി.സി.സി.ഐ) ഈയടുത്താണ് ഇന്ത്യൻ സീനിയർ പുരുഷ ക്രിക്കറ്റ് ടീമിലേക്കുള്ള താരങ്ങളുമായുള്ള കരാർ പട്ടിക പുറത്തുവിട്ടത്. മലയാളി താരം സഞ്ജു സാംസണടക്കം പട്ടികയിലുണ്ടായിരുന്നു. എന്നാൽ ഈ ലിസ്റ്റിൽപ്പെടാത്ത താരങ്ങളിൽ ചിലർ ഐ.പി.എല്ലിൽ വമ്പൻ തുക പ്രതിഫലം പറ്റുന്നുണ്ട്. അവർ ആരൊക്കെയാണെന്ന് നോക്കാം...
Deepak Chahar
1. ദീപക് ചാഹർ
കഴിഞ്ഞ വർഷം...
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളില്‍ ആറ് മാസത്തിലധികമായി രാജ്യത്തിന് പുറത്തു കഴിഞ്ഞവരുടെ വിസ റദ്ദാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അയ്യായിരത്തോളം പ്രവാസികളുടെ വിസ പുതുക്കാനുള്ള അപേക്ഷകള്‍ രാജ്യത്തെ ആഭ്യന്തര മന്ത്രാലയം നിരസിച്ചു. താമസരേഖകള്‍ പുതുക്കാനായി ഓണ്‍ലൈനിലൂടെ സമര്‍പ്പിച്ച അപേക്ഷകള്‍ സ്വയമേവ റദ്ദാവുന്ന സംവിധാനമാണ് പ്രാബല്യത്തില്‍ വന്നത്.
ആറ് മാസത്തിലധികം തുടര്‍ച്ചയായി രാജ്യത്തിന് പുറത്തുകഴിയുന്ന പ്രവാസികളുടെ താമസ രേഖകള്‍...
നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പെട്ടന്ന് ചൂടാവുന്നുണ്ടോ? പേടിക്കേണ്ടതില്ല, കാരണങ്ങള്‍ കണ്ടെത്തി പെട്ടന്ന് തന്നെ കൂളാക്കാനുള്ള വഴികള്‍ പറഞ്ഞുതരാം. ദീര്‍ഘനേരം ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ചൂടാകുന്നത് സാധാരണമാണ്. അങ്ങനെയുള്ളത് പ്രശ്‌നമാക്കേണ്ട കാര്യമില്ല. എന്നാല്‍ ചെറിയ സമയം ഉപയോഗിക്കുമ്പോള്‍ തന്നെ ഫോണ്‍ ചൂടാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ശ്രദ്ധിക്കണം.
ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പ്രൊസസറും ബാറ്ററിയും മെമ്മറിയും തുടങ്ങി വ്യത്യസ്ഥ ഭാഗങ്ങള്‍ ഒരേ...
മുംബൈ: തന്റെ ഇസ്‌ലാം മത പ്രവേശനം പ്രഖ്യാപിച്ച് ഹിന്ദി സീരിയല്‍ നടന്‍ വിവിയന്‍ ദസേന. 2019ലെ റമദാനില്‍ താന്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്നാണ് താരം പ്രഖ്യാപിച്ചത്.
‘എന്റെ ജീവിതത്തില്‍ ഏറെയൊന്നും മാറിയിട്ടില്ല. ഞാന്‍ ക്രിസ്ത്യന്‍ ആയാണ് ജനിച്ചത്. ഇപ്പോള്‍ ഇസ്‌ലാമിനെ പിന്തുടരുന്നു. 2019ലെ റമദാനിലാണ് ഇസ്‌ലാം സ്വീകരിച്ചത്. അഞ്ചു നേരത്തെ നിസ്‌ക്കാരത്തില്‍ എനിക്ക് ധാരാളം സമാധാനവും ആശ്വാസവും...
ജയ്പൂര്‍: ഈ സീസണ്‍ ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഏകദിന ലോകകപ്പ് അടുത്തിരിക്കെ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സഞ്ജുവിന് എന്തെങ്കിലും സാധ്യതയുള്ളൂ. വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരോട് ഇന്ത്യക്ക് പരമ്പരകളുമുണ്ട്. അടുത്തിടെ ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ നിന്ന് സഞ്ജുവിന് ഒഴിവാക്കിയത് കടുത്ത വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ശ്രേയസ്...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....