Latest news

തെലങ്കാനയിൽ മുസ്‌ലിം കച്ചവടക്കാർക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു

ഹൈദരാബാദ്: മുസ്‌ലിം പഴ‌ക്കച്ചവടക്കാർക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലെ പടഞ്ചെരുവിൽ തിങ്കളാഴ്ചയാണ് സംഭവം. ആക്രമണത്തിൽ മൂന്ന് പേർക്ക് ​പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ പടഞ്ചെരുവിലെ വ്യാപാരികളെ സംഘം നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ പഴക്കച്ചവടക്കാരുടെ പരാതിയിൽ കേസെടുത്തു. പ്രതികൾക്കെതിരെ ഐപിസി 324 (ആയുധങ്ങളുപയോ​ഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുക), 341 (തടഞ്ഞുവയ്ക്കൽ), 504 (സമാധാനം...

തെരച്ചിലിൽ കരച്ചിൽ കേട്ടു; പ്രസവിച്ച ഉടനെ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച് പോലീസ്; രക്തസ്രാവത്തിന് ചികിത്സതേടിയ യുവതിയുടെ കുഞ്ഞെന്ന് കണ്ടെത്തി

ആലപ്പുഴ: രക്തസ്രാവത്തിന് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയുടെ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ ജീവൻ രക്ഷിച്ച് പോലീസ്. പ്രസവത്തിന് പിന്നാലെ മാതാവ് ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശുവിനെയാണ് പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ആറന്മുള സ്വദേശിനിയാണ് കുഞ്ഞിനെ വീട്ടിലെ ബക്കറ്റിൽ ഉപേക്ഷിച്ചത്. കണ്ടെത്തിയ ഉടൻതന്നെ പോലീസുകാർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആറന്മുള സ്വദേശിനിയായ യുവതി അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ...

ഉസ്താദുമാർ നിരപരാധികളാണ്, വ്യവസ്ഥിതിയാണ് അവരെ സൃഷ്ടിക്കുന്നത്; നടൻ ഷുക്കൂർ വക്കീൽ

വാസ്തവത്തിൽ മിക്ക ഉസ്താദുമാരും വെറും പാവങ്ങളാണ്, യാഥാർത്ഥ്യങ്ങളിൽ നിന്നും ഓടി ഒളിച്ച് മറ്റൊരു സമാന്തര ലോകത്ത് ജീവിക്കുന്നവരാണെന്ന് നടൻ ഷുക്കൂർ വക്കീൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണ കടത്ത് നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു അവരുടെ ഫോട്ടോ ഉൾപ്പെടെ പങ്കുവച്ചായിരുന്നു ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അവർ...

പ്രതിദിനം പത്ത് ലക്ഷത്തിലേറെ പേർ; ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറ മക്കയിൽ

ലോകത്തിലെ ഏറ്റവും വലിയ സമൂഹ നോമ്പുതുറ നടക്കുന്നത് മക്കയിലാണ്. പ്രതിദിനം പത്ത് ലക്ഷത്തിലധികം പേർ ഇവിടെ എത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തീർഥാടക പ്രവാഹത്താൽ വീർപ്പു മുട്ടുകയാണ് റമദാനിൽ മക്ക. ലോകത്തിന്റെ നാനാദിക്കിൽ നിന്നെത്തുന്ന വിശ്വാസികളുടെ വലിയ ആഗ്രഹം കൂടിയാണ് ഹറമിൽനിന്നുള്ള നോമ്പുതുറ. ഈത്തപ്പഴവും സംസം വെള്ളവും ചെറിയ സ്‌നാക്‌സും മാത്രമാണ് നോമ്പുതുറക്കുള്ള വിഭവങ്ങൾ. എന്നാൽ വിശ്വാസികളുടെ വിശപ്പടക്കാൻ...

ഈന്തപ്പഴം കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ഈന്തപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ഗുണം ചെയ്യും. ഹൃദ്രോഗം, കാൻസർ, അൽഷിമേഴ്‌സ്, പ്രമേഹം തുടങ്ങിയ ചില വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത തടയാൻ സഹായിക്കുന്ന നിരവധി തരം ആന്റിഓക്‌സിഡന്റുകൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. Also Read:ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 44 കോടിയുടെ സമ്മാനം മലയാളിക്ക്; ഇന്നത്തെ 9 സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് ഈന്തപ്പഴം...

ഇത് ഓവർ അല്ലെ ഡൽഹി ടീമേ, ബിസിസിഐ വക ശാസന; സംഭവം ഇങ്ങനെ

ഡൽഹി ക്യാപിറ്റൽസിന്റെ റെഗുലർ ക്യാപ്റ്റൻ ഋഷഭ് പന്ത്, ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ ടീമിന്റെ ആദ്യ ഹോം മത്സരം അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നിന്ന് കാണാൻ വന്നേക്കും എന്ന റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ടീമിന് ബിസിസിഐയുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റിൽ (എസി‌എസ്‌യു) നിന്ന് ആവശ്യമായ അനുമതി നേടാൻ കഴിയുമെങ്കിൽ അദ്ദേഹം ഡഗ്-ഔട്ടിൽ ഇരിക്കുകയും...

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്: സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി, പ്രതിഷേധം

ബം​ഗളൂരു:  കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക നാളെ പുറത്തിറക്കാനിരിക്കേ, കർണാടക കോൺഗ്രസ് ഓഫീസിന് മുന്നിൽ സീറ്റ് മോഹികളുടെ നാടകീയ പ്രതിഷേധം. സീറ്റ് കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ പ്രതിഷേധക്കാരെ പൊലീസെത്തി ഏറെ ബുദ്ധിമുട്ടിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇന്ന് ചേരുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ രണ്ടാം പട്ടികയ്ക്ക് ഹൈക്കമാൻഡ് അന്തിമ...

അയോധ്യയിലേക്ക് വരൂ, ക്ഷേത്ര പരിസരത്തെ ആശ്രമത്തിൽ താമസിക്കാം; രാഹുലിന് പിന്തുണയുമായി പൂജാരി

ലഖ്‌നൗ: ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ് ലഭിച്ച രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി അയോധ്യയിലെ ക്ഷേത്ര പൂജാരി. വിഖ്യാതമായ ഹനുമാൻഗഡി ക്ഷേത്രത്തിലെ പൂജാരി മഹന്ത് സഞ്ജയ് ദാസാണ് രാഹുലിനെ ആശ്രമത്തിലേക്ക് ക്ഷണിച്ചത്. അപകീർത്തി കേസിൽ സൂറത്ത് കോടതി രണ്ടു വർഷത്തെ ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കുകയും പിന്നീട് വീടൊഴിയാൻ നോട്ടീസ് നല്‍കുകയുമായിരുന്നു. 'രാഹുൽ ഗാന്ധി...

‘കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടേണ്ട’, ബിജെപിയിലേക്ക് പോകുന്നെന്ന പ്രചാരണത്തിനെതിരെ കെ മുരളീധരൻ

ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചാരണങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ തനിക്കെതിരെ പ്രചരിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ കാൽനടയായി സഞ്ചരിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ് അല്ലാതെ ബിജെപിയിൽ ചേരാനല്ലെന്നും മുരളീധരൻ വ്യക്തമാക്കി. കെ കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടേണ്ട...

തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര ലീറ്റർ പെട്രോളുമായി യുവാവ് പിടിയിൽ

തൃശൂ‍ര്‍∙ തൃശൂർ റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി യുവാവ് പിടിയിൽ. ബെംഗളൂരു കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ വന്ന കോട്ടയം സ്വദേശി സേവ്യർ വർഗീസിനെ ആണ് രണ്ടര ലീറ്റർ പെട്രോളുമായി ആർപിഎഫ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽനിന്നു തൃശൂരിൽ എത്തിയതാണ് സേവ്യർ ട്രെയിനിൽ വാഹനം കയറ്റി വിട്ടിരുന്നു. ആ വാഹനത്തിന്റെ പെട്രോൾ ആണ് കുപ്പിയിൽ ഉണ്ടായിരുന്നത്. വാഹനം പാഴ്സൽ...
- Advertisement -spot_img

Latest News

തമിഴ്‌നാട്ടില്‍ ടിവികെ-കോണ്‍ഗ്രസ് സഖ്യം, പിന്തുണ നൽകി കോൺഗ്രസ്

ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്. ഇതോടെ തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യതയേറി. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ...
- Advertisement -spot_img