തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് ഐഎ ക്യാമറകള്‍ വഴി പിടിക്കപ്പെടുന്നവർക്കുള്ള നോട്ടീസ് തിങ്കളാഴ്ച മുതൽ അയച്ച് തുടങ്ങും. ഇന്നലെയാണ് എഐ ക്യാമറകള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പിഴക്ക് പകരം ഒരു മാസം ബോധവത്ക്കരണം നടത്താനാണ് തീരുമാനം.
നിയമലംഘകർക്ക് അടുത്ത മാസം 19 വരെ മുന്നറിയിപ്പ് നോട്ടീസാണ് അയക്കുന്നത്. മെയ് 20 മുതൽ പിഴയീടാക്കും. വേണ്ടത്ര ബോധവത്ക്കരണില്ലാതെ പിഴയീടാക്കുന്നവെന്ന പരാതിയെ...
ദില്ലി: തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ സുപ്രീം കോടതിയിൽ. തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് ഏകപക്ഷീയമാണെന്നും ഇത് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ജഹാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
തന്റെയും മുഹമ്മദ് ഷമിയുടെ വിവാഹം മുസ്ലീം ആചാര പ്രകാരമാണ് നടന്നത്. 2014 -ൽ കൊൽക്കത്തയിൽ...
കോഴിക്കോട്: തുടർച്ചയായ കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. കാസർഗോഡ് സ്വദേശിയായ അഹമ്മദ് ഇർഷാദാണ് പിടിയിലായത്. ചെരുപ്പ് കമ്പനിയിൽ ജോലിയാണെന്ന വ്യാജേന ബെംഗളൂരു കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് പിടിയിലായത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ.പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ്...
കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും.
ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് മറ്റ് മക്കള്‍. 1930 ജനുവരി ഒന്നിന് ആണ് ഫാത്തിമയുടെ ജനനം. കോട്ടയം ചെമ്പില്‍...
ദിവസവും മുഖത്ത് ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് അതിശയകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. വേനൽ ചൂടിൽ ചർമ്മത്തിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കുകയും ഉന്മേഷം നൽകുകയും ചെയ്യുന്ന ഒരു പ്രതിവിധി കൂടിയാണ് ഐസ് ക്യൂബ് മസാജ്. ഐസ് ക്യൂബുകൾ ഉപയോഗിച്ച് കൊണ്ട് തന്നെ മുഖം സുന്ദരമാക്കാം.
ഐസ് ക്യൂബുകൾ മുഖത്ത് പുരട്ടുന്നത് വീക്കം കുറയ്ക്കാനും കണ്ണിന് ചുറ്റുമുള്ള വീക്കവും...
കോഴിക്കോട്: കേരളത്തില്‍ ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഈദുല്‍ ഫിത്വര്‍ ശനിയാഴ്ച. ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഈദുല്‍ഫിത്വര്‍ 22ന് (ശനിയാഴ്ച) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി...
തിരുവനന്തപുരം:വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ. ഇന്നലെ ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ് .തൊട്ട് തലേന്ന് 102.95 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്.പീക്ക് അവറിൽ ഉപയോഗിച്ചത് 4893 മെഗാവാട്ട്.വൈദ്യുതി ഉപയോഗത്തിൽ കർശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്. പുറത്തു നിന്ന്...
ഏപ്രിൽ 20 മുതൽ 30 വരെ രണ്ട് ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ കൂടെ സൗജന്യമായി നേടാം. ബിഗ് ടിക്കറ്റ് അവതരിപ്പിച്ച "ബൈ 2 ഗെറ്റ് 2" പ്രൊമോഷനിലൂടെ 15 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാം. ഈ പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് തൊട്ടടുത്ത ഇ-ഡ്രോയിലും പങ്കെടുത്ത് ഒരു ലക്ഷം ദിര്‍ഹവും...
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച 726 എഐ സാങ്കേതികവിദ്യ നിരീക്ഷണ ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. അതിന് ശേഷമേ പിഴ ചുമത്തി തുടങ്ങുകയുള്ളൂ.
സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ഉപയോഗം, മൊബൈല്‍ ഫോണ്‍ ഉപയോഗം, വാഹനങ്ങളുടെ വേഗം, റെഡ് ലൈറ്റ് തെറ്റിക്കല്‍, പാര്‍ക്കിംഗ് എന്നിവയാണ്...
ഐപിഎല്‍ 16ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ രസകരമായൊരു കണക്ക് കുത്തിപൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. രാജസ്ഥാന്‍ റോയല്‍സ്- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരം പുരോഗമിക്കുമ്പോഴാണ് രസകരമായൊരു കണക്ക് വൈറലായിരിക്കുന്നത്. ഇന്നത്തെ മത്സരത്തിലെ ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവര്‍ മെയ്ഡന്‍ ആയിരുന്നു. ക്രീസില്‍ ഇന്ത്യയുടെ വിശ്വസ്ത ബാറ്ററും സൂപ്പര്‍ ജയന്റ്‌സ് നായകനുമായ കെ.എല്‍ രാഹുലായിരുന്നു.
2014 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....