Latest news

കാസർകോട് ജനറൽ ആശുപത്രിക്ക് ലിഫ്റ്റിന് പണം നൽകാമെന്ന് എംഎൽഎ; ധനവകുപ്പിന്റെ അനുമതി തടസം

കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ കേടായ ലിഫ്റ്റിന് പകരം ആസ്തി വികസന ഫണ്ടിൽ നിന്ന് പുതിയത് നല്‍കാന്‍ തയ്യാറാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. ജനങ്ങളും രോഗികളും നേരിടുന്ന പ്രശ്നത്തിൽ പരിഹാരം കാണാൻ ആസ്തി വികസന ഫണ്ടിൽ നിന്ന് പണം നൽകാൻ തയ്യാറാണെന്ന് എംഎൽഎ പറഞ്ഞു. ധനവകുപ്പിന്റെ പ്രത്യേക അനുമതിയുണ്ടെങ്കിലേ...

വാട്‌സാപ്പിലെ പുതിയ കീപ്പ് ചാറ്റ് ഫീച്ചര്‍; ഡിസപ്പിയറിങ് മെസേജും സേവ് ചെയ്യാം

വാട്‌സാപ്പ് അവതരിപ്പിച്ച പ്രൈവസി ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസേജസ്. എന്നാല്‍ ഈ ഡിസപ്പിയറിങ് മെസേജുകളും സേവ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. അയക്കുന്ന സന്ദേശങ്ങള്‍ അത് ലഭിക്കുന്നയാളുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനും ആ സന്ദേശം സൂക്ഷിച്ച് വെക്കാതിരിക്കാനുമാണ് ഡിസപ്പിയറിങ് മെസേജ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ കീപ്പ് ഇന്‍ ചാറ്റ് എന്ന പുതിയ ഫീച്ചര്‍ ഓണ്‍ ചെയ്യുമ്പോള്‍...

ഥാറിനെ വീഴ്ത്താന്‍ ജിംനി, ഈ ബൊലേറോയെ വീഴ്ത്താന്‍ ആരുണ്ടെടാ..; വെല്ലുവിളി തുടര്‍ന്ന് മഹീന്ദ്ര, ഞെട്ടിത്തരിച്ച് വാഹനലോകം

രാജ്യത്തെ ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ എസ്‌യുവി വാഹനങ്ങള്‍ കൊണ്ട് പേരെടുത്തവരാണ്. അതിലെ ഒരു ജനപ്രിയ മോഡലാണ് ബൊലേറോ. വളരെ പരിമിതമായ ഫീച്ചറുകളില്‍ വരുന്ന ഈ എസ്‌യുവിക്ക് ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങളില്‍ വരെ വളരെ ക്രേസാണ്. സ്ഥിരമായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മഹീന്ദ്ര മോഡലാണ് ബൊലേറോ. കമ്പനിയുടെ ബെസ്റ്റ് സെല്ലറിന് ഒരു അപ്ഡേറ്റ് അനിവാര്യമായി...

വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്ത് വീണ് ട്രാക്കില്‍ മൂത്രമൊഴിച്ചു കൊണ്ടിരുന്നയാള്‍ മരിച്ചു

ജയ്പൂര്‍: വന്ദേഭാരത് ട്രെയിന്‍ ഇടിച്ചു തെറിച്ച പശു ദേഹത്ത് വന്ന് വീണ് റെയില്‍വേ ട്രാക്കില്‍ മൂത്രമൊഴിച്ചുകൊണ്ടിരുന്നയാള്‍ മരിച്ചു. രാജസ്ഥാനിലെ അല്‍വാറിലെ ആരവല്ലി വിഹാര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ശിവ്ദയാല്‍ ശര്‍മ എന്നയാളാണ് മരിച്ചത്. വന്ദേഭാരത് കാളി മോറി ഗേറ്റ് കടക്കുമ്പോള്‍ ട്രാക്കിലേക്ക് കടന്ന പശുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പശുവിന്റെ ദേഹം കഷ്ണങ്ങളായി...

ഇരുചക്രവാഹനത്തില്‍ നാലുവയസ്സിനുമുകളിലുള്ള കുട്ടികളെ പൂര്‍ണയാത്രികരായി പരിഗണിക്കും

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്നയാള്‍ക്കൊപ്പം യാത്രചെയ്യാന്‍ അനുമതിയുള്ളത് ഒരു കുട്ടിക്കുമാത്രം. നാലുവയസ്സിനുമുകളിലുള്ള കുട്ടികളെ പൂര്‍ണയാത്രികരായി പരിഗണിക്കും. ഹെല്‍മെറ്റ് നിര്‍ബന്ധം. കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ സെക്ഷന്‍ 129-ലാണ് ഇതേക്കുറിച്ച് പരാമര്‍ശമുള്ളത്. ഒമ്പതുമാസത്തിനും നാലുവയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി 30 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയുന്ന സേഫ്റ്റി ഹാര്‍നസ്സ് (ബെല്‍റ്റ്) കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. കുട്ടികള്‍...

കണ്ണൂരിൽ മുസ്‌ലിം കല്യാണ വീടുകളിൽ സ്ത്രീകളെ അടുക്കളഭാഗത്ത് ഇരുത്തുന്ന രീതിയില്ല-എം.വി ജയരാജൻ

കണ്ണൂർ: മുസ്‌ലിം വിവാഹ ചടങ്ങുകളിൽ സ്ത്രീകൾക്കു വിവേചനമുണ്ടെന്ന നടി നിഖില വിമലിന്റെ പരാമർശം തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂരിൽ മുസ്‌ലിം കല്യാണ വീടുകളിൽ സ്ത്രീകളെ അടുക്കളഭാഗത്ത് ഇരുത്തുന്ന രീതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് പ്രത്യേക ഭക്ഷണസൗകര്യം ഒരുക്കാറുണ്ട്. അതേസമയം, അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നിഖിലയെ വേട്ടയാടുന്നതും ശരിയല്ലെന്നും ജയരാജൻ...

റെയിൽവേ മേൽപ്പാലം വൈകും: കുരുക്കഴിയാതെ ഹൊസങ്കടി

മഞ്ചേശ്വരം : ജില്ലയിലെ വടക്കേ അറ്റത്തുള്ള പ്രധാന ടൗണായ ഹൊസങ്കടി ഗതാഗതക്കുരുക്കിൽ വലയുന്നു. ദേശീയപാതാ നിർമാണജോലികളും വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നതും റെയിൽവേ ലെവൽക്രോസുമെല്ലാം ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ടൗണിൽ ദേശീയപാത നിർമാണജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. അതിനാൽ, ഒരുവശത്തുകൂടിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ടൗണിൽ മുൻപുണ്ടായിരുന്ന ട്രാഫിക് സർക്കിൾ പൊളിച്ചുമാറ്റുകയും ആനക്കല്ല് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ ടൗണിൽ പ്രത്യേക സൗകര്യമൊരുക്കുകയും ചെയ്തിരുന്നു....

‘സിനിമയിൽ‌ എനിക്ക് അടികൊള്ളുന്നത് കണ്ടാൽ ഉമ്മയുടെ കണ്ണുനിറയും’; അമ്മയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വി​യോ​ഗ വാർത്തയുടെ വേദയിൽ ആണ് മലയാളികളും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ഈ അവസരത്തിൽ ഉമ്മയെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താൻ അഭിനയിക്കുന്ന സിനിമയിൽ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ, എന്നെ ആരെങ്കിലും അടിച്ചാൽ ഉമ്മയുടെ കണ്ണ് നിറയുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു....

‘കുക്കറിനോട് വേണ്ട കളി’ ; ഒരു കൈകൊണ്ട് പ്രഷര്‍ കുക്കര്‍ തുറക്കുന്ന യുവാവ് , വീഡിയോ

നമ്മൾ എല്ലാവരും പ്രഷർ കുക്കർ വീട്ടിൽ ഉപയോ​ഗിക്കാറുണ്ട്. പ്രഷർ കുക്കർ ഉപയോ​ഗിക്കുന്നതിലെ സുരക്ഷിതത്വത്തെക്കുറിച്ച് ചർച്ചകൾ ഉയരാറുണ്ട്. ചില ചെറിയ കാര്യങ്ങളിൽ കൂടുതൽ ജാ​ഗ്രത പുലർത്തിയാൽ പ്രഷർ കുക്കർ മൂലമുള്ള അപകടങ്ങളെ ഒഴിവാക്കാവുന്നതാണ്. ആറ് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന കാനഡ സ്വദേശിയായ കാലേബ് ഫ്രീസെൺ ഒറ്റക്കൈ കൊണ്ട് നിസാരമായി കുക്കർ തുറന്നക്കുന്ന വീഡിയോ വെെറലായിരിക്കുകയാണ്. 'ആറ് വർഷത്തോളം...

കോലി 100 സെഞ്ചുറിയടിച്ചേക്കാം; പക്ഷേ സച്ചിന്‍റെ രണ്ട് റെക്കോര്‍ഡുകള്‍ ആര്‍ക്കും തകര്‍ക്കാനാവില്ല

മുംബൈ: ബാറ്റിംഗിൽ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മുന്നിൽ തകരാത്ത റെക്കോര്‍ഡുകൾ ചുരുക്കം മാത്രമാണ്. എന്നാൽ സച്ചിൻ തീര്‍ത്ത രണ്ട് റെക്കോര്‍ഡുകൾ ആര്‍ക്കും മറികടക്കാനാവില്ലാ എന്നതാണ് യാഥാര്‍ഥ്യം. ഈ രണ്ട് റെക്കോര്‍ഡുകളും ക്രിക്കറ്റുള്ള കാലത്തോളം ഇന്ത്യന്‍ ഇതിഹാസത്തിന്‍റെ പേരില്‍ മായാതെ നിലനില്‍ക്കും. 2010 ഫെബ്രുവരി 24, ഗ്വാളിയാര്‍ സവായ് മാൻസിംഗ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം പുരോഗമിക്കുന്നു. ആദ്യ...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img