Latest news

സത്യപ്രതിജ്ഞക്ക് പിണറായി വിജയനെ ക്ഷണിക്കാത്തതിന് കാരണം വിശദീകരിച്ച് കെ.സി. വേണുഗോപാല്‍

ദില്ലി: കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍. പാര്‍ട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയുക്ത കർണാടക സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ സംഗമ വേദിയാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്...

കോണ്‍ഗ്രസില്‍ മതാടിസ്ഥാനത്തില്‍ മന്ത്രിപദം നല്‍കാറില്ല, താൻ മന്ത്രിയാകുമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ്; യു.ടി. ഖാദര്‍

താൻ മന്ത്രിയാകുമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും കോണ്‍ഗ്രസില്‍ മതാടിസ്ഥാനത്തില്‍ മന്ത്രിപദം നല്‍കാറില്ലെന്നും കർണാടകയിൽ നിന്ന് മത്സരിച്ച് ജയിച്ച മലയാളിയായ യു.ടി ഖാദർ. ഒത്തൊരുമിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകും. 28 അംഗ മന്ത്രിസഭ വരുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം വ്യക്തമാക്കി. മംഗളൂരു മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസിനായി യു.ടി ഖാദര്‍ വിജയക്കൊടി പാറിച്ചത്. 40361 വോട്ടുകളാണ്...

ബംബ്രാണ തഹ്ഫീളുൽ ഖുർആൻ കോളജ് 8-ാം വാർഷിക സനദ് ദാന സമ്മേളനത്തിന് ഇന്ന് തുടക്കം

കുമ്പള : ബംബ്രാണ ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഉലൂം തഹ്ഫീളുൽ ഖുർആൻ കോളജ് എട്ടാം വാർഷികവും രണ്ടാം സനദ്‌ദാന സമ്മേളനവും വെള്ളിയാഴ്ചമുതൽ 21വരെ നടക്കും. വെള്ളിയാഴ്ച രണ്ടിന് ജമാഅത്ത് പ്രസിഡന്റ് ബാപ്പുക്കുട്ടി ഹാജി പതാക ഉയർത്തും. രാത്രി ഏഴിന് മജ്‍ലിസുന്നൂർ ആത്മീയസംഗമം കെ.എസ്. അലി തങ്ങൾ ഉദ്ഘാടനം ചെയ്യും. യൂസുഫ് ഹാജി നായിക്കാപ്പ് അധ്യക്ഷനാകും....

കർണാടകയിലെ സത്യപ്രതിജ്ഞാ ചടങ്ങ്; പിണറായിക്ക് പിന്നാലെ അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല

കർണാടകയിലെ സിദ്ധരാമയ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല. പ്രതിപക്ഷ പാർട്ടികളുടെ സംഗമ വേദിയാക്കി സത്യപ്രതിജ്ഞാ ചടങ്ങിനെ മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെ പിണറായിയും കെജ്രിവാളും ഒഴികെയുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരെയും നേതാക്കന്മാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ്‌ മുഖ്യമന്ത്രിമാർക്ക് പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത്...

കർണാടകയിൽ 20 മന്ത്രിമാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബെംഗളൂരു: കർണാടകയിൽ 20 മന്ത്രിമാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുസ്‌ലിം, ലിംഗായത്, വൊക്കലിഗ സമുദായങ്ങൾക്ക് മൂന്ന് വീതം പ്രാതിനിധ്യം നൽകുമെന്നാണ് സൂചന. മലയാളികളായ കെജെ ജോർജും യുടി ഖാദറും പരിഗണനയിലുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പ്രതിപക്ഷ പാർട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. അതേസമയം കോൺഗ്രസിന്റെ...

കുട്ടികളെ നിര്‍ത്തിയുള്ള യാത്രവേണ്ട, ഒരു അധ്യാപകനെങ്കിലും വേണം; കര്‍ശനമാണ് സേഫ് സ്‌കൂള്‍ ബസ്

സ്‌കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സ്‌കൂള്‍ബസുകളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കി. 'സേഫ് സ്‌കൂള്‍ ബസ്' എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജി.പി.എസ്. എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ബസുകള്‍ ഫിറ്റ്നസ് പരിശോധനയ്ക്കായി കൊണ്ടുവരുമ്പോള്‍ പുതിയ ടയറും വേഗപ്പൂട്ടും യന്ത്രഭാഗങ്ങളും സ്ഥാപിക്കുകയും...

‘ബസിൽ തൊട്ടുരുമ്മി യുവാവ്, ലൈംഗിക ചേഷ്ട, സ്വയംഭോഗം ചെയ്തു’; കൈയ്യോടെ പൊക്കി യുവനടി, പ്രതി റിമാൻഡിൽ

കൊച്ചി: പട്ടാപ്പകൽ കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക്...

ദുബായിയിൽ ഡ്രൈവിങ് ലൈസന്‍സ് ഇനി രണ്ട് മണിക്കൂറിനകം കയ്യിൽ കിട്ടും

ദുബയായില്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ ഇനി ലൈസന്‍സ് രണ്ടു മണിക്കൂര്‍ കൊണ്ട് കിട്ടും. മാത്രമല്ല നിങ്ങള്‍ താമസിക്കുന്നിടത്ത് എത്തുകയും ചെയ്യും. വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയെല്ലാം ഇനി രണ്ട് മണിക്കൂറിനുള്ളില്‍ അപേക്ഷകന്റെ കയ്യിലെത്തും. അബുദാബിയിലും ഷാര്‍ജയിലും സേവനം ലഭ്യമായിരിക്കും. പ്രവാസികള്‍ക്ക് ദുബായ് ഡ്രൈവിങ് ലൈസന്‍സ് നേടിയെടുക്കാനുള്ള ഗോള്‍ഡന്‍ ചാന്‍സിന്റെ നടപടിക്രമങ്ങളെക്കുറിച്ച് കഴിഞ്ഞമാസം ദുബായ്...

ഇന്ന് സണ്‍റൈസേഴ്സിനെ വീഴ്ത്താന്‍ ബാംഗ്ലൂര്‍ ശരിക്കും വിയര്‍ക്കും; കാരണം ഈ കണക്കുകള്‍

ഹൈദരാബാദ്: ഐപിഎല്ലില്‍ സ്വന്തം വിധിയും മറ്റ് ടീമുകളുടെ വിധിയും നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുകയാണ്. പ്ലേ ഓഫ് കാണാതെ പുറത്തായ ഹൈദരാബാദിന് ഒന്നും നഷ്ടപ്പെടാനില്ലെങ്കിലും ബാംഗ്ലൂരിന് അങ്ങനെയല്ല. ഇന്ന് തോറ്റാല്‍ അത് പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാകും. ആര്‍സിബിക്ക് രാജസ്ഥാനും മുംബൈയും ഉള്‍പ്പെടെ മാത്രമല്ല, മറ്റ്...

ഐപിഎല്‍ പ്ലേ ഓഫ്: ചെന്നൈക്ക് 96 ശതമാനം സാധ്യത, ലഖ്നൗവിന് 95%, മുംബൈ 60%; മറ്റ് ടീമുകളുടെ സാധ്യതകള്‍ ഇങ്ങനെ

അഹമ്മദാബാദ്: ഐപിഎല്‍ പ്ലേ ഓഫ് പോരാട്ടം അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ പോയന്‍റ് പട്ടികയില്‍ രണ്ട് മുതല്‍ എട്ടാം സ്ഥാനം വരെയുള്ള ടീമുകള്‍ക്ക് പ്ലേ ഓഫ് സാധ്യതയുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 18 പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ച ഒരേയൊരു ടീം. ലീഗ് ഘട്ടത്തില്‍ ഇനി ആറ് മത്സരങ്ങളാണ് അവേശേഷിക്കുന്നത്....
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img