ബെംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നാലുടൻ കോൺഗ്രസ് വാഗ്ദാനം ചെയ്ത പദ്ധതികൾ നടപ്പിലാക്കുമെന്ന് മലയാളിയും മംഗളൂരു മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ യു.ടി.ഖാദർ.
ഹിജാബ് നിരോധനം അടക്കം മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നടപടികൾ പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അബ്ദുനാസ്സർ മഅ്ദനിയുടെ കേരളയാത്രയിലും സാധ്യമാകുന്ന ഇടപെടലുകൾ സർക്കാർ നടത്തുമെന്നും...
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിലെ ഉന്നത വിജയം ആഘോഷിക്കും മുമ്പേ സാരംഗ് ലോകത്തോട് വിടചൊല്ലി. റിസൽട്ട് പുറത്ത് വരുമ്പോൾ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച സാരംഗ് പക്ഷേ ആ വിജയം ആഘോഷിക്കാൻ നമുക്കൊപ്പം ഇല്ല. 122913 എന്ന രജിസ്ട്രേഷൻ നമ്പറിൻ്റെ റിസൽട്ട് പുറത്ത് വരുമ്പോൾ സാരംഗിൻ്റെ ഭൗതിക ശരീരം അഗ്നിയിൽ ലയിച്ചിരുന്നു. ആലംകോട് വഞ്ചിയൂർ നികുഞ്ചം ഹൗസിൽ...
ജോഫ്ര ആർച്ചർ – ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളറുമാരിൽ ഒരാളായ താരത്തെ മുംബൈ ഇന്ത്യൻസ് മെഗാ ലേലത്തിൽ ഒരുപാട് പ്രതീക്ഷകളോടെയാണ് ടീമിൽ എടുക്കുന്നത്. ആർച്ചർ – ബുംറ കൂട്ടുകെട്ടിലെ മാജിക്ക് പ്രതീക്ഷിച്ച് അവർ ടീമിലെടുത്ത താരത്തിന് ഈ സീസണിൽ അവർ പ്രതീക്ഷിച്ച അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ സാധിച്ചില്ല. ബുംറ ഇല്ലാത്ത സ്ഥിതിക്ക് അവരുടെ...
മണിപ്പൂര്‍ സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ അറിയിച്ച് എംഎല്‍എമാര്‍. ആഴ്ചകളായി തുടരുന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എമാര്‍ ഇങ്ങനൊരു നിവേദനം ആഭ്യന്തരമന്ത്രിക്ക് നല്‍കിയത്. ചിന്‍ കൂകി മിസോ സോമി ഹമര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന മണിപ്പൂരില്‍ നിന്നുള്ള 10 എല്‍എല്‍എ മാരാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
മയ് 3 ന് കലാപം പൊട്ടിപ്പുറപ്പെട്ടതോടെ താഴ്വാരത്ത്...
തിരുവനന്തപുരം: കൊടുംചൂടിൽ വിയർത്തൊലിച്ച് കേരളം. ഇന്നും അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.
കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. കണ്ണൂരിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 35...
കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടി കൊന്നു. ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നൽകി. അക്രമം നടത്തിയ ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. 2022 ജനുവരിയിലാണ് കോട്ടയം...
കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മൊഴി നൽകാനെത്തിയ ആളുടെ പിതാവ് കൊച്ചിയിൽ തൂങ്ങിമരിച്ച നിലയിൽ. ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ മകൻ മോനിസ് ഇന്നലെ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഇരുവരും താമസിച്ചിരുന്നു ഹോട്ടലിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതിന് ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ്...
നിയമവിരുദ്ധമായി രൂപമാറ്റംനടത്തിയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഹൈക്കോടതി. ഇവയെ മോട്ടോര്‍വാഹനനിയമം പാലിക്കുന്നവയായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്. മള്‍ട്ടികളര്‍ എല്‍.ഇ.ഡി., ലേസര്‍, നിയോണ്‍ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
ഇത്തരം വാഹനങ്ങള്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരമുള്ള ശിക്ഷയ്ക്കുപുറമേ ഓരോ രൂപമാറ്റത്തിനും 5000 രൂപവീതം പിഴയീടാക്കാനും നിര്‍ദേശിച്ചു. പിടികൂടുന്ന വാഹനങ്ങള്‍ വിട്ടുനല്‍കുന്നതിനുമുമ്പ്...
ചെന്നൈ: ചെന്നൈയിലെ റിസർവ് ബാങ്കിൽ നിന്ന് 1,070 കോടി രൂപയുമായി വില്ലുപുരത്തേക്ക് വന്ന രണ്ട് കണ്ടെയ്‌നര്‍ ട്രക്കുകള്‍ ചെന്നൈ താംബരത്ത് നിര്‍ത്തിട്ടു. ഒരു ട്രക്കിന് സാങ്കേതിക തകരാറുണ്ടായതിനെത്തുടര്‍ന്നാണ് നിര്‍ത്തിയിട്ടത്. ദേശീയ പാതയില്‍ 17 പൊലീസ് ഉദ്യോഗസ്ഥര്‍ ട്രക്കുകള്‍ക്ക് സുരക്ഷ ഒരുക്കി.
535 കോടി രൂപയുമായി വന്ന ട്രക്ക് തകരാറിലായതറിഞ്ഞ ഉടന്‍ പൊലീസ് സ്ഥലത്തെത്തി. സംരക്ഷണം ആവശ്യപ്പെട്ട്...
ദില്ലി/ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ സത്യപ്രതിജ്ഞ ചെയ്യും. ആദ്യഘട്ടത്തിൽ പതിനഞ്ചിൽ താഴെ മന്ത്രിമാരാവും ചുമതല ഏൽക്കുക. മന്ത്രിസഭയിലേക്ക് ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് വീണ്ടും ദില്ലിക്ക് തിരിക്കും. മന്ത്രിസഭയിൽ ആരൊക്കെ എന്നതിൽ അന്തിമ തീരുമാനം എടുക്കാനാണ് ഇരുവരുടെയും യാത്ര.
കര്‍ണാടകയില്‍ രണ്ട് ഘട്ടമായിട്ടാണ് മന്ത്രിമാരെ...
ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...