അബുദാബി: യുഎഇയില്‍ പ്രവാസികളുടെ തൊഴില്‍ വിസയുടെ കാലാവധി മൂന്ന് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. നിലവില്‍ രണ്ട് വര്‍ഷ കാലാവധിയിലാണ് തൊഴില്‍ വിസകള്‍ അനുവദിക്കുന്നത്. തൊഴില്‍ പെര്‍മിറ്റുകള്‍ എടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കണമെന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം.
യുഎഇയിലെ മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് തൊഴില്‍...
കൊച്ചി: മുസ്ലിംലീഗ് നേതാവായ കെ എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ സ്റ്റേ. മൂന്ന് മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
അനധികൃത സ്വത്തുസമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇടക്കാല ഉത്തരവായി മൂന്നുമാസത്തിന് സ്റ്റേ അനുവദിച്ചത്.
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ ഭാര്യാഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങള്‍ വര്‍ധിച്ച് വരുകയാണെന്നും ഇത് ദാമ്പത്യ തകര്‍ച്ചയ്ക്കും കൂടുതല്‍ വിവാഹ മോചനങ്ങള്‍ക്കും വഴിയൊരുക്കുന്നുവെന്നും കേരള വനിതാ കമ്മീഷന്‍. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.സതീദേവിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 31 പരാതികളാണ് കഴിഞ്ഞ ദിവസം പരിഗണിച്ചത്. ഇവയില്‍ 10 കേസുകള്‍ തീര്‍പ്പാക്കി....
ബ്യൂണസ് അയേഴ്സ്: മൂന്ന് വര്‍ഷം മുമ്പ് അന്തരിച്ച അര്‍ജന്‍റീന ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് തന്‍റെ മരണത്തെക്കുറിച്ച് വ്യാജ സന്ദേശമെത്തിയത് ആരാധകരെ അമ്പരപ്പിച്ചു. ഞാന്‍ മരിച്ചിട്ടില്ലെന്നും നിങ്ങളെയെല്ലാം പറ്റിച്ചതാണെന്നുമായിരുന്നു മറഡോണയുടെ ഔദ്യോഗിക ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നുള്ള സന്ദേശം. എന്നാല്‍ മറഡോണയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പിന്നീട് കുടുംബം സ്ഥിരീകരിച്ചു....
ബെംഗ്ലൂരു : കർണാടക സ്പീക്കറായി മംഗളുരു എംഎൽഎയും മലയാളിയുമായ യു ടി ഖാദറെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാർഥിയെ ഇല്ലാത്തതിനാൽ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. മംഗളുരുവിൽ നിന്ന് തുടർച്ചയായ അഞ്ചാം തവണയാണ് ഖാദർ നിയമസഭയിൽ എത്തുന്നത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ സഭയിൽ പ്രതിപക്ഷ ഉപനേതാവിന്‍റെ ചുമതലയും വഹിച്ചിട്ടുണ്ട്. കോൺസിന്റെ കർണാടകയിലെ ന്യൂനപക്ഷ മുഖമാണ് ഖാദർ....
റിയാദ്: സൗദി പ്രൊലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വണ്ടര്‍ ഗോളിൽ അൽ നസ്റിന് ജയം. അൽ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് അൽ നസ്ർ തോൽപ്പിച്ചത്. ക്രിസ്റ്റ്യൻ ഗുവാൻസയുടെ ഇരട്ടഗോളിൽ ഷബാബാണ് ആദ്യം മുന്നിലെത്തിയത്. ടാലിസ്ക, അബ്ദുറഹ്മാൻ എന്നിവരുടെ ഗോളുകളിലൂടെ അൽ നസ്ർ ഒപ്പമെത്തി.
59ആം മിനുറ്റിലായിരുന്നു റൊണാൾഡോയുടെ വിജയഗോൾ. രണ്ട് മത്സരങ്ങൾ ശേഷിക്കെ മൂന്ന് പോയിന്‍റ് പിന്നിൽ...
ജനീവ: കോവിഡിനേക്കാൾ മാരകമായ അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണം, അത് കോവിഡ് 19 പാൻഡെമിക്കിനേക്കാൾ 'മാരകമായേക്കാമെന്ന്‌ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 76-ാമത് ലോകാരോഗ്യ അസംബ്ലിയിൽ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത പകർച്ചവ്യാധിക്ക് തയ്യാറെടുക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടപ്പിലാക്കാൻ ഡബ്ല്യുഎച്ച്ഒ...
പാലക്കാട് അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയ തേനും കുടംപുളിയും വരെ കണ്ടെത്തിയെന്ന് വിജിലന്‍സ്. പണത്തിനൊപ്പം പൊട്ടിക്കാത്ത 10 കെട്ട് മുണ്ടും ഷര്‍ട്ടും പേനകളും വരെ വിജിലന്‍സ് കണ്ടെത്തി.
കണക്കില്‍ പെടാത്ത ഒരു കോടി രൂപയാണ് മണ്ണാര്‍ക്കാട്ടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. 45 ലക്ഷം രൂപയുടെ...
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയില്‍ ഇളവ് തേടി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയേക്കൂടി വാഹനത്തില്‍ കൊണ്ടുപോകാന്‍ ഇളവ് വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുന്നത് വരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴ ഈടാക്കേണ്ടെന്നും ഗതാഗതവകുപ്പ് തീരുമാനിച്ചു.
കുട്ടികളുമായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്താല്‍ എ.ഐ ക്യാമറ പിടികൂടുമെന്ന ആശങ്കക്ക്...
കൊച്ചി: മാലിന്യസംസ്കരണത്തിൽ ക്രിയാത്മക ഉത്തരവ് പുറപ്പെടുവിച്ച കാസർകോട് മുൻ കളക്ടർക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. ബ്രഹ്മപുരം മാലിന്യ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഡിവിഷൻബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമർശം.
മാലിന്യസംസ്കരണത്തിൽ വീഴ്ചവരുത്തിയ മംഗൽപാടി ഗ്രാമപ്പഞ്ചായത്തിന്റെ ഭരണം ഏറ്റെടുക്കുമെന്ന് കാസർകോട് മുൻ കളക്ടറായിരുന്ന സ്വാഗത് ആർ. ഭണ്ഡാരി പ്രഖ്യാപിച്ചിരുന്നു. മംഗൽപാടി പഞ്ചായത്ത് പരിധിയിൽ ദേശീയപാതയോരങ്ങളിലടക്കം മാലിന്യം നീക്കംചെയ്യാത്തതിനെത്തുടർന്നായിരുന്നു...
കൊച്ചി: റോഡിലെ പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് കിട്ടിയ 'പണി' പകുതി കാശ് കൊടുത്ത് തീർപ്പാക്കാൻ സുവർണാവസരം. മോട്ടോർ വാഹന വകുപ്പിന്റെ 'അമ്‌നസ്റ്റി സ്‌കീം 2026' വഴി...