ലുധിയാന: മൂന്നു വയസുകാരന് കാറിന്‍റെ കീ കൊടുത്തതിനു ശേഷമുണ്ടായ ദുരനുഭവം പങ്കുവച്ച് ലുധിയാന സ്വദേശിയായ സുന്ദര്‍ദീപ് സിങ്. പ്രീ സ്കൂളില്‍ നിന്നും മക്കളെ കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് സംഭവം. അബദ്ധത്തില്‍ കാറിനുള്ളില്‍ പെട്ടുപോയെ കുട്ടിയെ രക്ഷപ്പെടുത്താന്‍ കാറിന്‍റെ ജനല്‍ച്ചില്ല് തകര്‍ക്കേണ്ടി വന്നു.
സ്കൂളില്‍ നിന്നും മകന്‍ കബീറിനെ കൂട്ടിക്കൊണ്ടുവന്ന ശേഷം ബാഗുകള്‍ക്കൊപ്പം കുട്ടിയെ കാറിന്‍റെ പിന്‍സീറ്റിലിരുത്തി. അപ്രതീക്ഷിതമായി, കബീർ...
മംഗളൂരു: കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് വീണു മരിച്ചു. കർണാടകയിലെ ഉടുപ്പി അരസിനഗുഡി വെള്ളച്ചാട്ടത്തിലാണ് അപകടം. ശിവമോഗ സ്വദേശി ശരത് കുമാർ (23) ആണ് മരിച്ചത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങൾ മരിച്ചിരുന്നു. താമരശ്ശേരി കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി പരിഹരിക്കാന്‍ 97 താത്കാലിക ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ മറ്റന്നാള്‍ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനം എടുക്കും.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക കഴിഞ്ഞ ദിവസം രാത്രി പ്രസിദ്ധീകരിച്ചിരുന്നു. ഏകജാലക സംവിധാനം വഴി...
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലൂടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. ടെസ്റ്റില്‍ വേഗത്തില്‍ 100 റണ്‍സ് പൂര്‍ത്തിയാക്കുന്ന ടീമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. 22 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഇന്ത്യ തിരുത്തിക്കുറിച്ചിരിക്കുന്നത്.
ശ്രീലങ്കയായിരുന്നു ഇതുവരെ ഈ നേട്ടത്തില്‍ തലപ്പത്തുണ്ടായിരുന്നത്. 2001ല്‍ ബംഗ്ലാദേശിനെതിരേ ശ്രീലങ്ക 13.2 ഓവറില്‍ ഈ നേട്ടത്തിലെത്തിയിരുന്നു. 1994ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ...
വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേ സുപ്രീംകോടതി സ്റ്റേ ചെയ്തു. പള്ളിക്കമ്മിറ്റിക്ക് അലഹബാദ് കോടതിയെ സമീപിക്കുന്നതിനായി മറ്റന്നാള്‍ വൈകിട്ട് അഞ്ചുമണി വരെയാണ് സ്റ്റേ അനുവദിച്ചത്. പള്ളിയില്‍ നടത്തുന്ന സര്‍വേയെ പറ്റി വ്യക്തത വേണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വാരണാസി ജില്ലാ കോടതിയാണ് പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി നല്‍കിയത്....
തൃശൂർ: തൃശൂരിൽ ദമ്പതികളെ ചെറുമകൻ വെട്ടിക്കൊന്നു. വടക്കേക്കാട് വൈലത്തൂരിലാണ് ദാരുണമായ സംഭവം. മാനസികാരോഗ്യത്തിന് ചികിൽസയിലുള്ള കൊച്ചു മകനാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65) , ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകൻ അക്മൽ (27) ആണ് പ്രതി. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ്...
രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന രണ്ടായിരം കിലോഗ്രാം തക്കാളിയുമായി ദമ്പതികൾ പിടിയിൽ. കര്‍ണാടകയില്‍ ആണ് സംഭവം. ബംഗളൂരുവിനടുത്തുള്ള ചിക്കജലയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചിത്രദുര്‍ഗ ജില്ലയ്ക്കടുത്തുള്ള ഹിരിയൂര്‍ ടൗണില്‍ നിന്നും തക്കാളി, കോലാര്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് കൊണ്ടുപോകുകയായിരുന്നു കര്‍ഷകന്‍. വഴിയില്‍ വച്ച് കര്‍ഷകനെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന രണ്ടായിരം കിലോഗ്രാം...
മണിപ്പൂരിലെ കലാപങ്ങളിൽ സർക്കാരും പ്രധാനമന്ത്രിയും പാലിക്കുന്ന മൗനത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ബി ജെ പി എം എൽ എയുടെ വീഡിയോ ട്വീറ്റ് ചെയ്ത് നടൻ പ്രകാശ് രാജ്. മണിപ്പൂരിൽ നടക്കുന്നത് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും അറിയില്ലെന്ന് നിങ്ങളിനിയും വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോടെയാണ് പ്രകാശ് രാജ് മണിപ്പൂർ എം എൽ എ യുടെ വെളിപ്പെടുത്തൽ വീഡിയോ...
കോഴിക്കോട്: കനത്ത മഴയിൽ ആഴത്തിലുള്ള വെള്ളക്കെട്ടിൽ വീണ് കുഞ്ഞുസഹോദരങ്ങൾക്ക് ജീവൻ നഷ്ടമായതിന്റെ വേദനയിലാണ് കോഴിക്കോട് താമരശ്ശേരിയിലുള്ളവരെല്ലാം. താമരശ്ശേരി കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ വടക്കൊരു അബ്ദുൽ ജലീലിൻ്റെയും (മുട്ടായി) നാജിറയുടെയും രണ്ടു മക്കളെയും കവർന്നെടുത്ത ദുരന്തത്തിൽ കണ്ണീരണിയുകയാണ് കോരങ്ങാട്. വെള്ളക്കെട്ടിൽ വീണ് മുഹമ്മദ് ഹാദി (13) മുഹമ്മദ് ആഷിർ (7) എന്നീ സഹോദരങ്ങളാണ് മരണപ്പെട്ടത്.
ഞായറാഴ്ച...
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവെയ്പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്‌കൂളിന് തീയിട്ടു. ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു. പ്രദേശത്ത് സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.
പതിമൂവായിരത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലരേയും കരുതല്‍ തടങ്കലിലാക്കി....
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....