ചെന്നൈ∙ വീട്ടിൽ നിന്ന് 41,000 രൂപ മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകി ചലച്ചിത്രതാരം ശോഭന. സംഭവത്തിൽ ജോലിക്കാരിക്കെതിരെ കേസ് വേണ്ടെന്ന് ശോഭന പൊലീസിനെ അറിയിച്ചു. മോഷണത്തെ തുടർന്നുള്ള അന്വേഷണത്തിൽ കുറ്റം എറ്റുപറഞ്ഞതിനെ തുടർന്നാണ് ജോലിക്കാരിക്ക് മാപ്പ് നൽകിയത്.
തേനാംപെട്ടിലെ വീട്ടിൽ ശോഭനയുടെ അമ്മ ആനന്ദത്തെ പരിചരിക്കാൻ നിയോഗിച്ച കടലൂർ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. കഴിഞ്ഞ...
കാസർകോട് : സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ജില്ലയിൽ സന്ദർശനം നടത്തി. വൈകീട്ട് അഞ്ചോടെ ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ ഗാർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ചു. കണ്ണൂർ ഐ.ജി. നീരജ്‌കുമാർ ഗുപ്ത, ഡി.ഐ.ജി. പുട്ട വിമലാദിത്യ എന്നിവരും ഒപ്പമുണ്ടായിരുന്നു.
തുടർന്ന് ജില്ലയിലെ ഇൻസ്പെക്ടർമാരുടെയും മറ്റ് ഉയർന്ന റാങ്കിലുള്ള ഓഫീസർമാരുടെയും യോഗം...
ഡൽഹി: ഏക സിവിൽ കോഡിൽ നിർദ്ദേശങ്ങൾ അറിയിക്കാനുള്ള സമയം അവസാനിച്ചു. അവസാന ദിനമായ ഇന്നലെ വരെ 80 ലക്ഷത്തിലേറെ മറുപടികൾ ആണ് നിയമ കമ്മീഷന് ലഭിച്ചത്. എതിർപ്പറിയിച്ച് മുസ്‌ലിം സംഘടനകളടക്കം നൽകിയ മറുപടികൾ ലോ കമ്മീഷൻ ഇന്ന് മുതൽ പരിശോധിക്കും. അതേസമയം ഏക സിവിൽ കോഡ് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ ബിജെപി ഇന്നലെ ഉത്തർപ്രദേശിൽ...
കാഞ്ഞങ്ങാട്ട്: യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ആറ് കേസുകള്‍ കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം വിദ്വേഷ മുദ്രാവാക്യം വിളിച്ച് നല്‍കിയ അബ്ദുല്‍ സലാമിനെ കൂടൂതല്‍ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ഇന്ന്...
മഞ്ചേശ്വരം: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സൂക്ഷിച്ച നിലയിൽ തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തി. മഞ്ചേശ്വരം കണ്വതീർഥ ബീച്ചിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഷെഡ് കെട്ടി സംരക്ഷിക്കുന്ന രീതിയിൽ തിമിംഗല അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികളുടെ 23 ഭാഗങ്ങൾ കണ്ടെത്തി. തിമിംഗലത്തിന്റെ അസ്ഥികൂടം കസ്റ്റഡിയിലെടുത്തു. തൽക്കാലം ഇതേ സ്ഥലത്ത് സൂക്ഷിക്കും. ഡിഎൻഎ പരിശോധന നടത്തി തുടർ നടപടികൾ...
കൊച്ചി: ഏതാണ് മുപ്പത്തയ്യായിരം കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിറ്റഴിച്ചതെന്ന്. ബിവറേജസ് കോര്‍പറേഷന്റെ കണക്കാണിത്. വ്യാപകമായി മദ്യമൊഴുക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നുവെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് സംസ്ഥാനത്തെ മദ്യഉപഭോഗ കണക്ക് പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വിറ്റഴിച്ചത് 31,912 കോടിയുടെ വിദേശമദ്യമാണെന്ന് ബിവറേജസ് കോര്‍പറേഷന്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍തന്നെ 3050.44...
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സാമൂഹിക മാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ച ബി.ജെ.പി. പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ സ്വകാര്യകോളേജിലുണ്ടായ മൊബൈല്‍ ഫോണ്‍ വിവാദത്തെ ബി.ജെ.പി. രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടക കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ബി.ജെ.പി. പ്രവര്‍ത്തക ശകുന്തള കേസിന് ഇടയാക്കിയ കുറിപ്പ് പങ്കുവച്ചത്.
ഇതേത്തുടര്‍ന്നാണ് വെള്ളിയാഴ്ച അറസ്റ്റുണ്ടായത്....
തിരുവനന്തപുരം:കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം നേതാവ് പി. ജയരാജന്റെ സുരക്ഷ കൂട്ടി. അദ്ദേഹത്തിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് തീരുമാനം. കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ തീരുമാനം.
സ്പീക്കർ എ എൻ ഷംസീറിന്‍റെ വിവാദ പ്രസംഗത്തെ ചൊല്ലിയാണ് പി. ജയരാജനും ബിജെപിയും കഴിഞ്ഞ ദിവസം നേർക്കുനേര്‍ വാക്ക്പോരിനിറങ്ങിയിരുന്നു. ഷംസീറിനെതിരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാപനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജൻ...
ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനെ ഇനി മുതൽ മങ്കമേശ്വർ മന്ദിർ സ്റ്റേഷനായി പ്രഖ്യാപിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് ഇനി മങ്കമേശ്വർ ക്ഷേത്രത്തിന്റെ പേരിലാകും അറിയപ്പെടുക എന്ന് അദ്ദേഹം വ്യക്തമാക്കി. ഫത്തേഹാബാദിലെ താജ് ഈസ്റ്റ് ഗേറ്റ് മെട്രോ സ്റ്റേഷനിൽ മെട്രോയുടെ അതിവേഗ ട്രയൽ റൺ...
കാസര്‍കോട്: ഷാര്‍ജയില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി പരിശോധനകള്‍ക്ക് ശേഷം പുറത്തിറങ്ങിയ ബന്തടുക്ക സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് എയര്‍പോര്‍ട്ട് പൊലീസ് സ്വര്‍ണം പിടികൂടി. ബന്തടുക്കയിലെ അഹമ്മദ് കബീര്‍ റിഫായ് (22) ആണ് അറസ്റ്റിലായത്. എയര്‍പോര്‍ട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ റിഫായിയെ സംശയം തോന്നി പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് 221.33 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...