Latest news

മുസ്ലിം സമുദായത്തെ ഉയർത്തിക്കാട്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നു; അല്ലാഹു മിത്തു ആണെന്ന് പറയാൻ ധൈര്യമുണ്ടോ?; ഷംസീറിനെതിരെ കെ സുരേന്ദ്രൻ

നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഷംസീറിന്റെ പരാമർശം യാദൃശ്ചികമല്ല എന്ന് സുരേന്ദ്രൻ പറഞ്ഞു. ഷംസീർ മുസ്ലീം സമുദായത്തെ ഉയർത്തിക്കാട്ടുന്നു. എന്നിട്ട് ഹിന്ദുക്കളെ ആക്ഷേപിക്കുന്നു. അല്ലാഹു മിത്തു ആണെന്ന് പറയാൻ ഷംസീറിന് ധൈര്യമുണ്ടോ എന്നും വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ചോദിച്ചു. സ്വന്തം സമുദായത്തെ ഷംസീർ പറയുമോ എന്ന് സുരേന്ദ്രൻ ചോദിച്ചു. അങ്ങനെ...

സ്കൂൾ വിദ്യാർത്ഥിനിയെ പട്ടാപകൽ തട്ടികൊണ്ട് പോകാൻ ശ്രമം; നാട്ടുകാർ ഇടപെട്ടതോടെ നാലംഗ സംഘം രക്ഷപ്പെട്ടു

കണ്ണൂർ: കണ്ണൂരിൽ പട്ടാപകൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോകാൻ ശ്രമം.മാരുതി ഓംനി വാനിലെത്തിയ നാലംഗ സംഘമാണ് കണ്ണൂർ കക്കാട് – പള്ളിക്കുന്ന് റോഡിൽ വച്ച് ഹൈസ്കൂൾ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച് തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്.രാവിലെ പത്ത് മണിയോടെയാണ് സംഭവം. സ്കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥിനി. പെൺകുട്ടിയുടെ സമീപം വാൻ നിർത്തി കൈക്ക് പിടിച്ച് വാഹനത്തിൽ കയറ്റാൻ...

യൂണിഫോമില്‍ ബൈക്ക് അഭ്യാസം, പ്രകടനം റീലായി; പോലീസുകാരന് സസ്‌പെന്‍ഷന്‍ | Video

ബൈക്കിലും കാറിലുമുള്ള അഭ്യാസങ്ങള്‍ റീലാക്കി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതാണ് ഇപ്പോള്‍ യുവാക്കള്‍ക്കിടയിലെ രീതി. അപകടകരമായ ഡ്രൈവിങ്ങും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇതില്‍ പലര്‍ക്കും ഭാരിച്ച തുക പോലീസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും പിഴ നല്‍കാറുമുണ്ട്. എന്നാല്‍, വേലി തന്നെ വിളവ് തിന്നുന്നു എന്ന് പറയുന്നത് പോലെ പോലീസ് തന്നെ ഇത്തരത്തില്‍ മാസ് ഡ്രൈവിങ്ങ്...

ഈ ആപ് ഫോണിലുണ്ടെങ്കിൽ വാട്സ്ആപ് വിവരങ്ങളെല്ലാം ഹാക്ക് ചെയ്യപ്പെടും; ജാഗ്രത

ഉറവിടം വ്യക്തമല്ലാതെ വാഗ്ദാനങ്ങളുമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു പണവും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുന്ന എപികെ ആപ്പുകളെക്കുറിച്ചു അധികൃതർ മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും അപകടകാരിയായ ഒരു ആപ് ഇപ്പോൾ പ്രചരിക്കുകയാണ്.’സേഫ് ചാറ്റ്’ എന്ന ഫേക് ആൻഡ്രോയിഡ് ചാറ്റിങ് ആപ് ഉപയോഗിച്ച് ദക്ഷിണേഷ്യയിലെ ഉപയോക്താക്കളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് . വാട്സ്ആപിലൂടെയാണ് ഈ മാൽവെയർ പ്രചരിക്കുന്നത്. സൈബർ...

ബേക്കൂർ ഹയർ സെക്കന്‍ഡറി സ്കൂളിൽ റാഗിങ്; പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമര്‍ദനം

ഉപ്പള: ഉപ്പള ബേക്കൂർ ഹയർ സെക്കന്‍ഡറി സ്കൂളിൽ റാഗിങ് പരാതി. പ്ലസ് വൺ വിദ്യാർഥി പെർമുദെ പെരിയടുക്കയിലെ മുഹമ്മദ് ഷമീൽ ഷെഹ്സാദിനെയാണ് മർദ്ദിച്ചത്. സ്കൂളിൽ ഷൂ ഇട്ട് വന്നതിന് പ്ലസ് ടു വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. വിദ്യാർഥിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വെെകുന്നേരമാണ് സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥികൾ ഷൂ ഇടാൻ...

ലൗ ജിഹാദിനെ ചെറുക്കാന്‍ യുവാക്കള്‍ക്ക് ആയുധ പരിശീലനം; ക്യാമ്പിന്‍റെ വീഡിയോ വൈറല്‍, അന്വേഷണവുമായി അസം പോലീസ്

വര്‍ഷങ്ങളായി തീവ്ര ഹിന്ദു വിഭാഗങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരുന്ന ലൗ ജിഹാദ് ആരോപണങ്ങള്‍ക്ക് ഇന്നും വ്യക്തമായ അടിസ്ഥാനമോ തെളിവുകളോ കണ്ടെത്താന്‍ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്കും കഴിഞ്ഞിട്ടില്ലെങ്കിലും ആരോപണം ഉന്നയിച്ചവര്‍ തങ്ങളുടെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതിനായി സംഘടിത നീക്കങ്ങളും ഈ വിഭാഗങ്ങള്‍ നടത്തുന്നുണ്ടെന്നതിനുള്ള തെളിവുകള്‍ പലതും ഇതിനുമുമ്പും ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി...

‘പന്തിനെതിരെ’ കേസില്ല; നെട്ടൂരില്‍ ഫുട്‌ബോള്‍ പിടിച്ചെടുത്തതില്‍ പൊലീസിന് പറയാനുള്ളത്

കൊച്ചി: നെട്ടൂരില്‍ ഫുട്‌ബോള്‍ കളിക്കിടെ പന്ത് പിടിച്ചെടുത്തതില്‍ വിശദീകരണനുമായി പൊലീസ്. പൊതുസുരക്ഷ കരുതിയാണ് നടപടിയെന്ന് നെട്ടൂര്‍ പൊലീസ് പ്രിന്‍സിപ്പല്‍ എസ് ഐ ജിന്‍സണ്‍ ഡൊമിനിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് ജീപ്പിന്റെ ചില്ലിന് പകരം, ഫുട്‌ബോള്‍ ബൈക്ക് യാത്രികന്റെയോ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെയോ മേല്‍ പതിച്ചെങ്കില്‍ വലിയ അപകടം ഉണ്ടായേനെ. റോഡിലേക്കുള്ള ഭാഗത്ത് നെറ്റ് കെട്ടണമെന്ന് പല...

സൗദി അറേബ്യയില്‍ ചൂടിന് കാഠിന്യമേറുന്നു; താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്

സൗദി അറേബ്യയില്‍ ചൂടിന് കാഠിന്യമേറുന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യകളിലെ താപനില 50 ഡിഗ്രിയോട് അടുത്തിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. റിയാദ്, അല്‍ ഖസീം, മദീന പ്രവിശ്യകളിലും താപനില വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. സൗദിയില്‍ ഇത്തവണ ചൂടിന് കാഠിന്യമേറുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് കാരണം എല്‍നിനോ പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. എന്നാൽ...

ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം: തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് വിശ്വഹിന്ദുപരിഷത്തും ബജ്റംഗ്ദളും

ഹരിയാനയില്‍ ബുധനാഴ്ചയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി തിരിച്ചടിക്കാനൊരുങ്ങി വിശ്വഹിന്ദു പരിഷത്തും യുവജന വിഭാഗമായ ബജ്റംഗ്ദളും. ഹരിയാനയിലെ നുഹ് ജില്ലയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷം ഗുരുഗ്രാം ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെയാണ് പ്രഖ്യാപനം. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒരു കോടിയും പരുക്കേറ്റവര്‍ക്ക് 20 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിശ്വഹിന്ദു പരിഷത്ത്...

ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

കണ്ണൂർ: ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് ആണ് കേസെടുത്തത്. വിദ്യാർത്ഥിനി പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സാമൂഹിക മാധ്യമത്തിലൂടെയാണ് വിദ്യാർത്ഥിനി ഈ ദുരനുഭവം പങ്കുവച്ചത്.
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img