Latest news

പുരുഷന്മാര്‍ക്ക് പോലും അസൂയ, ലോകത്തിലെ ഏറ്റവും വലിയ താടിക്കാരി ഇവർ, നീളം 11.81 ഇഞ്ച്!

മീശയും താടിയും ഒന്നും പുരുഷന്മാരുടെ മാത്രം കുത്തകയല്ല എന്ന് തെളിയിക്കുകയാണ് അമേരിക്കൻ സ്വദേശിയായ ഒരു വനിത. ലോകത്തിലെ ഏറ്റവും വലിയ താടിക്കാരി എന്ന പേരിൽ അറിയപ്പെടുന്ന ഇവരുടെ പേര് എറിൻ ഹണികട്ട് എന്നാണ്. ലോകത്തിലെ ഏറ്റവും നീളമുള്ള താടിയുള്ള വനിത എന്ന ഗിന്നസ് വേൾഡ് റെക്കോർഡിന് ഉടമയാണിവർ. അമേരിക്കയിലെ മിഷിഗണിൽ നിന്നുള്ള എറിൻ ഹണികട്ട് എന്ന...

പുതുപ്പള്ളിയില്‍ ചിത്രം തെളിഞ്ഞു; ജി ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാർത്ഥി

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ലിജിൻ ലാലാണ് ബിജെപി സ്ഥാനാർത്ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് നിലവില്‍ ലിജിൻ ലാൽ. യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാൽ പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു...

ട്രാഫിക് പൊലീസ് പിടിച്ചപ്പോള്‍ കാമുകിയെ ബൈക്കില്‍ നിന്നും തള്ളിയിട്ട് യുവാവിന്‍റെ പരക്കംപാച്ചില്‍; വീഡിയോ

കൊല്‍ക്കൊത്ത: ബൈക്ക് യാത്രികനായ യുവാവ് കാമുകിയെ നടുറോഡിൽ നിന്ന് വലിച്ചെറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംഭവത്തിന്‍റെ കൃത്യമായ തിയതിയും സ്ഥലവും അറിയില്ലെങ്കിലും പശ്ചിമബംഗാളിലാണെന്നാണ് അനുമാനം. ട്രാഫിക് പൊലീസ് പിടിക്കുമെന്നായപ്പോള്‍ പിന്നിലിരുന്ന കാമുകിയെ റോഡില്‍ തള്ളിയിട്ട് രക്ഷപ്പെടുകയാണ് യുവാവ്. അഭിഷേക് ആനന്ദ് എന്ന മാധ്യമപ്രവർത്തകനാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ''നമ്മുടെ ജീവിതത്തില്‍ പലരും വരും പോകും....

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കും; 25 വിമാനത്താവളങ്ങൾക്കൊപ്പം കരിപ്പൂരും

കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കും. രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ക്കൊപ്പമാണ് കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത്. വ്യോമയാന സഹമന്ത്രി വികെ സിങ് രാജ്യസഭയില്‍ ജെബി മേത്തറുടെ ചോദ്യത്തിന് മറുപടിയായാണ് കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന വിവരം അറിയിച്ചത്. 2025നുള്ളില്‍ കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ നീക്കമില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സംസ്ഥാന...

ബിൽഡിങ് നമ്പർ നല്‍കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങി; പഞ്ചായത്ത് സെക്രട്ടറിയെ കഠിന തടവിന് ശിക്ഷിച്ച് കോടതി

തൃശൂര്‍: കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് ‌കൊല്ലങ്കോട് പഞ്ചായത്തിൽ 2007 ല്‍ സെക്രട്ടറി ആയിരുന്ന അബ്ദുൾ ഹക്കീമിനെയാണ് മൂന്ന് വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചത്. 1,00,000 രൂപ പിഴയും അടക്കണം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ അബ്ദുൾ ഹക്കീം 10,000 രൂപ കൈക്കൂലി...

ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസി മലയാളിയടക്കം നാലുപേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ നാല് ഭാഗ്യശാലികള്‍ ഒരു ലക്ഷം ദിര്‍ഹം വീതം നേടി. ഷാര്‍ജ, ദുബൈ, ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികളാണ് ഇത്തവണത്തെ ഭാഗ്യശാലികള്‍. മുഹമ്മദ് ഹസന്‍ താരിക് (ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി, ആഴ്ച-1) ഷാര്‍ജയില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ 33കാരന്‍ മുഹമ്മദ് ഹസന്‍ സ്വന്തമായി പെയിന്റിങ് ആന്‍ഡ്...

കിടങ്ങൂരിൽ യുഡിഎഫ് – ബിജെപി സഖ്യം, ഇടതുമുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി

കോട്ടയം: കിടങ്ങൂരിൽ യുഡിഎഫ് ബിജെപി സഖ്യം. കോട്ടയത്തെ കിടങ്ങൂർ ഗ്രാമപശ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യുഡിഎഫും ബിജെപിയും സഹകരിച്ചത്. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി അംഗങ്ങൾ വോട്ടു ചെയ്തു. ഇതോടെ ഇടതുമുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഇടതുമുന്നണിയിലെ ഇഎം ബിനുവിനെ ഏഴിനെതിരെ എട്ട് വോട്ടിനാണ് തോമസ് മാളിയേക്കൽ തോൽപ്പിച്ചത്....

ഇറച്ചിക്കോഴിയിൽ ഹോര്‍മോൺ ഉണ്ടോ? തെളിയിച്ചാൽ 25 ലക്ഷം ഇനാം പ്രഖ്യാപിച്ച് സംഘടന

തൃശൂർ: ഇറച്ചിക്കോഴി വളർത്തൽ മേഖലയിൽ ഹോർമോൺ പ്രയോഗമുണ്ടെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാം നൽകാമെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി. കൃത്രിമ വളർച്ചാ ഹോർമോണുള്ള ബ്രോയിലർ കോഴിയിറച്ചി കഴിക്കരുതെന്ന തരത്തിലുള്ള പ്രചാരണത്തെ പ്രതിരോധിക്കാനാണ് കോഴിക്കർഷകരും കച്ചവടക്കാരും വ്യത്യസ്ത മാർഗം അവലംബിച്ചിരിക്കുന്നത്. വെറ്ററിനറി ഡോക്ടർമാരും പൗൾട്രി മേഖലയിലെ ഗവേഷകരും ആവർത്തിച്ച് വ്യക്തമാക്കിയിട്ടും സോഷ്യൽ മീഡിയയിലടക്കം...

ഷോക്കടിപ്പിക്കാൻ വൈദ്യുതി ബില്ല് : സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർധനവുണ്ടാകുമെന്ന് മന്ത്രി കെ കൃഷ്‌ണകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർധനവുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമാണെന്നും പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ ബോർഡിന് നിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതോടെ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടിവരുമെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ രണ്ട് മാസം മുൻപേ ബോർഡിന് നിർദേശം കൊടുത്തിട്ടുണ്ട്. ഇതുമായി...

ഓട്ടോ കാത്തു നിൽക്കുന്ന ബോറടി മാറ്റാൻ കാവാലയ്യ നൃത്തം; തകർപ്പൻ ചുവടുകളുമായി പെൺകുട്ടി

സമൂഹ മാധ്യമങ്ങളിൽ തരംഗമാണ് കാവാലയ്യ. പാട്ടിറങ്ങിയ നാളുമുതൽ ഇന്നോളം കാവാലയ്യ തീർത്ത ഓളം ഇപ്പോഴും ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. തമന്നയുടെ നൃത്ത ചുവടുകൾ അനുകരിച്ചു കൊണ്ടുള്ള ഡാൻസുകൾ റീലുകളിൽ നിറഞ്ഞോടുകയാണ്. മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെയാണ് ഗാനത്തിനൊപ്പം ചുവടുകൾ വെയ്ക്കുന്നത്. ഇവിടെയും കാവാലയ്യയ്ക്ക് ചടുലമായ നൃത്തവുമായി എത്തിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. പാട്ടിന്റെ അകമ്പടിയില്ലാതെ, സ്കൂൾ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img