ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി കവര്‍ച്ചസംഘങ്ങള്‍ വിലസുന്നു. വാഹനം റോഡരികില്‍ നിര്‍ത്തുമ്പോള്‍ ബൈക്കുകളിലെത്തുന്ന സംഘങ്ങളാണ് യാത്രക്കാരെ കൊള്ളയടിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ശ്രീരംഗപട്ടണയ്ക്കടുത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി യാത്രക്കാരില്‍നിന്ന് 70 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.
ആദ്യസംഭവത്തില്‍ ഉഡുപ്പി സ്വദേശികളായ ശിവപ്രസാദ്, ഭാര്യ സുമ എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്. നഗുവനഹള്ളി ഗേറ്റിന് സമീപം കാര്‍ നിര്‍ത്തി വിശ്രമിച്ചപ്പോഴായിരുന്നു സംഭവം....
ചെന്നൈ: ആപ്പിളിന്റെ ഐഫോണ്‍ 15 നിര്‍മാണം തമിഴ്നാട്ടില്‍ ആരംഭിച്ചു. ശ്രീപെരുമ്പത്തൂരിലെ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിര്‍മാണം തുടങ്ങിയത്. ചൈനയില്‍ നിന്നുള്ള ഐഫോണ്‍ നിര്‍മാണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമുണ്ടായത്. പുതിയ ഐഫോണുകളുടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഐഫോണ്‍ നിര്‍മാണം വലിയ തോതില്‍ ചൈനയില്‍ നടന്നിരുന്ന...
മുംബൈ: ജയ്പൂർ-മുംബൈ എക്സ്പ്രസിലെ കൂട്ടക്കൊലക്കേസിൽ നിർണായക മൊഴി പൊലീസിന് ലഭിച്ചു. പ്രതി തോക്കിൻ മുനയിൽ തന്നെക്കൊണ്ട് 'ജയ് മാതാ ദീ' എന്ന് വിളിപ്പിച്ചതായി കേസിലെ സാക്ഷിയായ മുസ്ലിം സ്ത്രീ. സംഭവ സമയത്ത് ബുർഖ ധരിച്ചിരുന്ന തൻറെ അടുത്തേക്ക് പ്രതി ചേതൻ സിംഗ് വരുകയായിരുന്നുവെന്നും അതിന് ശേഷമാണ് തന്നെ തോക്കിൻ മുനയിൽ നിർത്തിക്കൊണ്ട് 'ജയ് മാതാ...
ദില്ലി: ലിവിങ് ടുഗെദർ പങ്കാളിയുടെ 11 വയസുകാരനായ മകനെ കൊലപ്പെടുത്തിയ യുവതിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ദില്ലിയിലാണ് 11 കാരനായ ദിവ്യാൻഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 24കാരിയായ പൂജ കുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവ്യാൻഷിന്റെ പിതാവുമായി അടുപ്പത്തിലായിരുന്നെന്നും വിവാഹത്തിന് തടസ്സമാകുമെന്ന് ഭയന്നുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൂജ...
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് തളങ്കര സ്വദേശി പടിഞ്ഞാർകുന്നിൽ അസീബ് (34) നിര്യാതനായി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. അൽ വക്രയിൽ ഇൻ ലാൻഡ് ട്രാവൽ ആൻഡ് ടൂറിസം എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അസീബിനെ രണ്ടാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യയും മക്കളും സന്ദർശക വിസയിൽ ഖത്തറിൽ ഉണ്ട്. മാലിക്,...
ജയ്പൂർ: രാജസ്ഥാൻ യുവതി സോഷ്യൽമീഡിയ കാമുകനെ തേടി പാകിസ്ഥാനിലേക്ക് നാടുവിട്ടതിന് പിന്നാലെ സമാനമായ മറ്റൊരു സംഭവവും രാജസ്ഥാനിൽ നിന്ന് റിപ്പോർട്ട് ചെയ്തു. 35 കാരിയായ രാജസ്ഥാൻ യുവതി രണ്ട് കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കുവൈത്തിലേക്ക് ഒളിച്ചോടി. ദുംഗർപൂർ ജില്ലയിലാണ് സംഭവം. ദീപിക പട്ടിദാർ എന്ന യുവതിയാണ് ഒളിച്ചോടിയത്. ഭർത്താവ് പരാതിയുമായി പൊലീസിനെ സമീപിച്ചു. പണവും...
തിരുവനന്തപുരം: അടുത്ത രണ്ട് മാസം കേരളത്തിൽ കാര്യമായി മഴ ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ. ജൂൺ മുതൽ കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് 44 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഈ മാസം കഴിയുന്നതോടെ കുറവ് 60 ശതമാനം ആകാനാണ് സാദ്ധ്യത. 155.6 സെന്റിമീറ്റർ മഴ ലഭിക്കേണ്ടതിന് പകരം ഇന്നലെവരെ ലഭിച്ചത് 87.7 സെന്റിമീറ്റർ മാത്രമാണ്....
റിയാദ്: ബ്രസീൽ സൂപ്പർ താരം നെയ്മർ സൗദി ക്ലബായ അൽ ഹിലാലുമായി കരാർ ഒപ്പുവച്ചതായി ഔദ്യോഗിക സ്ഥിരീകരണം. രണ്ടു വർഷത്തേക്കാണ് കരാർ ഒപ്പുവച്ചത്. 2664 കോടി രൂപയാണ് പ്രതിഫലം. താരം അടുത്തയാഴ്ചയോടെ സൗദിയിലെത്തിയേക്കും. പി.എസ്.ജിയിൽ നിന്നാണ് നെയ്മർ അൽ ഹിലാൽ എത്തുന്നത്.
അൽ ഹിലാൽ ഔദ്യോഗികമായി നെയ്മറുടെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് ശേഷം സൗദിയിലെ ഒരു...
റിയാദ്: ലിവർപൂൾ താരം മുഹമ്മദ് സലാഹും സൗദിയിലേക്കെത്തുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ലിവർപൂളുമായി കരാർ ഒപ്പുവച്ച താരത്തെ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാനാണ് സൗദി ക്ലബ്ബായ അൽ ഇത്തിഹാദിന്റെ ശ്രമം. ഇതിന് സലാഹ് സമ്മതം മൂളിയെന്നാണ് റിപ്പോർട്ടുകൾ. 2011 മുതൽ മുഹമ്മദ് സലാഹ് ഈജിപ്ഷ്യൻ ടീമിന്റെ മുൻനിര താരമാണ്.
നിലവിലെ വേനൽക്കാല ട്രാൻസ്ഫർ കാലയളവിൽ ലിവർപൂൾ അധികൃതരുമായി ചർച്ച നടത്താൻ...
കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹസരങ്ക ലോംഗ് ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നത്. 26 വയസാണ് താരത്തിന്റെ പ്രായം. ഹസരങ്കയുടെ തീരുമാനം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചു. നാല് ടെസ്റ്റുകളില്‍ മാത്രമാണ് ഹസരങ്ക കളിച്ചത്. 2020ലായിരുന്നു അരങ്ങേറ്റം. 2021 ഓഗസ്റ്റിലാണ് ഹസരങ്ക...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...