Friday, May 17, 2024

Latest news

വൈജ്ഞാനിക ഉന്നമനവും സാമൂഹ്യ നന്മയും രാഷ്ട്രീയ അവബോധവുമുള്ള തലമുറയെ വാർത്തെടുക്കാൻ നാം മുന്നിട്ടിറങ്ങണം -അബ്ദുൽ ലത്തീഫ് ഉപ്പള

ദുബൈ: വൈജ്ഞാനിക ഉന്നമനവും, സാമൂഹ്യ നന്മയും, രാഷ്ട്രീയ അവബോധവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ നാം മുന്നിട്ടിറങ്ങണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ഡയറക്ടർ ബോർഡ് അംഗവും വ്യവസായിയുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് അഭിപ്രായപ്പെട്ടു. പുതിയ കാലത്ത് നേരിന്റെ രാഷ്ട്രീയവും സാമൂഹ്യ നന്മയും സ്വപ്നം കാണുന്ന തലമുറ വിരളമാണ് അവരവരിലേക്ക് മാത്രം ചുരുങ്ങി പോകുന്ന യുവത്വമാണ്...

ഇനി ‘ഓടിച്ചാടി’ ഗ്രൂപ്പില്‍ അംഗമാകാന്‍ പറ്റില്ല; പുതിയ ഫീച്ചര്‍

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. അടുത്തിടെ സേവനം മെച്ചപ്പെടുത്തുന്നതിന് ഇത്തരത്തില്‍ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഇപ്പോള്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ ഉദ്ദേശിച്ച് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. 'അപ്രൂവ് ന്യൂ പാര്‍ട്ടിസിപ്പെന്റ്‌സ്' എന്ന പേരിലാണ് പുതിയ ഫീച്ചര്‍. ഗ്രൂപ്പില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതുമായി...

‘വ‍ൃക്ക, കരൾ വിൽപനയ്ക്ക്’ – ബോർഡ് സ്ഥാപിച്ച് ദമ്പതികൾ; നടപടിയെടുക്കുമെന്ന് പൊലീസ്

തിരുവനന്തപുരം ∙ ‘വ‍ൃക്ക, കരൾ വിൽപനയ്ക്ക്’ – തിരുവനന്തപുരം മണക്കാട് വീടിനു മുകളിൽ സ്ഥാപിച്ച ഈ ബോർഡിന്റെ ചിത്രം ‘കേരളത്തിനു നാണക്കേട്’ എന്ന തലക്കെട്ടോടെയാണ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ആന്തരികാവയവങ്ങൾ വിൽക്കുന്നതു കുറ്റകരമായതിനാൽ ബോർഡിന്റെ ചിത്രം വ്യാജമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബോർഡിലെ നമ്പറിലേക്കു വിളിച്ചപ്പോൾ സംഗതി സത്യമാണെന്നു മനസ്സിലായി. വരുമാനം നിലച്ചതിനാൽ കുടുംബം...

സ്വവർ​ഗവിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം; ഭാര്യാഭർതൃ സങ്കൽപവുമായി ചേർന്നുപോകില്ല

ദില്ലി: സ്വവർ​ഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. സ്വവർ​ഗ വിവാഹം പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധം. ഭാര്യാ ഭർതൃ സങ്കൽപവുമായി ചേർന്നു പോകില്ല.  കേന്ദ്രം സമാനമായ നിലപാട് നേരത്തെയും വ്യക്തമാക്കിയിരുന്നു. ദില്ലി ഹൈക്കോടതിയിൽ വന്ന ഒരു കൂട്ടം ഹർജികളിൽ അന്നും കേന്ദ്രം സമാനമായ നിലപാടാണ് എടുത്തത്. അടുത്തയാഴ്ച സുപ്രീം കോടതി...

കാസർകോട് വിവാഹ നിശ്ചയത്തിന് പുറപ്പെട്ട കാര്‍ കത്തിനശിച്ചു; അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

കാസർകോട് മാലോം പുല്ലടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കത്തിയമര്‍ന്ന കാറില്‍ നിന്ന് അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി. പൊയിനാച്ചി പറമ്പ സ്വദേശി വേണുഗോപാലും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഉച്ചക്ക് 12 മണിയോടെ മാലോം പുല്ലടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. വേണുഗോപാലും രണ്ട് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കാറിലുണ്ടായിരുന്നു എല്ലാവരും സുരക്ഷിതരാണ്. പെരലടുക്കത്ത് നിന്നും വിവാഹ നിശ്ചയത്തിന് പുറപ്പെട്ട...

വേനലിനൊപ്പം വ്യാപകമായി ചിക്കന്‍ പോക്‌സും; കാസര്‍ഗോട്ട് 70 ദിവസത്തില്‍ 469 രോഗബാധിതര്‍

കാഞ്ഞങ്ങാട്: കനത്ത ചൂടിനൊപ്പം ജില്ലയില്‍ ചിക്കന്‍പോക്സ് രോഗവും വ്യാപിക്കുകയാണ്. ജനുവരിമുതല്‍ കാസര്‍ഗോഡ് ജില്ലയില്‍ 469 പേര്‍ക്ക് രോഗം പിടിപെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. മാര്‍ച്ച് മാസത്തില്‍ മാത്രം 84 പേര്‍ ചികിത്സതേടി. ചിക്കന്‍പോക്സ് വ്യാപകമായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് നിര്‍ദേശിച്ചു. പരീക്ഷാകാലമായിതിനാല്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും...

35 വർഷത്തിനുശേഷം പൂർവ വിദ്യാര്‍ഥി സംഗമത്തിൽ കണ്ടുമുട്ടി; കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി

തൊടുപുഴ∙ പൂർവവിദ്യാർഥി സംഗമത്തിൽ വീണ്ടും കണ്ടുമുട്ടിയ കമിതാക്കൾ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. എറണാകുളം മൂവാറ്റുപുഴയില്‍ നടന്ന 1987 ബാച്ച് പത്താംക്ലാസുകാരുടെ സംഗമത്തിലാണ് അൻപതു വയസ്സു പിന്നിട്ട ഇടുക്കി കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും 35 വർഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടിയത്. മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാള്‍ക്കൊപ്പം പോയി. മൂവാറ്റുപുഴ സ്വദേശിക്കും ഭാര്യയും കുട്ടികളുമുണ്ട്....

ലീഗിന് ഇനി ലക്ഷ്യം പദ്ധതികൾ പ്രാവർത്തികമാക്കൽ

ചെന്നൈ ∙ ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ആഘോഷമായി, ആവേശകരവും. ഇനി മുസ്‌ലിം ലീഗ് അണികൾ കാത്തിരിക്കുന്നതു പാർട്ടിയുടെ കർമപദ്ധതി പ്രാവർത്തികമാക്കുന്നതിലേക്ക്. രാജ്യത്തെ പരമാവധി ന്യൂനപക്ഷ വോട്ടുകൾ മതനിരപേക്ഷ ചേരിക്കൊപ്പം നിർത്തുകയെന്നതാണ് ലീഗിന്റെ ലക്ഷ്യം. അതാണു കർമപദ്ധതിയുടെ സത്ത. പരമാവധി സംസ്ഥാനങ്ങളിൽ മതനിരപേക്ഷ സഖ്യത്തിന്റെ ഭാഗമാകുന്നതുവഴി ദേശീയതലത്തിൽ സാന്നിധ്യമുള്ള പാർട്ടിയാകാമെന്നും കണക്കുകൂട്ടുന്നു. നവംബറിൽ ഡൽഹിയിൽ വിളിച്ചുചേർക്കുന്ന...

“‘ഇത് കർണാടകയാണ്, ഞാൻ എന്തിന് ഹിന്ദിയിൽ സംസാരിക്കണം?’; പ്രകോപിതനായി ഓട്ടോറിക്ഷാ ഡ്രൈവർ”

"ബാംഗ്ലൂരിൽ ഓട്ടോറിക്ഷാ ഡ്രൈവർ ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ട സ്ത്രീകളോട് തർക്കിക്കുന്ന വീഡിയോ പുറത്ത്​. ട്വിറ്ററിൽ ഇതിനകം വീഡിയോ 38,000 ആളുകൾ കണ്ടുകഴിഞ്ഞു. യാത്രക്കാരുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്ത ഓട്ടോറിക്ഷാ ഡ്രൈവറെ പലരും അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ, എന്താണ് വാദപ്രതിവാദത്തിലേക്ക് നയിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല." ""ഇത് കർണാടകയാണ്, നിങ്ങൾ കന്നഡയിൽ സംസാരിക്കണം" എന്ന് ഓട്ടോറിക്ഷ ഡ്രൈവർ സ്ത്രീകളോട് പറയുന്നതോടെയാണ് വീഡിയോ...

ചെയ്യാത്ത തെറ്റിന് തല്ലിച്ചതച്ചു, കള്ളക്കേസ്; ഒടുവിൽ അരുണിന് നീതി, ഡിവൈഎസ്പിയടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസ്

ആലപ്പുഴ: ചെയ്യാത്ത കുറ്റത്തിന് കൂട്ടം ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില് എത്തിച്ചതിന്‍റെ സന്തോഷത്തിലാണ് ഹരിപ്പാട് സ്വദേശി എസ് അരുണ്‍. ഒരു മാസത്തോളം അരുണിനെ ആശുപത്രിക്കിടക്കയില്‍ തളച്ചിട്ട ഡിവൈഎസ്പി മനോജ് ടി നായരടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമനല്‍ കേസെടുക്കാനും വകുപ്പ് തല നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. 2017 ഒക്ടോബര്‍ 17 നാണ്...
- Advertisement -spot_img

Latest News

- Advertisement -spot_img