കാസർകോട് ∙ അന്തർ സംസ്ഥാനപാതയായ മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നത് 28 കേരള ട്രാൻസ്പോർട്ട് ബസുകൾ മാത്രം. എന്നാൽ കർണാടകയുടെ നാൽപതോളം ബസുകളാണ് ഈ റൂട്ടിലോടി ആധിപത്യം ഉറപ്പിക്കുന്നത്. ഈ പാതകളിൽ 45 വീതം ബസുകൾ ഓടുന്നതിനായി ഇരു സംസ്ഥാനങ്ങൾക്കും അനുമതിയുണ്ട്. എന്നാൽ ബസുകളുടെ കുറവ് ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ദിവസേന സർവീസുകൾ വെട്ടിച്ചുരുക്കുകയാണ്...
ദേശീയപാത 66 പൂര്‍ണമായും തുറക്കുന്നതോടെ കാത്തിരിക്കുന്നത് വന്‍ ടോള്‍ നിരക്കുകള്‍. 60 മീറ്ററില്‍ കൂടുതലുള്ള മേല്‍പ്പാലങ്ങളുടെ ടോള്‍ നിശ്ചയിക്കുമ്പോള്‍ അതിന്റെ നീളത്തിന്റെ പത്തുമടങ്ങ് കണക്കിലെടുക്കണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ ചട്ടം. ഉദാഹരണത്തിന് കഴിഞ്ഞവര്‍ഷം തുറന്ന കഴക്കൂട്ടം ആകാശപാതയുടെ ആകെ നീളം 2.72 കിലോമീറ്ററാണ്. എന്നാല്‍ ടോള്‍ കണക്കാക്കുമ്പോള്‍ എടുക്കുക 27.2. കിലോമീറ്റര്‍ എന്ന തരത്തിലാകും.
ഭാവി പാതകള്‍ക്കും...
ഭോപ്പാല്‍∙ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തൻ സാമന്ദര്‍ പട്ടേല്‍ തിരികെ കോൺഗ്രസിലേക്ക്. 1200 വാഹനങ്ങളുടെ അകമ്പടിയോടെ അയ്യായിരത്തോളം അനുയായികളേയും കൂട്ടി ശക്തിപ്രകടനം നടത്തിയാണ് സാമന്ദര്‍ പട്ടേല്‍ കോണ്‍ഗ്രസിൽ തിരിച്ചെത്തിയത്. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥില്‍ നിന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശില്‍, കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന...
കുമ്പള|: മാധ്യമ പ്രവർത്തകരെന്ന വ്യാജേന വാഹനങ്ങളിൽ 'പ്രസ്' സ്റ്റിക്കർ പതിക്കുന്നതിനെതിരേ കുമ്പള പ്രസ് ഫോറം എസ്.പിക്ക് പരാതി നൽകി. കുമ്പള, മഞ്ചേശ്വരം ബദിയടുക്ക പൊലിസ് സ്റ്റേഷൻ പരിധികളിൽ വ്യാജ സ്റ്റിക്കർ പതിച്ച് ഓടുന്ന വാഹനങ്ങൾ നിരവധിയാണ്. ഓൺലൈൻ മാധ്യമങ്ങളെന്ന പേരിൽ സ്വന്തമായി വാർത്ത പോർട്ടലോ ഓഫിസോ ഇല്ലാത്ത വ്യാജന്മാരും യൂ ട്യൂബർമാരും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം...
തിരുവനന്തപുരം: സംസ്ഥാനത്ത് വാര്‍ഡ് വിഭജനത്തിലൂടെ ഗ്രാമപ്പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ എണ്ണം കൂടും. വലിയ ഗ്രാമപ്പഞ്ചായത്തുകള്‍ വിഭജിച്ച് ആകെ എണ്ണം പത്തുശതമാനം കൂട്ടാന്‍ വാര്‍ഡ് വിഭജനം സംബന്ധിച്ച് പഠനം നടത്തിയ ഉദ്യോഗസ്ഥസമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ഇതോടെ ആകെ ഗ്രാമപ്പഞ്ചായത്തുകളുടെ എണ്ണം 941-ല്‍നിന്ന് ആയിരം കവിയും. ബ്ലോക്ക് പഞ്ചായത്തുകള്‍ വിഭജിക്കേണ്ടതില്ലെന്നാണ് ശുപാര്‍ശ. ജില്ലാപഞ്ചായത്ത് വാര്‍ഡുകളുടെ...
സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകളിടുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാകണമെന്ന് സുപ്രീംകോടതി. ഇത്തരം ചെയ്തികള്‍ക്ക് മാപ്പ് പറയുന്നത് നിയമ നടപടികള്‍ നേരിടുന്നതില്‍ നിന്ന് തടയുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നു. മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരായ സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചതിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുന്‍ എംഎല്‍എയും നടനുമായ എസ് വെ ശേഖര്‍...
ന്യൂഡല്‍ഹി: പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോഴും നിലവിലുള്ള പാസ്‍പോര്‍ട്ട് പുതുക്കുമ്പോഴും ശ്രദ്ധിക്കേണ്ട സുപ്രധാന അറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ പാസ്‍പോര്‍ട്ട് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആറോളം വ്യാജ വെബ്‍സൈറ്റുകളെക്കുറിച്ചാണ് നേരത്തെ ഔദ്യോഗിക വെബ്സൈറ്റില്‍ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്. പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ പരതുന്ന പലരും ചെന്ന് കയറുന്നത് ഇത്തരം വ്യാജ വെബ്‍സൈറ്റുകളിലായിരിക്കും എന്നതാണ് ഈ...
കുമ്പള: യുവമോര്‍ച്ച നേതാവ് മരിച്ചതിനു പിന്നാലെ പിതാവ് കടലില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മാതാവും സഹോദരനുമടക്കം നാലുപേര്‍ക്കെതിരെ ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പള ബംബ്രാണ കല്‍ക്കുള മൂസ ക്വാര്‍ട്ടേഴ്‌സിലെ ലോകനാഥൻ (52), മകനും യുവമോര്‍ച്ച കുമ്പള മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ രാജേഷ് ബംബ്രാണ (30) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
കഴിഞ്ഞ മാസം...
ന്യൂഡല്‍ഹി: ഏതു മതവിഭാഗം വിദ്വേഷ പ്രസംഗം നടത്തിയാലും ശക്തമായ നടപടി ഉണ്ടാകണമെന്ന് സുപ്രീം കോടതി. കാസര്‍ഗോഡ് യൂത്ത് ലീഗ് നടത്തിയ റാലിയിലെ വിദ്വേഷ മുദ്രാവാക്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
വിദ്വേഷ പ്രസംഗത്തിനെതിരായ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് യൂത്ത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യം കോടതിയില്‍...
മംഗളൂരു: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ബെൽത്തങ്ങാടി ഗുരുവയങ്കര സ്വദേശി കെ. ശബ്ബീർ (34) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് അപകടം.
ബെൽത്തങ്ങാടിയിൽ നിന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് വരുകയായിരുന്ന ആംബുലൻസ് കൊപ്പൽ അഞ്ചിക്കട്ടയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറേയും രോഗിയേയും മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ശബ്ബീർ മരിച്ചു.
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...