ദില്ലി: ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ. ജമ്മു കശ്മീരിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനിൽ സ്ഥലം വാങ്ങാനുള്ള കരാറിലേർപ്പെട്ടത്. ജമ്മു കശ്മീരിലെയും ലേയിലെയും യുസിഎംഎഎസിന്റെ റീജിയണൽ ഡയറക്ടറാണ് 49 കാരനായ രൂപേഷ്. ചന്ദ്രനിൽ സ്ഥലം വാങ്ങിയതിന്റെ രേഖകൾ ഇദ്ദേഹം മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസുമായി പങ്കിട്ടു....
ന്യൂഡൽഹി: രാജ്യത്ത് സർക്കുലേഷനിലുണ്ടായിരുന്ന 93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ. 3.32 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയത്. ആഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്.
നിലവിൽ 0.24 ലക്ഷം കോടിയുടെ നോട്ടുകളാണ് സർക്കുലേഷനിലുള്ളത്. മെയ് 19ന് സർക്കുലേഷനിലുണ്ടായ 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ വ്യക്തമാക്കി.നോട്ടുകളിൽ 87...
സെപ്റ്റംബർ മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും ഒരാൾക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം നേടാനുള്ള അവസരം. ഇതിന് പുറമെ ഓട്ടോമാറ്റിക് വീക്കിലി ഇലക്ട്രോണിക് ഡ്രോയിലും പങ്കാളികളാകാം. നാല് പേർക്ക് ഓരോ ആഴ്ച്ചയും ഒരു ലക്ഷം ദിർഹം വീതം നേടാം.
ഗ്രാൻഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം രണ്ടാം...
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലോ പൊലീസ് ഓഫിസിലോ നേരിട്ട് പോകാതെ തന്നെ പരാതി നൽകാനുള്ള സംവിധാനമൊരുക്കി കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പ് വഴിയോ വെബ് പോർട്ടൽ തുണ വഴിയോ ആർക്കും പരാതി നൽകാം. പൊലീസ് സ്റ്റേഷൻ മുതൽ ഡിജിപി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
പോൽ...
യുപി ടി20 ക്രിക്കറ്റ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ആരാധക ഹൃദയം കവർന്ന് റിങ്കു സിങ്. കാശി രുദ്രാസിനെതിരെയുള്ള മത്സരത്തിലെ സൂപ്പർ ഓവറിൽ ഹാട്രിക് സിക്‌സറടിച്ചാണ് റിങ്കു സ്വന്തം ടീമായ മീററ്റ് മാവറികിനെ വിജയത്തിലെത്തിച്ചത്.
മത്സരത്തിൽ ഇരുടീമുകളും 181 റൺസാണ് നേടിയത്. ഇതേത്തുടർന്നാണ് കളി സൂപ്പർ ഓവറിലേക്ക് നീണ്ടത്. നിശ്ചിത ഓവർ മത്സരത്തിൽ 22 പന്തിൽനിന്ന് 15...
കാസര്‍കോട്: കുമ്പളയിലെ വിദ്യാര്‍ഥിയുടെ അപകട മരണത്തില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ വീണ്ടും മലക്കം മറിഞ്ഞ് പൊലീസ്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കി. ഇന്നലെ വൈകിട്ടാണ് ഉത്തരവ് ഇറക്കിയത്. കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമിലേക്കാണ് മാറ്റം.
ആരോപണവിധേയരായ മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റിയെന്ന വാര്‍ത്ത തെറ്റാണെന്ന് പൊലീസ് ഇന്നലെ പ്രതികരിച്ചിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും നടപടിയെന്നായിരുന്നു...
ദില്ലി: ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടര്‍ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് പ്രാബല്യത്തിലായി. കഴിഞ്ഞ മാസം 29 ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില...
ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' വിഷയം പഠിക്കാൻ വേണ്ടി സമിതിക്ക് രൂപം നൽകി. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു 'രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംബന്ധിച്ച് നിയമനിര്‍മാണം നടന്നേക്കുമെന്ന വാർത്തകള്‍ക്ക് പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ നിർണായക നീക്കം.
മുൻരാഷ്ട്രപതി...
ദില്ലി: പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30നകം പൂർത്തിയാക്കാൻ ധാരണ. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തിൽ ആക്കാൻ ആണ് തീരുമാനം.
അതേസമയം, ഇന്ത്യാ യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുന്നണി കൺവീനർ ആരാകണമെന്ന് കാര്യത്തിൽ അടക്കം ഇന്ന് പ്രഖ്യാപനം...
സീരിയല്‍ നടി അപര്‍ണാ നായരുടെ മരണത്തില്‍ അക്ഷരാര്‍ഥത്തില്‍ നടുങ്ങിയിരിക്കുകയാണ് പ്രേക്ഷകരും സുഹൃത്തുക്കളും. വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് അപര്‍ണാ നായരെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മരണത്തിന് തൊട്ടു മുമ്പ് പോലും താരം സന്തോഷകരമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
അപര്‍ണ നായര്‍ ചെറിയ മകളുടെ ഫോട്ടോയാണ് അവസാനമായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്....
കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...