തിരുവനന്തപുരം: മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 72 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത.
സെപ്റ്റംബർ 11 & 12 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ...
മലപ്പുറം: മലപ്പുറം താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഫസൽ - അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ ആണ് മരിച്ചത്. മുറ്റത്ത് കളിക്കുമ്പോൾ കുഞ്ഞിന് മതിൽ മുകളിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. അമ്മയോടൊപ്പം കുഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. നേരത്തെ തന്നെ മതിലിന് പ്രശ്നമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്....
ഭൂകമ്പം നാശം വിതച്ച മൊറോക്കോയിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇതിനു വേണ്ടി താരത്തിന്റെ ആഡംബര ഹോട്ടല്‍ വിട്ടുനല്‍കിയിരിക്കുകയാണ്. മാരാക്കേച്ചിലെ പ്രശസ്തമായ ‘പെസ്റ്റാന CR7’എന്ന ഹോട്ടലാണ് ഇതിനു വേണ്ടി താരം തുറന്ന് കൊടുത്തിരിക്കുന്നത്.
സ്പാനിഷ് ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ അംഗമായ ഐറിന്‍ സീക്‌സാസ് ആണ് ക്രിസ്റ്റ്യാനോയുടെ ഹോട്ടല്‍ ദുരന്തബാധിതര്‍ക്കായി തുറന്നുനല്‍കി വിവരം പുറത്തുവിട്ടത്. മണിക്കൂറുകളോളം...
മുട്ടയുടെ രുചിയെ കുറിച്ച് കൂടുതലൊന്നും വിവരിക്കേണ്ട കാര്യമില്ല. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനും അത്യുത്തമവുമാണ്. കോഴിയുടെയോ താറാവിന്റെയോ മുട്ടയാണ് നാം സാധാരണയായി ഉപയോഗിക്കാറ്. എന്നാൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചത് ഒരു എമു മുട്ടയാണ്.
മൂന്നോ നാലോ അംഗങ്ങളുള്ള വീട്ടിൽ എല്ലാവർക്കും കഴിക്കാൻ പാകത്തിന് വലുപ്പമുണ്ട് ആ മുട്ടയ്ക്ക്. പന്ത്രണ്ട് കോഴിമുട്ടയ്ക്കു സമമാണ് ഒരു...
കാഞ്ഞങ്ങാട് ∙ ബന്ധുക്കൾ തന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്നും പുനഃസ്ഥാപിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് സിപിഎം കൗൺസിലറും നഗരസഭ സ്ഥിരം സമിതി അധ്യക്ഷയുമായ നേതാവ് ബിജെപി നേതൃത്വത്തിനു കത്തു നൽകി. കാഞ്ഞങ്ങാട് നഗരസഭയിലെ 25-ാം വാർഡ് കൗൺസിലറും ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷയും ആയ കെ.വി.സരസ്വതി ആണ് ബിജെപി മണ്ഡലം കമ്മിറ്റിക്ക് കത്തു നൽകിയത്. സിപിഎം പ്രാദേശിക...
പട്‌ന: പ്രവാചകൻ മുഹമ്മദ് നബിയെ മര്യാദ പുരുഷോത്തമന്‍ എന്നു വിശേഷിപ്പിച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ നടത്തിയ പരാമർശം ചര്‍ച്ചയാക്കി ബിജെപി. കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി നടത്തിയ താരതമ്യമാണ് ചര്‍ച്ചയ്ക്ക് വഴി വച്ചത്.
'ലോകത്ത് പൈശാചിക വർധിച്ചപ്പോൾ, വിശ്വാസം അവസാനിച്ചപ്പോൾ, സത്യസന്ധതയില്ലാത്തവരും ചെകുത്താന്മാരും ചുറ്റും നിറഞ്ഞപ്പോൾ, അവരെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരാൻ...
റായ്പൂർ: കൂടുതൽ കളിപ്പാട്ടം ആവശ്യപ്പെട്ട മൂന്നുവയസുള്ള മകനെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ചത്തീസ്ഗഢിലെ കോർബ കോർബ ജില്ലയിലെ ബാൽക്കോ നഗറിലാണ് സംഭവം നടന്നത്. മകനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച 38 കാരനായ അമർ സിംഗ് മാഞ്ചി ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം രാത്രി 9 മണിയോടെ മദ്യപിച്ചാണ് ഇയാൾ വീട്ടിലെത്തിയത്. അച്ഛനെ കണ്ടയുടൻ മൂന്ന് വയസുള്ള...
പാലാ: തിരഞ്ഞെടുപ്പ് പ്രവചനത്തില്‍ താരമാണ് പാലാ എംഎൽഎ മാണി സി കാപ്പന്‍. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പില്‍ താൻ 15,000 വോട്ടുകൾക്ക് വിജയിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചത്. അന്ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അത് ശരിയായി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന്റെ ഭൂരിപക്ഷം 25000ല്‍ കുറയില്ലെന്ന് പ്രചാരണ സമയത്ത് അദ്ദേഹം പൊതുയോഗത്തിൽ പറഞ്ഞിരുന്നു, അതും ഫലിച്ചു. പുതുപ്പള്ളിയില്‍ ചാണ്ടി...
കാസർകോട്: കുമ്പളയിലെ ഫർഹാസിന്റെ അപകട മരണത്തിൽ വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനം. പൊലീസ് പിന്തുടർന്നതിന് പിന്നാലെയായിരുന്നു. കാർ അപകടത്തിൽപ്പെട്ടതും ഫർഹാസ് മരിച്ചതും. ഈ സംഭവത്തിലാണ് പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയത്. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് കുടുംബം പറയുന്നത്. അതുകൊണ്ടുതന്നെ പ്രത്യേക സംഘം ഫർഹാസിന്‍റെ മരണം അന്വേഷിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ഇതടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെട്ട് ഹൈക്കോടതിയെ...
ന്യൂഡല്‍ഹി: കഴിഞ്ഞ ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്ന ഗുരുതര ആരോപണവുമായി സാമ്പത്തിക വിദഗ്ധൻ ഡോ. പരകാല പ്രഭാകർ. അർധ രാത്രിക്കുശേഷം 17 ലക്ഷം...