Latest news

മാസങ്ങള്‍ക്ക് മുമ്പ് മകന്റെ ബൈക്ക് കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കി, പിന്നാലെ പറഞ്ഞുറപ്പിച്ച തുകയെ ചൊല്ലി വാക്കുതര്‍ക്കം, ഒടുവില്‍ വീട്ടമ്മയ്ക്കതിരെ അതേ സംഘത്തിന്റെ ആക്രമണം

മേലാറ്റൂര്‍: മലപ്പുറത്ത് മകന്റെ ബൈക്ക് കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി. മേലാറ്റൂരിലാണ് സംഭവം. മുള്ള്യാകുര്‍ശ്ശി തച്ചാംകുന്നേല്‍ നഫീസയ്ക്കു നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ മൂന്നു പേരെ മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഉക്കടം സ്വദേശി കാജാ ഹുസൈന്‍ (39), പന്തലം ചേരി നാസര്‍ (32), മുള്ള്യാകുര്‍ശ്ശി...

സമൂഹമാധ്യമ പോര്; രോ​ഹി​ണി സി​ന്ദൂ​രിക്കും രൂപക്കും ഒടുവിൽ പുതിയ തസ്തിക

ബം​ഗ​ളൂ​രു: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​ര​ടി​ച്ച ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ രോ​ഹി​ണി സി​ന്ദൂ​രി​ക്കും ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ ഡി. ​രൂ​പ മൂ​ഡ്ഗി​ലി​നും ഏ​ഴ് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം നി​യ​മ​നം. 2009 ​ഐ.​എ.​എ​സ് ബാ​ച്ചു​കാ​രി​യാ​യ സി​ന്ദൂ​രി​യെ ക​ർ​ണാ​ട​ക ഗ​സ​റ്റീ​ർ ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ ചീ​ഫ് എ​ഡി​റ്റ​റാ​യും 2000 ബാ​ച്ച് ഐ.​പി.​എ​സു​കാ​രി​യാ​യ ഡി. ​രൂ​പ​യെ ഇ​ന്റേ​ണ​ൽ സെ​ക്യൂ​രി​റ്റി വ​കു​പ്പി​ൽ ഐ.​ജി ആ​യു​മാ​ണ് നി​യ​മി​ച്ച​ത്. ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​രു​വ​രും സ്വ​കാ​ര്യ...

ഓണ്‍ലൈനില്‍ 90,000 രൂപയുടെ ആപ്പിള്‍ വാച്ച് വാങ്ങി, കേടാണെന്ന് പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് തിരച്ചയച്ചു; യുവാവ് അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈനിലൂടെ വില കൂടിയ വാച്ച് ഓര്‍ഡര്‍ ചെയ്ത് റിട്ടേണില്‍ ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടിയയാള്‍ പിടിയില്‍. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയിലെ ലിയാഖത്ത് അലീഖാനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 90,000 രൂപയുടെ ആപ്പിള്‍ വാച്ചാണ് ഓണ്‍ലൈനിലൂടെ ലിയാഖത്ത് ഓര്‍ഡര്‍ ചെയ്ത് വാങ്ങിയത്. എന്നാല്‍ ഇത് കേടാണെന്ന് പറഞ്ഞ്, ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം...

തട്ടുകടയിൽ ബിരിയാണി വിറ്റ മുഹമ്മദ് ഖാസിം ഇനി സിവിൽ കോടതി ജഡ്ജി

ലഖ്‌നോ: സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെ വഴിയിലൂടെ നടന്ന മുഹമ്മദ് ഖാസിം എന്ന തട്ടുകടയിലെ ബിരിയാണി വിൽപനക്കാരൻ നടന്നുകയറുന്നത് സിവിൽ കോടതി ജഡ്ജിയുടെ കസേരയിലേക്ക്. യു.പി പ്രൊവിഷനൽ സിവിൽ സർവീസ് പരീക്ഷയിൽ 135-ാം റാങ്ക് നേടിയ ഖാസിമിന്റെ വിജയഗാഥ ആയിരങ്ങൾക്ക് പ്രചോദനമാണ്. യു.പി സംഭാൽ റുഖ്‌നുദ്ദീൻ സരായിയിലെ ഹലീം വിൽപനക്കാരൻ വാലി മുഹമ്മദിന്റെ മകനാണ് മുഹമ്മദ് ഖാസിം. ദാരിദ്ര്യം...

കൊല്ലത്ത് അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ജീവനൊടുക്കി; ജയിൽ മോചിതനായത് 3 നാൾ മുമ്പ്

കൊല്ലം:പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ്  ജീവനൊടുക്കി. അക്ഷയ സെന്ററിലെ ജീവനക്കാരിയായ കർണ്ണാടക കൊടക് സ്വദേശിനി നാദിറ (40)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് റഹീമിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം....

തട്ടുകടയിലെ 115 രൂപയുടെ ബില്ല് കൊടുക്കുന്നതിനെചൊല്ലി തർക്കം; 15 കാരനെ സുഹൃത്തുക്കൾ ചേര്‍ന്ന് കൊലപ്പെടുത്തി

ഗോരഖ്പൂർ: തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചതിന്റെ ബില്ല് കൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്തുക്കൾ 15 കാരനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ഘുഗുലി ഗ്രാമത്തിലാണ് സംഭവം. മരിച്ച ചന്ദനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. 115 രൂപയുടെ ബില്ലാണ് ഇവർക്ക് ലഭിച്ചത്. ഇത് അടക്കുന്നതിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറയുന്നു....

പെട്രോളിന് 333 രൂപ, ഡീസലിന് 330; റോക്കറ്റ് പോലെ ഇന്ധനവില കുതിക്കുന്നു, ഭീതിയില്‍ പാക്കിസ്ഥാൻ ജനത!

പാക്കിസ്ഥാനില്‍ പെട്രോൾ, ഡീസൽ വില തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വീണ്ടും വർധിച്ചതോടെ പാക്കിസ്ഥാനിൽ ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്തിയെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ഒരു ലിറ്റർ പെട്രോളിന് 333.38 പാക്കിസ്ഥാനി രൂപയും അതിവേഗ ഡീസലിന്റെ നിരക്ക് ലിറ്ററിന് 329.18 പാക്കിസ്ഥാനി രൂപയുമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാൻ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും ലിറ്ററിന് യഥാക്രമം...

പോലീസ് സ്റ്റേഷനില്‍ പ്രീ വെഡ്ഡിങ് ഷൂട്ട്, വൈറലായി പോലീസ് വധുവും വരനും, മേലുദ്യോഗസ്ഥന്‍റെ പ്രതികരണമിങ്ങനെ – Video

ഹൈദരാബാദ്: പോലീസ് സ്റ്റേഷനില്‍വെച്ചുള്ള ഹൈദരബാദിലെ പോലീസ് ഉദ്യോഗസ്ഥരായ രണ്ടുപേരുടെ പ്രീ വെഡ്ഡിങ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലായതിന് പിന്നാലെ നിര്‍ദേശവുമായി മേലുദ്യോഗസ്ഥന്‍. പോലീസ് സ്റ്റേഷനിലും ഔദ്യോഗിക വാഹനത്തിലും യൂനിഫോമിലുമായുള്ള പ്രീ വെഡ്ഡിങ് വീഡിയോ ശരിയായ രീതിയല്ലെന്നും നടപടി സ്വീകരിക്കണമെന്നും ഒരു വിഭാഗവും ഒരേ ഡിപ്പാര്‍ട്ട്മെന്‍റ് ജോലി ചെയ്യുന്ന രണ്ടുപേര്‍ അവരുടെ ജോലിയെയും വീഡിയോയില്‍ ചേര്‍ത്തത്...

26 വിരലുകളുമായി കുഞ്ഞുപിറന്നു; ദേവിയുടെ അവതാരമെന്ന് കുടുംബം

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ 26 വിരലുകളുമായി കുഞ്ഞുപിറന്നു. കൈകളില്‍ ഏഴ് വിരലുകളും കാലില്‍ ആറ് വിരലുകളുമായാണ് പെണ്‍കുഞ്ഞ് ജനിച്ചത്. ദേവിയുടെ അവതാരമാണ് കുഞ്ഞെന്നാണ് കുടുംബം പറയുന്നത്. 26 വിരലുകളുണ്ടാകുന്നത് വളരെ അപൂർവമാണെന്നും ഇതൊരു ജനിതക പ്രശ്നമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 25കാരിയായ സര്‍ജു ദേവിയാണ് അമ്മ. എട്ടാം മാസത്തിലായിരുന്നു പ്രസവം. 26 വിരലുകളുള്ളതുകൊണ്ട് ഒരു തരത്തിലുമുള്ള ദോഷമൊന്നുമില്ലെന്നും...

പാകം ചെയ്തത് ശരിയായില്ല; തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി

ലോസ് അഞ്ചലസ്: ശരിയായി പാകം ചെയ്യാത്ത തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി. യു.എസിലെ കാലിഫോർണിയയിലാണ് സംഭവം നടന്നത്. ഭക്ഷണത്തിലൂടെയുള്ള അണുബാധയാണ് യുവതിയുടെ ഇരു കൈയും കാലുകളും നഷ്ടപ്പെടാൻ കാരണമായത്. 40 കാരിയായ ലോറ ബറാഹ വീടിനടുത്തുള്ള സാൻ ജോസിലെ ഒരു പ്രാദേശിക മാർക്കറ്റിൽ നിന്നാണ് തിലാപ്പിയ വാങ്ങിയത്. തുടർന്ന് വീട്ടിലെത്തി പാകം ചെയ്ത്...
- Advertisement -spot_img

Latest News

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോളിന് 11 രൂപ കൂട്ടി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11...
- Advertisement -spot_img