Latest news

11 വർഷമായി കിടപ്പിലായ വധു വിവാഹദിവസം നടന്ന് വേദിയിലേക്ക്, മൂന്ന് മില്ല്യൺ കാഴ്ച്ചക്കാരുള്ള ആ വീഡിയോ!

വിവാഹം എന്നത് പലർക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. വധുവിനെയും വരനെയും സംബന്ധിച്ച് തങ്ങളുടെ ജീവിതത്തിൽ എന്നേക്കുമായി എടുത്തു വയ്ക്കാനും സ്നേഹത്തോടെ ഓർക്കാനും ഉള്ളതാണ് ഈ ദിവസം. ചെൽസി ഹില്ലിനെ സംബന്ധിച്ച് ഇത് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്ന് തന്നെയായിരുന്നു. 2010 -ലെ ഒരു അപകടത്തിന് ശേഷമാണ് ചെൽസിയുടെ അരയ്ക്ക് താഴേയ്ക്ക്...

ലോട്ടറിയടിച്ചത് 42 കോടി, ഭാര്യയ്ക്ക് സമ്മാനമായി കൊണ്ടുവന്നത് ഇത് മാത്രമോ?

ലോട്ടറിയടിക്കുന്ന ആളുകളെ നമ്മൾ സ്വതവേ വിശേഷിപ്പിക്കുന്നത് ഭാഗ്യവതികളെന്നും ഭാഗ്യവാന്മാരെന്നും മറ്റുമാണ്. അതിൽ പെട്ട ഒരാളാണ് യുഎസിലെ കൊളറാഡോയിൽ നിന്നുള്ള വാൾഡെമർ ബഡ് ടാഷ്. സെപ്തംബർ 6 -ലെ ലോട്ടറിയിൽ താൻ കളിച്ച നമ്പറുകൾ തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്ന് ഒരിക്കലും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. 77-കാരനായ അദ്ദേഹം ഒരു യാത്രയിൽ നിന്നും മടങ്ങിയെത്തിയ ശേഷമാണ് ലോട്ടറി ഫലം...

നടുറോഡില്‍ വണ്ടി നിര്‍ത്തി പൊലീസുകാരുടെ തമ്മിലടി; വീഡിയോ വൈറല്‍

പാറ്റ്ന: പൊലീസ് ഉദ്യോഗസ്ഥര്‍ നടുറോഡില്‍ ഏറ്റുമുട്ടന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബിഹാറിലെ നളന്ദയിലായിരുന്നു സംഭവം. റോഡിന്റെ ഒരു വശത്ത് നിര്‍ത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനത്തിന് മുന്നില്‍ നിരവധിപ്പേര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു പൊലീസുകാരുടെ ഏറ്റുമുട്ടല്‍. രണ്ട് പേരില്‍ ഒരാള്‍ കൈക്കൂലി വാങ്ങിയെന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നീട് ഇരുവരും ഏറ്റമുട്ടുന്നു. കഴുത്തിന് കുത്തിപ്പിടിച്ച്...

ബന്തിയോട് ബൈദലയിൽ പൊലിസിനെ കണ്ട് അമിത വേഗതയില്‍ ഓട്ടോ ഓടി; നിയന്ത്രണം വിട്ട് മറിഞ്ഞ് ഗര്‍ഭിണിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പളയില്‍ പൊലീസിനെ കണ്ട് അമിത വേഗതയിലോടിയ ഓട്ടോ മറിഞ്ഞ് ഗര്‍ഭിണിയും പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്. തലപ്പാടി, കെ സി റോഡിലെ ഫാത്തിമ(34) മകന്‍ റാസിഖ് (11) മകളും എട്ടുമാസം ഗര്‍ഭിണിയുമായ ആയിഷ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ബന്തിയോട് പഞ്ചത്തൊട്ടി ബൈദലയിലാണ് അപകടം....

പ്രധാന ഡാമുകളടക്കം തുറന്നുവിട്ടു, നദികൾ കരകവിഞ്ഞു; ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം

അഹമ്മദാബാദ് : ഗുജറാത്തിൽ കനത്ത മഴ. ഡാമുകൾ തുറന്നതോടെ വിവിധ ജില്ലകളിൽ പ്രളയസമാന സാഹചര്യമാണ്. വെള്ളമുയർന്നതോടെ കുടുങ്ങിക്കിടന്ന നൂറുകണക്കിന് ആളുകളെ എൻഡിആർഎഫ് സംഘം രക്ഷിച്ചു. ശനിയാഴ്ച മുതൽ പെയ്ത കനത്ത മഴയാണ് അപ്രതീക്ഷിതമായി സംസ്ഥാനത്തെ പ്രളയസമാന സാഹചര്യത്തിലേക്ക് നയിച്ചത്. നദികളെല്ലാം കരകവിഞ്ഞൊഴുകി. നർമ്മദ അടക്കം ഡാമുകൾ കൂടി തുറന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളടക്കം മുങ്ങി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ...

ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തി തമിഴ് യുട്യൂബര്‍; ബൈക്ക് സ്റ്റണ്ടിനിടെ അപകടം: വീഡിയോ

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് നടുറോഡില്‍ ബൈക്ക് സ്റ്റണ്ട് നടത്തിയ തമിഴ് യുട്യൂബര്‍ക്ക് പരിക്ക്. ട്വിന്‍ ത്രോട്ട്ലേഴ്സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ മോട്ടോവ്ലോഗറും നടനുമായ ടിടിഎഫ് വസന്‍ ആണ് അപകടത്തില്‍ പെട്ടത്. കാഞ്ചീപുരം ജില്ലയില്‍ ചെന്നൈ- ബംഗളൂരു ഹൈവേയില്‍ ഞായറാഴ്ചയാണ് അപകടം. ഹൈവേ സര്‍വീസ് റോഡില്‍ ഒരു വീലി (പിന്‍ ചക്രം മാത്രം നിലത്ത്...

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർ.ബി.ഐ പ്രഖ്യാപിച്ചത്. ആർ.ബി.ഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. 2016 നവംബർ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ്...

ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി

ദില്ലി: ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് കേരള പ്രവാസി അസോസിയേഷന്‍. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്പനികള്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ വ്യോമ നിയമത്തിലെ ചട്ടം -135 നെ ചോദ്യം ചെയ്താണ് ഹര്‍ജി...

ലോകകപ്പ് ടീമില്‍ അഴിച്ചുപണിയ്ക്ക് രോഹിത്, സൂപ്പര്‍ താരത്തെ ഫോണില്‍ ബന്ധപ്പെട്ടു

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നു സൂചന നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കയുമായുള്ള ഏഷ്യാ കപ്പ് ഫൈനലിനു ശേഷം സംസാരിക്കവേയാണ് രോഹിത് ടീം മാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചത്. പക്ഷേ ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ സഞ്ജു സാംസണിന് ലോകകപ്പ് ടീമിലേക്ക് വിളിയെത്തില്ല. ബാറ്റിംഗിലും ബോളിംഗിലും ടീമിനായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നവരെയാണ് തങ്ങള്‍ക്കു ആവശ്യമെന്നാണ്...

വിരാട് കോഹ്‌ലിയും ഇഷാൻ കിഷനും ചേർന്നൊരുക്കിയ മിമിക്രി വീഡിയോ വൈറൽ

ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്ത് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. മത്സരത്തിൽ മുഹമ്മദ് സിറാജിന്റെ ബോളിംഗ് പ്രകടനമാണ് ലങ്കയെ തകർത്തത്. ഒരോവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ 7 ഓവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റുകളാണ് സിറാജ് പിഴുതത്. ഈ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിലെ താരമായത് സിറാജായിരുന്നു. സിറാജിനെ കൂടാതെ 3 റൺസ്...
- Advertisement -spot_img

Latest News

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോളിന് 11 രൂപ കൂട്ടി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11...
- Advertisement -spot_img