യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ചു നടന്ന തന്റെ ആഡംബര വിവാഹത്തിന് മഹാദേവ് ഓണ്‍ലൈൻ ബുക്ക് ബെറ്റിങ് ആപ്പിന്റെ മുഖ്യ പ്രമോട്ടർമാരിൽ ഒരാളായ സൗരഭ് ചന്ദ്രകർ 200 കോടി രൂപ ചെലവഴിച്ചെന്ന് ഇഡിയുടെ കണ്ടെത്തൽ. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു വിവാഹം. നാഗ്പൂരിൽ നിന്ന് കുടുംബാംഗങ്ങൾക്ക് യുഎഇയിലേക്ക് വരാനായി ഇയാൾ സ്വകാര്യ ജെറ്റുകൾ വാടകയ്‌ക്കെടുക്കുകയും വിവാഹത്തിൽ പങ്കെടുക്കാൻ സിനിമാ...
ഓച്ചിറ∙ പരബ്രഹ്മ ക്ഷേത്രത്തിലെ ഒണ്ടിക്കാവിൽ ദർശനത്തിനെത്തിയ തൃശൂർ സമ്വദേശിയായ യുവതിക്ക് നഷ്ടപ്പെട്ട മൂന്നര പവന്റെ സ്വർണ താലിമാല കാവിലെ മാലിന്യക്കൂമ്പാര നിക്ഷേപ സ്ഥലത്ത് നിന്നു ശുചീകരണ തൊഴിലാളികൾക്ക് ലഭിച്ചു.ഒരു ദിവസത്തിനു ശേഷം ശുചീകരണ തൊഴിലാളി മാലിന്യ കൂമ്പാരം വൃത്തിയാക്കുന്നതിടയിലാണ് താലിയും ഏലസും അടങ്ങിയ മാല ലഭിച്ചത്. സ്വർണം ക്ഷേത്ര ഭരണസമിതി ഓഫിസിൽ ഏൽപിച്ചു.
ഞായറാഴ്ച തൃശൂരിൽ...
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഏറ്റവുമൊടുവിലായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് ‘ഫ്രഷ് ബട്ടണ്‍’.
വാട്‌സ്ആപ്പിന്റെ മുന്‍ ബീറ്റ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനം ലഭിക്കുക. ഭാവിയില്‍ കൂടുതല്‍ ആളുകളിലേക്ക് ഈ ഫീച്ചര്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍....
തൊടുപുഴ: യുവാവിനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഭാര്യയും മകനും അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ 1.30 ഓടു കൂടിയായിരുന്നു വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി കരിക്കിണ്ണം വീട്ടിൽ അബ്ബാസിനെ ഉറങ്ങിക്കിടന്ന സമയം വീട്ടിൽ കയറി ഒരു സംഘം ആളുകൾ ആക്രമിച്ചത്. ആക്രമണത്തിൽ അബ്ബാസിന്റെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും...
മെല്‍ബണ്‍: ഭാര്യയുടെ പ്രസവ ശസ്ത്രക്രിയ കണ്ട് മാനസികനില വഷളായെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടി ഭര്‍ത്താവ്. ഭാര്യ ശസ്ത്രക്രിയ വഴി കുഞ്ഞിന് ജന്‍മം നല്‍കുന്നതു കണ്ടതാണ് യുവാവിന്‍റെ മാനസികനില തകരാറിലായതെന്നാണ് ആരോപണം. ഇന്ത്യന്‍ വംശജനായ അനില്‍ കൊപ്പുളയാണ് 643 മില്യണ്‍ ഡോളര്‍(5000 കോടി രൂപ) നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്.
2018ലാണ് മെല്‍ബണിലെ റോയല്‍ വിമന്‍സ് ആശുപത്രിയില്‍...
ബെംഗളൂരു: പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിന്‍റെ ഭാഗമായി കര്‍ണാടകയില്‍ ഹുക്ക, ശീഷ ബാറുകള്‍ പൂര്‍ണമായും നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടൊപ്പം പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി 18 വയസില്‍നിന്ന് 21 വയസായി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി കോട്പയില്‍ (സിഗരറ്റ്സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്ട്സ്...
മംഗളൂരു: മംഗളൂരു വിമാനതാവളത്തിൽ വൻ സ്വർണ്ണ വേട്ട. രണ്ട് കാസർകോട് സ്വദേശികളിൽ നിന്നായി അരകോടിയിലധികം രൂപയുടെ സ്വർണ്ണം പിടികൂടി.
ബഹ്റൈനിൽ നിന്നുള്ള വിമാനത്തിൽ എത്തിയ കാസർകോട് ഉപ്പള സ്വദേശി അബ്ദുൾ ജലീൽ എന്നയാളിൽ നിന്നും 698 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി. ക്യാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. പിടികൂടിയ സ്വർണ്ണത്തിന് 41,94,980 രൂപ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രക്കായി പൊലിസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനകൾക്കാണ് ചിപ്സണിന്റെ ഹെലികോപ്റ്റർ എത്തിച്ചത്. എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്ററിന്റെ പരിശോധന. മുമ്പും ഏറെ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര.
വാടക കരാറുമായി ബന്ധപ്പെട്ട് നീണ്ടു നിന്ന് അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഹെലികോപ്റ്റർ വാടകക്കെടുത്തത്. മൂന്നു വർഷത്തേക്കാണ് ചിപ്സൺ ഏവിയേഷനുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെയാണ് അന്തിമ കരാർ...
തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...