Latest news

ഭാര്യയുടെ കാമുകനെ നാട്ടുകാര്‍ പിടികൂടി; ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്

ലഖ്നോ: ഒരു ബോളിവുഡ് സിനിമയെ വെല്ലുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലുണ്ടായത്. ഭാര്യയെ തേടിയെത്തിയ കാമുകന് പങ്കാളിയെ വിവാഹം ചെയ്തുകൊടുത്തിരിക്കുകയാണ് ഒരു ഭര്‍ത്താവ്. ബിഹാര്‍ സ്വദേശിയായ ആകാശ് ഷാ എന്ന യുവാവ് കാമുകിയെ കാണാന്‍ ദിയോറിയിലെത്തിയപ്പോളാണ് ഭര്‍തൃവീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. ദിയോറിയയിലെ ബരിയാർപൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം.ഒരു വര്‍ഷം മുന്‍പായിരുന്നു ബരിയാര്‍പൂര്‍...

‌ഊരാളുങ്കലിന്റെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത്; സുപ്രിംകോടതിയിൽ സത്യവാങ്മൂലം

ന്യൂഡൽഹി: ഊരാളുങ്കൽ സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേതെന്ന് സുപ്രിംകോടതിയിൽ സത്യവാങ്മൂലം. സാമ്പത്തിക പരിധിയില്ലാതെ നിർമാണങ്ങൾ ഏറ്റെടുക്കാൻ ഊരാളുങ്കലിന് അനുമതിയുണ്ടെന്നും സർക്കാർ. കണ്ണൂരിലെ ഏഴു നില കോടതി സമുച്ചയത്തിന്റെ കേസിലാണ് സർക്കാർ സത്യവാങ്മൂലം. നേരത്തെ ഇതുമായി ബന്ധപ്പെട്ട കരാർ പ്രകാരം കെട്ടിടനിർമാണവുമായി ഊരാളുങ്കലിന് മുന്നോട്ടോപോകാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെ നിർമാൺ കൺസ്ട്രക്ഷൻ ഉടമ...

ദേശീയപാത നിർമാണത്തിനുള്ള വാഹനങ്ങളിൽനിന്ന് ഇന്ധനം മോഷ്ടിക്കുന്നു, ഇതുവരെ കവർന്നത് 1750 ലിറ്റർ ഡീസൽ

പൊന്നാനി: ദേശീയപാത നിര്‍മാണ സ്ഥലങ്ങളിലെ വാഹനങ്ങളില്‍നിന്ന് ഇന്ധനം മോഷണംപോകുന്നത് തുടര്‍ക്കഥയാകുന്നു. ഇതുവരെ 1,750 ലിറ്റര്‍ ഡീസലാണ് മോഷണം പോയത്. ജില്ലയില്‍ ദേശീയപാത നിര്‍മാണം പുരോഗമിക്കുന്ന രാമനാട്ടുകര മുതല്‍ കാപ്പിരിക്കാട് വരെയുള്ള മേഖലകളില്‍ ഇന്ധനമോഷണം നടക്കുന്നുണ്ട്. പൊന്നാനി മേഖലയില്‍നിന്നാണ് ഏറെയും മോഷണംപോകുന്നത്. പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള വാഹനത്തിലാണ് ഡീസല്‍ ചോര്‍ത്തിക്കൊണ്ടുപോകുന്നതെന്ന്...

‘യൂട്യൂബ് വീഡിയോ കണ്ടാൽ പണം നൽകാം’; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സർക്കാർ

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ടെലിഗ്രാമിലെ വിവിധ തരത്തിലുള്ള ടാസ്‌ക് അടിസ്ഥാനത്തിലുള്ള നിക്ഷേപ തട്ടിപ്പുകളെക്കുറിച്ചാണ് കേന്ദ്രം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എക്‌സിലെ ഗവൺമെന്റിന്റെ സൈബർ സുരക്ഷാ അവബോധ ഹാൻഡിലായ സൈബർ ദോസ്ത് വഴി ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്തോ. യൂട്യൂബിൽ വീഡിയോ കണ്ടാൽ പണം തരാമെന്ന് പറയുന്നതോ,...

20 വയസ്സുള്ളപ്പോള്‍ താനും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു

ചെറുപ്പകാലത്ത് താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് നടന്‍ കമല്‍ ഹാസന്‍. ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെ ‘സമ്മര്‍ദ്ദം കാരണം ചെറുപ്പക്കാര്‍ക്കിടയിലെ ആത്മഹത്യ വര്‍ധിച്ചു വരുന്നു.’ എന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 20-21 വയസ്സുള്ളപ്പോള്‍ താനും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും തുടക്ക സമയങ്ങളില്‍ സിനിമയില്‍ അവസങ്ങള്‍ ലഭിക്കാതിരുന്നത് ഏറെ നിരാശപ്പെടുത്തിയെന്നും...

ധൈര്യമുണ്ടോ ഹൈദരാബാദിൽ എനിക്കെതിരെ മത്സരിക്കാൻ ?; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് അസദുദ്ദീൻ ഒവൈസി

ദില്ലി:കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഒവൈസി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി. തനിക്കെതിരെ ഹൈദരാബാദിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്ന് ഒവൈസി വെല്ലുവിളിച്ചു. വയനാട്ടിൽ അല്ല ഇക്കുറി മത്സരിക്കേണ്ടത്. കോൺഗ്രസിൻ്റെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകർത്തതെന്ന കാര്യം ആരും മറക്കരുതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. രാജ്യത്ത് തുല്യത ഉറപ്പാക്കാൻ ജാതി സെൻസസ്...

ഷിറിയ പുഴയ്ക്ക് കുറുകെ റെഗുലേറ്റർ കം ബ്രിഡ്ജ് വരുന്നു

കുമ്പള: ഷിറിയ പുഴയ്ക്ക് കുറുകെ റെഗുലേറ്റർ കം ബ്രിഡ്ജ് ഉടൻ യാഥാർഥ്യമാകും. മംഗൽപ്പാടി പഞ്ചായത്തിലെ ഇച്ചിലങ്കോട്, കുമ്പള പഞ്ചായത്തിലെ ബംബ്രാണ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം. ആർ.ഐ.ഡി.എഫിൽ ഉൾപ്പെടുത്തി നബാർഡിൽനിന്നാണ് തുക ലഭ്യമാക്കിയത്. 31 കോടി രൂപയ്ക്ക് ലേലനടപടി പൂർത്തിയായി. പ്രവൃത്തിയുടെ പ്രാരംഭ നടപടികൾ തുടങ്ങി. ദേശീയപാത തലപ്പാടി-ചെങ്കള പ്രവൃത്തി ഏറ്റെടുത്ത്...

വനിതാ സംവരണത്തിലെ മോദിയുടെ വഞ്ചനകള്‍; 21 നഗരങ്ങളില്‍ 21 വനിതാ നേതാക്കളുടെ വാര്‍ത്താ സമ്മേളനവുമായി കോണ്‍ഗ്രസ്

21 വനിതാ നേതാക്കളെ അണിനിരത്തി 21 നഗരങ്ങളില്‍ വാര്‍ത്താസമ്മേളനം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. വനിതാ സംവരണത്തിന്റെ പേരില്‍ മോദി സര്‍ക്കാര്‍ നടത്തുന്ന വഞ്ചനകള്‍ തുറന്ന് കാണിക്കുന്ന വാര്‍ത്താ സമ്മേളനമാണ് നടത്താന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇന്നാണ് 21 ഇടങ്ങളിലെ വനിതാ നേതാക്കളുടെ വാര്‍ത്താ സമ്മേളനം നടക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഇക്കാര്യം...

ബി.ജെ.പി സഖ്യത്തില്‍ കടുത്ത എതിര്‍പ്പ്; വിമതനീക്കവുമായി സി.എം ഇബ്രാഹിം ക്യാംപ്-ജെ.ഡി.എസ് പിളർപ്പിലേക്ക്

ബംഗളൂരു: ബി.ജെ.പിയുമായി സഖ്യം ചേരാൻ തീരുമാനിച്ചതോടെ കർണാടക ജെ.ഡി.എസ് പിളർപ്പിലേക്ക്. മുൻ കേന്ദ്രമന്ത്രിയും പാർട്ടി കർണാടക ഘടകം മുൻ പ്രസിഡന്റുമായ സി.എം ഇബ്രാഹിമിന്റെ നേതൃത്വത്തിൽ പാർട്ടിയെ പിളർത്താനുള്ള നീക്കങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മുസ്‌ലിം നേതാക്കൾ ഉൾപ്പെടെയുള്ളവര്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്. ചില മുതിർന്ന നേതാക്കൾ പാർട്ടിയിൽനിന്നു രാജിയും പ്രഖ്യാപിച്ചുകഴിഞ്ഞു. താൻ ബി.ജെ.പിക്കൊപ്പമുണ്ടാകില്ലെന്ന് ഹാസൻ എം.എൽ.എ സ്വരൂപ്...

ഗോൾഡൻ റഹ്‌മാനെ സംരക്ഷിക്കും -മുസ്‌ലിം ലീഗ്

കാസർകോട്: ജില്ലാ പഞ്ചായത് അംഗവും മുസ്ലിം യൂത് ലീഗ് ജില്ലാ സെക്രടറിയുമായ ഗോൾഡൻ റഹ്‌മാനെ നിരന്തരം വേട്ടയാടാനാണ് ശ്രമമെങ്കിൽ സംരക്ഷിക്കാൻ തന്നെയാണ് തീരുമാനമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. കഴിഞ്ഞ 19ന് ഗോൾഡൻ റഹ്‌മാൻ തൻ്റെ മകളുടെ ചികിത്സാവശ്യാർഥം മഞ്ചേശ്വരം താലൂക് ആശുപത്രിയിൽ പോവുകയും ഡോക്ടർ പരിശോധനയ്ക്ക് നിർദ്ദേശിക്കുകയും...
- Advertisement -spot_img

Latest News

‘മഞ്ചേശ്വരം സ്ഥാനാർഥിത്വം SDPIയുടെ തന്ത്രമായിരുന്നുവെന്ന് ഇപ്പോൾ തിരിച്ചറിയുന്നു’; തുളസിധരൻ പള്ളിക്കൽ

കോഴിക്കോട്: പാർട്ടിക്കെതിരായ വിമർശനത്തിൽ ഖേദം പ്രകടിപ്പിച്ച് എസ്ഡിപിഐ നേതാവ് തുളസീധരൻ പള്ളിക്കൽ. പാർട്ടിക്കകത്ത് പറയേണ്ടത് പുറത്തു പറഞ്ഞത് വീഴ്ച. മഞ്ചേശ്വരം സ്ഥാനാർഥിത്വം ഉള്‍പ്പെടെ എസ്ഡിപിഐയുടെ തന്ത്രമായിരുന്നു എന്ന്...
- Advertisement -spot_img