Latest news

കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കാസർഗോഡ് തൃക്കരിപ്പൂർ പരത്തിച്ചാലിലാണ് സംഭവം. എംവി ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. വീട്ടിനുള്ളിൽ ചോര വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയം. ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.

മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാര്‍ത്ഥികൾ കൊല്ലപ്പെട്ടു, ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍, മൃതദേഹങ്ങള്‍ കണ്ടെത്താനാവാതെ സിബിഐ

മണിപ്പൂരില്‍ നിന്ന് ജൂലൈയില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മെയ്തി സമുദായത്തില്‍പെട്ട ലിന്തോയിങ്കമ്പി (17), ഫിജാം ഹേംജിത്ത്(20) എന്നീ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. മണിപ്പൂരിലെ കലാപത്തിനിടെയാണ് രണ്ടുപേരെയും കാണാതായത്. സിബിഐ കേസന്വേഷണം ആരംഭിച്ചെങ്കിലും മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു സായുധസംഘത്തിന്റെ കാടിനകത്തുള്ള താല്‍കാലിക ക്യാമ്പിന്...

ബദിയടുക്ക വാഹനാപകടം: ഓട്ടോയിറക്കിയിട്ട് നാല് മാസം;അപകടത്തില്‍ തകരക്കൂട് പോലെയായി,അവസാന തുടിപ്പും റോഡില്‍ നിലച്ചു

ബദിയഡുക്ക: ഏറെ ആഗ്രഹിച്ചാണ് മൊഗറിലെ എ.എച്ച്.അബുദുള്‍ റൗഫ് പുതിയ ഓട്ടോയെടുത്തത്. ജൂണ്‍ 13-ന് രജിസ്‌ട്രേഷന്‍ നടത്തിയ കെ.എല്‍14 എ.ഡി.1329 നമ്പര്‍ ഓട്ടോ നിരത്തിലിറക്കുമ്പോള്‍ ആഗ്രഹങ്ങളേറെയുണ്ടായിരുന്നു. എന്നാല്‍ എല്ലാ സ്വപ്‌നവും തിങ്കളാഴ്ച വൈകീട്ട് പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസുമായുള്ള കൂട്ടിയിടിയില്‍ തകര്‍ന്നു. അപകടത്തില്‍ തകരക്കൂട് മാത്രമായ ഓട്ടോയില്‍പ്പെട്ട് റൗഫിന്റെ ജീവനും പൊലിയുമ്പോള്‍ ഒരു കുടുംബത്തിന്റെ പ്രതീക്ഷകൂടിയാണ് തകര്‍ന്നുപോയത്. തകരക്കൂടുപോലെ...

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പദ്ധതിയിട്ടിരുന്ന എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയ ശേഷമേ മടങ്ങൂ,അതുവരെ അവർ ആഘോഷിക്കട്ടെ; മല്ലു ട്രാവലർ

സൗദി വനിതയോടു ലൈംഗികാതിക്രമം നടത്തിയ പരാതിയിൽ മല്ലു വ്‌ളോഗർ ഷാക്കിർ സുബ്ഹാനെതിരെ നടപടി ശക്തമാക്കി. എന്നാൽ തനിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചെന്ന വാർത്തകൾ വ്ലോഗർ ഷാക്കിർ സുബ്ഹാൻ തള്ളി. ഇതുവരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത...

‘അവര്‍ രാമക്ഷേത്രം ബോംബിട്ട് തകർത്ത് മുസ്‍ലിംകളെ കുറ്റപ്പെടുത്താൻ സാധ്യതയുണ്ട്; കോൺഗ്രസ് എം.എൽ.എയുടെ പരാമർശം വിവാദമാകുന്നു

ബംഗളൂരു: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ ബി.ജെ.പി തന്നെ രാമക്ഷേത്രം ബോംബിട്ട് മുസ്‍ലിം സമുദായത്തെ കുറ്റപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കർണാടക കോൺഗ്രസ് എം.എൽ.എ ബി.ആർ പാട്ടീൽ. കർണാടക ബി.ജെ.പി എക്‌സിലാണ് (ട്വിറ്റർ) എം.എൽ.എയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചത്. 'അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വിജയിക്കാൻ വേണ്ടി അവർ തന്നെ (ബി.ജെ.പി) രാമക്ഷേത്രം ബോംബിട്ട് മുസ്‍ലിംകളെ...

ബെംഗളൂരുവില്‍ ബന്ദ് തുടങ്ങി; അതീവ ജാഗ്രതയില്‍ പോലീസ്, നിരോധനാജ്ഞ, 29ന് കര്‍ണാടക ബന്ദ്

ബെംഗളൂരു: ത​മി​ഴ്നാ​ടി​ന് കാ​വേ​രി വെ​ള്ളം വി​ട്ടു​ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കര്‍ണാടക ജലസംരക്ഷണ സമിതി ബെംഗളൂരുവില്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ ആറു മുതലാണ് ബന്ദ് തുടങ്ങിയത്. ബന്ദിനെതുടര്‍ന്ന് അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ബെംഗളൂരു പോലീസ് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചിലധികം ആളുകള്‍...

ഇന്നായിരുന്നു റിലീസെങ്കില്‍ കളക്ഷന്‍ 3000 കോടി; വിദേശത്ത് വിറ്റത് 30 കോടി ടിക്കറ്റ്; ആ ഇന്ത്യന്‍ സിനിമ ഏത്?

ബോക്സ് ഓഫീസ് കളക്ഷന്‍ സിനിമകളുടെ പരസ്യത്തിനായി നിര്‍മ്മാതാക്കള്‍ തന്നെ ഉപയോഗിച്ച് തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല, ആ വലിയ സംഖ്യകള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടും. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ ആണ് ബോക്സ് ഓഫീസ് കളക്ഷന്‍റെ പേരില്‍ ഏറ്റവുമൊടുവില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 1000 കോടി നേടിയതായി ഇന്നാണ്...

‘ഉമ്മയെക്കാള്‍ വലുതല്ല എന്റെ ജീവന്‍..അതില്ലാതെ എനിക്ക് ജീവിക്കുകയും വേണ്ട’: കിണറ്റില്‍ വീണ ഉമ്മയെ കൂടെ ചാടി രക്ഷിച്ച് പത്തുവയസ്സുകാരന്‍

വേങ്ങര: കിണറ്റില്‍ വീണ ഉമ്മയെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രക്ഷിച്ച പത്തുവയസ്സുകാരന് അഭിനന്ദനപ്രവാഹം. കിള്ളിനക്കോട് പള്ളിക്കല്‍ ബസാര്‍ ഉത്തന്‍ നല്ലേങ്ങര സൈതലവിയുടെ ഭാര്യ ജംഷീനയ്ക്ക് മകന്റെ നിര്‍ഭയമായ ഇടപെടലില്‍ ജീവിതം തിരിച്ചുകിട്ടിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ജംഷീന കിണറിന്റെ ആള്‍മറ തകര്‍ന്ന് കിണറ്റിലേക്ക് വീണു. പത്ത് വയസ്സുകാരന്‍ മുഹമ്മദ് സ്വബീഹ് മറുത്തൊന്ന് ആലോചിക്കാതെ...

മസ്ജിദ് മുറ്റത്ത് കയറി ജയ് ശ്രീറാം മുഴക്കി; ഒരാൾ അറസ്റ്റിൽ

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കഡബ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുസ്‌ലിം ആരാധനാലയ മുറ്റത്ത് ബൈക്കിൽ എത്തിയ രണ്ട് യുവാക്കൾ ജയ് ശ്രീറാം വിളിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നോടെ ഉച്ചത്തിൽ ആവർത്തിച്ച് ജയ് ശ്രീറാം വിളി കേട്ട് പള്ളി ഇമാം ഉണർന്നതോടെ അക്രമികൾ സ്ഥലംവിട്ടു. പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാളെ തിങ്കളാഴ്ച...

ബദിയടുക്ക വാഹനാപകടം ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലമെന്ന് MVD

കാസർഗോഡ് ബദിയടുക്ക പള്ളത്തടുക്കയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവർമാരുടെ അശ്രദ്ധയെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ . റോഡിന്റെ അപാകതയും അപകടത്തിന് കാരണമായി. അപകട മേഖലയായ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഓട്ടോറിക്ഷയിൽ സ്കൂൾ ബസ്സ് ഇടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിലെ യാത്രക്കാരായ ഒരു കുടുംബത്തിലെ നാലുപേരുമാണ് മരിച്ചത്. മൊഗ്രാൽപുത്തൂർ...
- Advertisement -spot_img

Latest News

നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കൊച്ചി: നടന്‍ സലിം കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ്...
- Advertisement -spot_img