കുണ്ടറ: നാളുകളായി പോലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ചു എസ്‌ഐയുടെ സ്‌കൂട്ടറിൽ കയറി പിടിയിലായി. പ്രതിയെ അന്വേഷിക്കുകയായിരുന്ന എസ്‌ഐയ്ക്ക് തന്നെയാണ് പ്രതി പിടികൊടുത്തതും.
താൻ കയറിയത് എസ്‌ഐയുടെ സ്‌കൂട്ടറിലാണെന്ന് തിരിച്ചറിഞ്ഞ് പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീഴുകയായിരുന്നു.കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കൊടുവിള കരാചരുവിൽവീട്ടിൽ ജോമോൻ (19)...
കൊച്ചി: ചുമയും ശ്വാസതടസവും അനുഭവപ്പെട്ട് ചികിത്സ തേടിയ ഏഴുമാസം പ്രായമായ കുട്ടിയില്‍ നിന്നും പുറത്തെടുത്തത് ഒന്നര സെന്റി മീറ്ററോളം വലുപ്പമുള്ള എല്‍ഇഡി ബള്‍ബ്. കോട്ടയം സ്വദേശിയായ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ചുമയും ശ്വാസതടസവും ദിവസങ്ങളായി മാറാതെ വന്നതോടെയാണ് രക്ഷിതാക്കള്‍ കോട്ടയത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയത്.
മരുന്നുകള്‍ കഴിച്ചിട്ടും ചുമ കുറയാതെ വന്നതോടെ എക്‌സ്...
റോബി വർഗീസ് രാജ് എന്ന സംവിധായകന്‍ മലയാളികൾക്ക് സമ്മാനിച്ച സിനിമയാണ് കണ്ണൂർ സ്ക്വാഡ്. ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി കസറിയ ചിത്രത്തിൽ റോണി, അസീസ്, ശബരീഷ് തുടങ്ങിയവരും തിളങ്ങി. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന് ബോക്സ് ഓഫീസിലും ഗംഭീര കളക്ഷനാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പല തിയറ്ററുകളിലും ലേറ്റ്...
മലബാറിലെ മുസ്ലിം പെൺകുട്ടികൾ തട്ടമഴിച്ചു വെക്കാനുള്ള കാരണം ഇടതുപക്ഷത്തിന്റെ പോരാട്ടമാണ് എന്ന സിപിഎം നേതാവ് അനിൽകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ സമസ്ത നേതാവ് ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം, കുടില സങ്കുചിതമായ മുസ്‌ലിം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സംഘ്പരിവാറിനോട് കിടപിടിക്കുന്നതാണ് കമ്മ്യൂണിസമെന്ന് ബഹാഉദ്ദീൻ നദ്‌വി പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസം വെറും രാഷ്ട്രീയ പാര്‍ട്ടിയാണെന്നും മതനിരാസ ആശയങ്ങളും...
തിരുവനന്തപുരം: പരിവാഹന്‍ വെബ്‍സൈറ്റ് വഴി വാഹന സംബന്ധമായ എല്ലാ സേവനങ്ങള്‍ക്കും ഇപ്പോള്‍ വാഹന ഉടമയുടെ പേരും ഇനീഷ്യലും അവരുടെ ആധാറിലെ പേരും ഇനീഷ്യലും പോലെ തന്നെയായിരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ തന്നെയായിരിക്കണം വാഹന രേഖകളോടൊപ്പം പരിവാഹന്‍ സൈറ്റിലും നല്‍കിയിട്ടുള്ളത്. നിലവിലുള്ള വിവരങ്ങള്‍ ആധാറിലേത്...
അങ്കാറ: തുർക്കി പാർലമെന്റിന് മുന്നിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കാറിലെത്തിയ ചാവേറുകള്‍ പാർലമെന്‍റിന് നേരെ ഓടിയടുക്കുന്നതും ഒരാൾ പൊട്ടിത്തെറിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുത്ത് വന്നത്. പാർലമെന്‍രിന് പ്രധാന ഗേറ്റിന് സമീപത്തുനിന്നുള്ള സിസിടി ദൃസ്യങ്ങള്‍ ദേശീയ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്, സ്‌ഫോടനത്തിനായി ചാവേർ കാറിൽനിന്ന് ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി ദൃശ്യത്തിലുള്ളത്.
ഞായറാഴ്ച പ്രാദേശിക സമയം...
ജലന്തർ: മൂന്ന് പെൺകുട്ടികളുടെ മൃതദേഹം വീട്ടിനുള്ളിലെ പെട്ടിയിൽ കണ്ടെത്തി. പഞ്ചാബിലെ ജലന്തർ ജില്ലയിലെ കാൺപൂർ ഗ്രാമത്തിലാണ് സംഭവം. അമൃത (9), ശക്തി (7), കാഞ്ചൻ (4) എന്നിവരാണ് കൊല്ലപ്പെട്ടത്.
ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കൾ വീട്ടിൽ കുട്ടികളെ കാണാത്തതിനാൽ മഖ്സുദൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ വീട് മാറുന്നതിന്റെ ഭാഗമായി പെട്ടിയെടുത്തപ്പോൾ അമിതഭാരം കാരണം...
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നാം കാണുന്നത്. ഇവയില്‍ മിക്കതും പക്ഷേ ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്നവ ആയിരിക്കും. ഓരോയിടത്തും യാത്ര ചെയ്ത് വിവിധ രുചി വൈവിധ്യങ്ങള്‍ നമ്മെ പരിചയപ്പെടുത്തുന്നവര്‍, നമ്മുടെ നാട്ടിലെ തന്നെ തനത് രുചികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്ന വീഡിയോകള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന പുത്തൻ ട്രെൻഡുകള്‍ എന്നിങ്ങനെ പലതും ഇങ്ങനെയുള്ള...
ബംഗളൂരു: നബിദിന ഘോഷയാത്രയ്ക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ സംസ്ഥാനത്ത് 40 പേരെ അറസ്റ്റ് ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികളുണ്ടാകും. ഇത്തരം സംഭവങ്ങൾ സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശിവമോഗയിൽ നബിദിന ഘോഷയാത്രകൾക്കുനേരെ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ''അക്രമങ്ങളിൽ ഉത്തരവാദികളും കല്ലെറിഞ്ഞവരുമായ 40ലേറെ ക്രിമിനലുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർക്കെതിരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിരിക്കുകയാണ്. കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ 3 ദുരിതാശ്വാസ ക്യാംപുകൾ ഇന്നലെ മുതൽ ആരംഭിച്ചു. മലപ്പുറത്ത് പുതുപ്പൊന്നാനിയിൽ വഞ്ചി മറിഞ്ഞ് ഒരാളെ...
തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...