ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഓള്‍റൗണ്ട് പ്രകടനമാണ് ന്യൂസിലന്‍ഡ് താരം മിച്ചല്‍ സാന്റ്‌നര്‍ പുറത്തെടുത്തത്. ബാറ്റ് ചെയ്തപ്പോള്‍ 17 പന്തില്‍ 36 റണ്‍സാണ് സാന്റ്‌നര്‍ നേടിയത്. ഇതില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടും. മത്സരത്തിലെ താരമായതും സാന്റ്‌നര്‍ തന്നെ. സാന്റ്‌നറുടെ കരുത്തില്‍ 99 റണ്‍സിന്റെ ജയമാണ് ന്യൂസിലന്‍ഡ് നേടിയത്.
നെതര്‍ലന്‍ഡ്‌സ് പേസര്‍ ബാസ് ഡീ...
മലയാള സിനിമയുടെ വിപണി വളര്‍ന്നത് ചലച്ചിത്ര വ്യവസായം പലപ്പോഴും തിരിച്ചറിഞ്ഞത് മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ്. ദൃശ്യമായും പുലിമുരുകനായും ലൂസിഫറായുമൊക്കെ ബോക്സ് ഓഫീസില്‍ പല പല പടികള്‍. മറ്റ് തെന്നിന്ത്യന്‍ സിനിമാ മേഖലകളെ താരതമ്യം ചെയ്യുമ്പോള്‍ നന്നേ ചെറുതെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ മലയാള സിനിമ ചവിട്ടിക്കടന്ന വഴികള്‍ പലതുണ്ട്. 50 കോടി ക്ലബ്ബ് എന്നത് പോലും...
കാസർകോട് : രേഖകളില്ലാതെ സൂക്ഷിച്ച പണവും സ്വർണവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെരുവത്ത് ഹൊന്നമൂല ബായിക്കര വീട്ടിൽ അഹമ്മദ് ഇർഫാനെ (30) ആണ് കാസർകോട് ഇൻസ്‌പെക്ടർ പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കെട്ടുകളാക്കിയനിലയിൽ 14.12 ലക്ഷം രൂപയും ഉരുക്കിയ ആറ് സ്വർണക്കട്ടികളുമാണ് ഇയാളുടെ പക്കൽനിന്ന് പിടിച്ചത്. പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞായിരുന്നു...
ഇസ്രായേൽ- ഹമാസ് സംഘർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികൾക്കുമാണ് ജീവൻ നഷ്ടമായത്. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിൻ്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. 30 ലെറെ ഇസ്രയേൽ പൗരന്മാർ ബന്ദികളാണെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു....
കോഴിക്കോട്: കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും. സിഐഎസ്എഫ് അസി. കമൻഡാൻ്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവർ സംഘത്തിലുള്ളത്. ഈ സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കടത്തിയത് സംബന്ധിച്ച് പൊലീസിന് തെളിവ് ലഭിച്ചു. സിഐഎസ്എഫ് അസി. കമൻഡാൻ്റ് നവീനാണ് സ്വർണ്ണക്കടത്ത് ഏകോപിപ്പിച്ചത്. ഒപ്പം പ്രവർത്തിച്ച കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
മലപ്പുറം എസ്പി എസ്....
കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ കോടതി ഇന്ന് തീരുമാനം പറയും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമോഎന്ന കാര്യത്തിലാണു കോടതി നിലപാട് വ്യക്തമാക്കുക.
തീരുമാനത്തിനുശേഷമാവും കേസിന്റെ മറ്റു നടപടികളിലേക്ക് കോടതി കടക്കുക. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമോ...
മംഗളൂരു: ദക്ഷിണ കന്നട, ഉഡുപ്പി ജില്ലക്കാരായ 12000 പേർ ഇസ്രായേലിൽ ഭീതിയിൽ കഴിയുന്നതായി വിവരം. 8000ത്തോളം പേർ ദക്ഷിണ കന്നടക്കാരാണ്. മംഗളൂരു സ്വദേശിയായ ലിയോനാർഡ് ഫെർണാണ്ടസ് ബന്ധുക്കൾക്ക് നൽകിയ വിവരങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. അതിനുള്ള ശ്രമങ്ങൾ ജില്ല ഭരണകൂടങ്ങൾ ആരംഭിച്ചു. പകുതി പേരും പരിചാരക വൃത്തി ചെയ്യുന്ന ക്രിസ്ത്യൻ സ്ത്രീകളാണ്. കുറച്ച് ഹിന്ദുക്കളുമുണ്ട്.
ഇസ്രായേലിൽ 14...
സുഹൃത്തിന് 2000 രൂപ അയച്ചതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടിൽ എത്തിയത് 753 കോടി രൂപ. ചെന്നൈയിലാണ് സംഭവം. മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ഇദ്രിസ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലാണ് അപ്രതീക്ഷിതമായി ഇത്രയും വലിയ തുക എത്തിയത്. തന്റെ പേരിലുള്ള കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിൽ 753 കോടി രൂപ നിക്ഷേപിച്ചതായി യുവാവിന് ഫോണിൽ സന്ദേശം...
ടെൽഅവീവ്: ഇസ്രായേലുമായുള്ള യുദ്ധത്തിനിടെ പരസ്യ വെല്ലുവിളിയുമായി ഹമാസ് വീണ്ടും രംഗത്ത്. ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ തങ്ങൾ ബന്ദികളാക്കിയിട്ടുള്ള ഓരോരുത്തരെയായി പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്‍റെ വെല്ലുവിളി. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിവിധ ലോകരാജ്യങ്ങളിൽ നിന്നായി 130 ലേറെ പോരാണ് ഹമാസിന്‍റെ പിടിയിൽ ബന്ദികളായുള്ളതെന്നാണ് വ്യക്തമാകുന്നത്. വിദേശികൾ അടക്കം നൂറു പേർ ഹമാസിന്റെ...
ചാറ്റ്‌ലോക്ക് ഫീച്ചറിന് പിന്നാലെ സീക്രട്ട് കോഡ് ഫീച്ചറുമായി വാട്സ് ആപ്പ്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ലോക്ക് ചെയ്യപ്പെട്ട ചാറ്റുകൾക്ക് ഇഷ്ടാനുസരണം പാസ് വേർഡ് സെറ്റ് ചെയ്യാൻ സാധിക്കും. മാത്രവുമല്ല വാട്‌സ് ആപ്പിന്റെ സെർച്ച് ബാറിൽ ഈ സീക്രട്ട് കോഡ് എന്റർ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ലോക്ക്ഡ് ചാറ്റുകൾ വളരെ എളുപ്പത്തിൽ കണ്ടെത്താനാകും.
ലോക്ക്ഡ് ചാറ്റുകൾ പെട്ടെന്ന് ലഭിക്കാനായി...