Latest news

ലുലു മാളിലെ പാക് പതാക വിവാദം; കര്‍ണാടക ബിജെപി പ്രവര്‍ത്തകയ്ക്കെതിരെ കേസ്

ബാംഗളൂരു: ലുലു മാളിലെ പാക് പതാക വിവാദത്തില്‍ കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു. ബിജെപി മീഡിയ സെല്‍ പ്രവര്‍ത്തകയായ ശകുന്തള നടരാജിനെതിരെ ജയനഗര്‍ പൊലീസാണ് കേസെടുത്തത്. വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ സംഭവത്തെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചതിനാണ് കേസ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ ടാഗ് ചെയ്ത് പാക് പതാക വലുതായി തോന്നുന്ന ചിത്രം പങ്കുവെച്ച്...

ഒരോവറില്‍ 57 റണ്‍സ്, 64 നോബോളുകള്‍! ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ് ജയം സ്വന്തമാക്കി അര്‍ജന്‍റീന

ബ്യൂണസ് ഐറിസ്: വനിതാ ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് അര്‍ജന്റീന. ചിലിക്കെതിരായ മത്സരത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സാണ് അര്‍ജന്റീന അടിച്ചെടുത്തത്. ഇതില്‍ ഒരു സിക്‌സ് പോലുമില്ലായിരുന്നു എന്നുള്ളതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. പുരുഷ-വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ സ്‌കോറാണിത്. 16.5 ഓവറില്‍ അര്‍ജന്റൈന്‍ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത് 350 റണ്‍സാണ്. 84 പന്തില്‍ 84...

പലസ്തീന് 50മില്യൺ ദിർഹം സഹായം നൽകുമെന്ന് യുഎഇ, ‘കംപാഷൻ ഫോർ ഗാസ’ ദുരിതാശ്വാസ ക്യാമ്പയിനും തുടങ്ങും

ദുബായ്:പലസ്തീന്‍ ജനതയ്ക്ക് 50 മില്യണ്‍ ദിര്‍ഹം സഹായം നല്‍കാന്‍ യുഎഇ.പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി .മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യെറ്റിവ് വഴിയാണ് നല്‍കുക.ദുരിതത്തിലായ പലസ്തീന്‍ ജനതയ്ക്ക് സഹായമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ ദുരിതാശ്വാസ ക്യാംപയിന്‍ തുടങ്ങുന്നത്. കംപാഷന്‍ ഫോര്‍ ഗാസ എന്ന പേരിലാണ്...

ഇന്ത്യ ഭയക്കുന്നത് ഈ കണക്കുകള്‍, നി‌ർണായക ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് തിരിച്ചടിയാകുമോ

അഹമ്മദാബാദ്: ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ആരാധകര്‍. ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഒരിക്കലും തോറ്റിട്ടില്ലെങ്കിലും ഇന്ത്യ മുമ്പ് ഏഴ് തവണ ജയിച്ചതില്‍ ആറ് തവണയും ആദ്യം ബാറ്റ് ചെയ്തായിരുന്നു. 2003ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ ജയിച്ചത് മാത്രമാണ് ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ച...

ലോകകപ്പ് ജേതാക്കള്‍ക്ക് ജയിച്ചാലും തോറ്റാലും കൈയിലെത്തുക കോടികള്‍, സമ്മാനത്തുകയുടെ വിശദാംശങ്ങള്‍

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ കിരീടം നേടുന്ന ടീമിന് സമ്മാനത്തുകയായി എത്ര രൂപ കിട്ടുമെന്നത് ആരാധകര്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള കാര്യമാണ്. ലോകകപ്പിന് മുമ്പെ സമ്മാനത്തുകയുടെ വിശദാംശങ്ങള്‍ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഇത് അനുസരിച്ച് ലോകകപ്പ് നേടുന്ന ടീമിന്‍റെ കൈയിലെത്തു നാല് മില്യണ്‍ ഡോളര്‍ ( ) ആണ്. ആകെ 10 മില്യണ്‍ ഡോളര്‍(ഏകദേശം 84 കോടി...

’40 ശതമാനം കമ്മിഷൻ സർക്കാർ’ ആരോപണം ഉയർത്തിയ കരാറുകാരന്റെ ബെംഗളുരുവിലെ വീട്ടില്‍ ഐ ടി റെയ്ഡ്; പിടിച്ചെടുത്തത് 42 കോടി

ബെംഗളൂരുവില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് കോടികള്‍. ബെംഗളൂരു മഹാനഗരസഭ മുന്‍ കോര്‍പറേറ്റർ അശ്വതമ്മയുടെ പേരിലുള്ള വീട്ടില്‍നിന്ന് മാത്രം 42 കോടി രൂപ പിടിച്ചെടുത്തു. കര്‍ണാടകയിലെ മുന്‍ ബി ജെ പി സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം ഉന്നയിച്ച കരാറുകാരന്‍ അംബികാപതിയുടെ ഭാര്യയാണ് അശ്വതമ്മ. ഇവരുടെ ആര്‍ ടി നഗറിലെ വീട്ടില്‍ കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ സൂക്ഷിച്ചനിലയിലായിരുന്നു...

പാക് പതാക വിവാദം; മാര്‍ക്കറ്റിങ് മാനേജര്‍ രാജി പിന്‍വലിച്ചെന്ന് ലുലുഗ്രൂപ്പ്‌

കൊച്ചി ലുലു മാളിൽ ഇന്ത്യൻ പതാകയെക്കാൾ ഉയരത്തിൽ പാക് പതാക പ്രദർശിപ്പിച്ചെന്ന വ്യാജവാർത്തയെ തുടർന്ന് രാജിവച്ച ആതിര നമ്പ്യാതിരി രാജി പിൻവലിച്ച് ശനിയാഴ്ച ജോലിയിൽ പ്രവേശിക്കുമെന്ന് ലുലു മാൾ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. തീവ്രഹിന്ദുത്വവാദികളുടെ നുണപ്രചാരണത്തെ തുടർന്ന് ലുലു ഗ്രൂപ്പ് സ്വീകരിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്യപ്പെട്ട ആതിര സസ്പെന്ഷൻ അംഗീകരിക്കാതെ...

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി; രണ്ടു പേര്‍ വെന്തുമരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. അല്‍പ സമയം മുമ്പാണ് അപകടമുണ്ടായത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ ഉയരുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടര്‍ന്നു. സി.എന്‍.ജി...

കുമ്പള ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി വി ശിവന്‍കുട്ടി 16-ന് ഉദ്ഘാടനം ചെയ്യും

കുമ്പള: ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയായ ബഹുനില കെട്ടിടം 16-ന് ഉച്ചയ്ക്ക് 2.30 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ എ.കെ.എം.അഷ്‌റഫ് എം.എല്‍.എ അധ്യക്ഷനാകും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയാകും. അഞ്ചു ക്ലാസുമുറികള്‍...

ഫലസ്തീൻ-ഇസ്രായേൽ സമാധാന ചർച്ചയ്ക്ക് ഇന്ത്യ പ്രതിനിധിസംഘത്തെ നിയോഗിക്കണം: കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാര്‍

കോഴിക്കോട്: ഫലസ്തീൻ-ഇസ്രായേൽ സമാധാന ചർച്ചയ്ക്ക് ഇന്ത്യ പ്രത്യേക പ്രതിനിധിസംഘത്തെ നിയോഗിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാര്‍. മർക്കസിൽ നടന്ന ഫലസ്തീൻ പ്രാർത്ഥനാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തച്ചൊരിച്ചിലുകൾ ഇല്ലാതെ സമാധാനാന്തരീക്ഷത്തിൽ ഇസ്രായേൽ-ഫലസ്തീൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. ഫലസ്തീൻ പരമാധികാരത്തെ അംഗീകരിക്കുന്ന ഇന്ത്യയുടെ നടപടി ലോകരാഷ്ട്രങ്ങൾക്ക് മാതൃകയാണ്. യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നതിലും ഇന്ത്യ...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img