Latest news

സമൂഹ മാധ്യമങ്ങളിലെ അശ്ലീലമോ അരോചകമോ ആയ പോസ്റ്റുകള്‍, ലൈക്ക് കുറ്റമല്ല, ഷെയര്‍ ചെയ്താല്‍ കുറ്റകൃത്യം

അലഹബാദ്: സാമൂഹികമാധ്യമങ്ങളിലെ അശ്ലീലമോ അരോചകമോ ആയ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നത് കുറ്റകരമല്ലെന്നും എന്നാൽ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതോ റീപോസ്റ്റ് ചെയ്യുന്നതോ കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നും അലഹബാദ് ഹൈക്കോടതി. അശ്ലീല ഉള്ളടക്കമുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും കോടതി വ്യക്തമാക്കി. അശ്ലീല ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നത് വഴി അത് പ്രചരിപ്പിക്കുക കൂടിയാണ് ആളുകൾ ചെയ്യുന്നത്. ഐടി...

സിനിമ– സീരിയല്‍ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ. 35 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ​ഗോഡ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

‘ഫോൺ പ്രത്യേക തരത്തിൽ ശബ്‍ദിക്കും, വൈബ്രേറ്റ് ചെയ്യും, ചില സന്ദേശങ്ങളും വരും’; ആരും പേടിക്കേണ്ട, അറിയിപ്പ്

ഈ മാസത്തെ അവസാന ദിനത്തില്‍ ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഫോണില്‍ ലഭിച്ചാല്‍ ആരും പേടിക്കേണ്ടെന്ന് അറിയിപ്പ്. 31-10-2023ന്, പകല്‍ 11 മണിമുതല്‍ വൈകീട്ട് നാല് മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ്...

കളമശ്ശേരി സ്ഫോടനം: എം വി ഗോവിന്ദൻ ഉൾപ്പെടെ നേതാക്കൾ മുൻവിധിയോടെ പ്രസ്താവനകൾ നടത്തിയെന്ന് കെ എം ഷാജി

കോഴിക്കോട്: കളമശ്ശേരി സ്ഫോടനത്തിൽ എം.വി. ഗോവിന്ദൻ ഉൾപ്പടെ ചില നേതാക്കൾ മുൻവിധിയോടെ പ്രസ്താവനകൾ നടത്തി എന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. ഇത്തരം സംഭവങ്ങൾ ഏതെങ്കിലും ഒരു പക്ഷത്തേക്ക് ചേർത്ത് വെക്കുന്നത് അപകടകരമാണ്. ഈ പ്രസ്താവനകൾ ഉത്തരേന്ത്യയിൽ ഉൾപ്പടെ അനാവശ്യ പ്രചാരണങ്ങൾക്കിടയാക്കുമെന്നും കെ.എം ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്തിനാണ് ചർച്ച വഴിമാറിപ്പോവുന്നതെന്ന് അറിയില്ല....

എ.കെ.എം.അഷ്‌റഫ് എം.എൽ.എ. പ്രതിയായ കേസിൽ വിധി നാളെ

കാസർകോട്: വോട്ടർപട്ടികയിൽ പേരുചേർക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ ചൊവ്വാഴ്ച വിധി പറയും. എ.കെ.എം.അഷ്‌റഫ് എം.എൽ.എ. ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. 2010 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന പേരുചേർക്കൽ അപേക്ഷ പരിശോധനയിൽ ബങ്കര മഞ്ചേശ്വരത്തെ താമസക്കാരൻ മൈസൂരു സ്വദേശിയായ മുനവർ ഇസ്മയിലിന്റെ അപേക്ഷ നിരസിച്ചിരുന്നു. അവിടത്തെ...

കളമശേരി സ്ഫോടനം; ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു, മരിച്ചവരുടെ എണ്ണം മൂന്നായി

കൊച്ചി: കളമശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു. കാലടി മലയാറ്റൂർ സ്വദേശി ലിബിന (12) ആണ് മരിച്ചത്. അതീവ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു പെൺകുട്ടി. കുട്ടിക്ക് 95 ശതമാനം പൊളളലേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. പൊളളലേറ്റ അഞ്ചു പേരുടെ നില ​ഗുരുതരമായി...

മുഖ്യമന്ത്രി സര്‍വ്വ കക്ഷി യോഗം വിളിച്ചു, സാമൂഹ്യമാധ്യമങ്ങളിലെ വ്യാജപ്രചരണത്തിനെതിരെ കടുത്ത നടപടി

കൊച്ചി: കളമശേരി സ്‌ഫോടനത്തെത്തുടര്‍ന്നുള്ള സാഹചര്യത്തില്‍ മുഖ്യമന്ത്രി സര്‍വ്വ കക്ഷിയോഗം വിളിച്ചു. നാളെ രാവിലെ സെക്രട്ടറിയേറ്റില്‍ 10 മണിക്കാണ് സര്‍വ്വ കക്ഷി യോഗം വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവുമായി സംസാരിച്ച ശേഷമാണ് യോഗം വിളിച്ചത്. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകീട്ട്് മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തും. അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് അറിയുന്നത്....

കളമശേരി സ്‌ഫോടനം; തൃശൂരിൽ ഒരാൾ കീഴടങ്ങി

തൃശൂർ: കളമശേരി ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് തൃശൂരിൽ ഒരാൾ കീഴടങ്ങി. കൊച്ചി സ്വദേശിയായ വ്യക്തിയാണ് കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. താനാണെന്ന് കളമശേരിയിൽ ബോംബ് വെച്ചതെന്ന് അറിയിച്ച് ഇയാൾ സ്‌റ്റേഷനിലെത്തുകയായിരുന്നു. ആളുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

സംസ്ഥാനത്ത് ജാഗ്രതാ നിർദേശം; സെക്രട്ടറിയേറ്റിന് കനത്ത സുരക്ഷ

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. തലസ്ഥാനത്ത് ട്രാഫിക് പൊലീസിന്റെയും ലോക്കൽ പൊലീസിന്റെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടക്കുന്നുണ്ട്. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും പരിശോധനയുണ്ട്. സെക്രട്ടറിയേറ്റ് പരിസരത്ത് സുരക്ഷ വർധിപ്പിച്ചു. നാളെ നടക്കാനിരിക്കുന്ന എൻ.ഡി.എയുടെ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പരിശോധന. ഹോട്ടലുകളും ലോഡ്ജുകളും ഉൾപ്പെടെ പരിശോധിക്കാൻ നിർദേശമുണ്ട്. ഇന്ന് രാവിലെയാണ്...

കാമുകിയെ ഒഴിവാക്കുന്നതിന് കാമുകൻ പറഞ്ഞ കാരണം; ഓഡിയോ ക്ലിപ് വൈറല്‍…

പ്രണയബന്ധം അവസാനിപ്പിക്കുമ്പോള്‍ പലപ്പോഴും അത് വലിയ പൊട്ടിത്തെറികളിലേക്കും, ചില സമയങ്ങളിലെങ്കിലും അതിക്രമങ്ങളിലേക്കുമെല്ലാം എത്താറുണ്ട്. രണ്ട് പേര്‍ തങ്ങള്‍ തമ്മിലുള്ള ധാരണയില്‍ നിന്ന് പിൻവാങ്ങുമ്പോള്‍ അത് പരമാവധി പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെയാകുന്നതാണ് ഏറ്റവും ആരോഗ്യകരം. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ വേണ്ടെന്ന് വരികില്‍ പോലും അത് അംഗീകരിക്കാനും മനസിലാക്കാനുമുള്ള മനസ് അപ്പുറത്ത് നില്‍ക്കുന്ന വ്യക്തിക്കും ഉണ്ടാകേണ്ടതുണ്ട്....
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img