കോഴിക്കോട്: വനിത ലീഗ് ദേശീയ സെക്രട്ടറിയും ഇബ്രാഹിം സുലൈമാൻ സേട്ടിന്‍റെ മകളുമായ തസ്നീം ഇബ്രാഹിം മുസ്ലിംലീഗിൽ നിന്ന് രാജിവെച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് രാജിക്കത്തയച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാജിക്കത്തിൽ തസ്നീം ഇബ്രാഹിം വ്യക്തമാക്കി.
2015-ലാണ് ഇവർ ഭാരവാഹിയായി ചുമതലയേറ്റത്. ഇന്ത്യൻ നാഷണൽ ലീഗിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി തസ്നീം...
അച്ഛന്മാരുടെയും മക്കളുടെയും ലോകകപ്പ്… ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മാമാങ്കം സാക്ഷിയാകുന്നത് ചരിത്രപരമായ ചില മുഹൂർത്തങ്ങൾക്ക് കൂടിയാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അച്ഛന്റെ പാത പിന്തുടർന്ന് ക്രിക്കറ്റിലെത്തുകയും അവർക്ക് സാധിക്കാതെ പോയ നേട്ടങ്ങൾ പലതും കൈയെത്തിപ്പിടിക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്ന മക്കളുടെ കഥയും ഇത്തവണത്തെ ലോകകപ്പിന് പറയാനുണ്ട്.
ടോം ലാഥം-റോഡ് ലാഥം
ന്യൂസീലൻഡിനെ കെയ്ൻ വില്യംസണിന്റെ അഭാവത്തിൽ നയിക്കുന്ന ടോം ലാഥമിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറുകിട മാര്‍ക്കറ്റുകളില്‍ ഒരു ഇടവേളക്കു ശേഷം വീണ്ടും ഉള്ളിവില വര്‍ധിച്ചു. ചെറിയുള്ളി, വെളുത്തുള്ളി എന്നിവയുടെ വില 100 കടന്നു. ചെറുകിട കച്ചവടക്കാര്‍ 120 രൂപ വരെ ഈടാക്കിയാണ് ഉള്ളി വില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ് വില കൂടാന്‍ കാരണം.
നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ മഹാരാഷ്ട്രയില്‍ നിന്ന് ദിനംപ്രതിയെത്തുന്ന ലോറികളുടെ എണ്ണം...
തിരുവനന്തപുരം: ഇടവിട്ടും തുടര്‍ച്ചയായും മഴ പെയ്യുന്ന സാഹചര്യത്തില്‍ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളും പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.
എലിപ്പനി: എലി, കന്നുകാലികള്‍, തുടങ്ങിയ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് കൂടിയാണ് എലിപ്പനി പകരുക. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ്...
കാസർഗോഡ്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ തല പുറത്തേക്കിട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാസർഗോഡ് കറന്തക്കാടാണ് സംഭവം. മന്നിപ്പാടി സ്വദേശി എസ് മൻവിത് ( 15 ) ആണ് പോസ്റ്റിൽ തലയിടിച്ച് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മൻവിത്.
സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സിൽ മടങ്ങുന്നതിനിടിയിലായിരുന്നു സംഭവം. ബസ്സിൽ നിന്ന്...
മംഗളൂരു: മംഗളൂരുവിൽ നിന്ന് ശിവമോഗ്ഗയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ശ്രീരാമ സേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിഖിനെ ബുധനാഴ്ച പൊലീസ് തടഞ്ഞു.മസ്തിക്കട്ടയിൽ എത്തിയപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തത് പൊലീസ് അകമ്പടിയോടെ നൂറ് കിലോമീറ്ററോളം അകലെയുള്ള ദാവൺഗരെയിൽ വിട്ടതായി മുത്തലിഖ് പറഞ്ഞു.ശിവമോഗ്ഗയിൽ പ്രവേശിക്കുന്നത് 30 ദിവസത്തേക്ക് വിലക്കി പൊലീസ് നോട്ടീസ് നൽകുകയും ചെയ്തു.
നബിദിന ആഘോഷത്തിനിടെ സാമുദായിക സംഘർഷമുണ്ടായ ശിവമോഗ്ഗ...
ദുബൈ: ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളികൾക്ക് പരിക്കേറ്റു. ദുബൈ കറാമയിലാണ് അപകടം ഉണ്ടായത്. ഒമ്പതോളം പേരെ ദുബൈയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ മൂന്ന് പേരുടെ പരിക്കുകൾ സാരമുള്ളതാണ്. ഇന്നലെ അർധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം. 12.20 ഓടെ ഗ്യാസ്...
ബംഗളൂരു: ഉടൻ നടക്കാനിരിക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉറപ്പായും പരാജയപ്പെടുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്നതിനായാണ് അവരിപ്പോൾ തിരക്കുപിടിച്ച് സമ്പന്നരായ ബിസിനസുകാരുടെയും കോൺട്രാക്ടർമാരുടെയും വീടുകളിൽ ഇ.ഡിയെയും ഇൻകംടാക്സ് വിഭാഗത്തെയും കൂട്ടുപിടിച്ച് റെയ്ഡ് നടത്തുന്നതെന്നും ആരോപിച്ചു. അവർക്കിപ്പോൾ പഴയപോലെ ഫണ്ട് ലഭിക്കുന്നില്ല. കാരണം ഫണ്ടിന്റെ 40 ശതമാനവും ലഭിച്ചിരുന്നത് കർണാടകയിൽ നിന്നായിരുന്നു....
മൊഗ്രാൽപുത്തൂർ: അനധികൃത മണലെടുപ്പിനെതിരെ ശക്തമായ നടപടിയുമായി പൊലീസ്. മൊഗ്രാൽപൂത്തൂരിൽ അനധികൃതമായി മണലെടുക്കുകയായിരുന്ന 12 തോണികൾ പൊലീസ് പൊളിക്കുകയും കടവ് തകർക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ട് കാസർകോട് ഇൻസ്പെക്ടർ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുഴയോരത്തും പുഴയിലുമായി സൂക്ഷിച്ച തോണികൾ പൊളിച്ചത്. പുഴയിൽ നിന്നു അനധികൃതമായി വൻതോതിൽ മണൽക്കടത്തുകയാണെന്ന പരാതി വ്യാപകമായിരുന്നു. ഇതേ തുടർന്നാണു പൊലീസ് സംഘം പരിശോധന...
മൃഗങ്ങളുടെ ചുറ്റുപാടുകളിലോ സമീപത്തോ ജോലി ചെയ്യുന്നതിനിടെ മൃഗപാലകർ ആക്രമിക്കപ്പെട്ട ദാരുണമായ നിരവധി സംഭവങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമഹങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു വീഡിയോയും സമാനമായ രീതിയിലുള്ളതായിരുന്നു. മൃഗശാല ജീവനക്കാരന്‍റെ ഭാഗത്ത് നിന്നുമുണ്ടായ ഒരു പ്രവർത്തിയിൽ പ്രകോപിതനായ ഒരു ആൺ സിംഹം ജീവനക്കാരനെ ആക്രമിക്കുന്നതിന്‍റെ രംഗങ്ങളായിരുന്നു അത്. ജീവനക്കാരനെ രക്ഷിക്കാനായി...
ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിച്ചുയരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കുന്നതുമാണ്...