വോർക്കാടി: വോർക്കാടി പഞ്ചായത്തിൽ കേരളോത്സവം നടത്താതെ യുവാക്കളുടെ കല-കായിക മികവ് പരിപോഷിപ്പിക്കാനുള്ള അവസരം ഇല്ലാതാക്കുന്നതായി എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി അൻസാർ വോർക്കാടി. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തും കേരളോത്സവം പഞ്ചായത്ത് തലത്തിൽ നടത്തി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ വൊർക്കാടിയിൽ മത്സരം നടത്താതെ കഴിഞ്ഞ വർഷത്തെ മത്സര വിജയികളെ ബ്ലോക്ക് തല മത്സരത്തിനായാക്കാൻ...
റിയാദ്: ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതരുതെന്ന് സൗദി വാണിജ്യമന്ത്രാലയം. സ്വർണമുൾപ്പടെ ഏത് തരം ആഭരണങ്ങളിലും കരകൗശലവസ്തുക്കളിലും ഖുർആൻ ലിഖിതങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സൗദി ഗ്രാൻറ് മുഫ്തിയുടെ പ്രസംഗം ഉദ്ധരിച്ചാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.
ഖുർആനിക വാക്യങ്ങൾ അനാദരിക്കപ്പെടാതിരിക്കാനും അവതരണ ലക്ഷ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ദുരുപയോഗിക്കപ്പെടാതിരിക്കാനുമാണ് ഇത്. ഇത് സംബന്ധിച്ച് സൗദി ചേംബർ ഓഫ്...
കാസർകോട്: 16കാരിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിന് കോടതി 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു. ഉദിനൂർ മുള്ളോട്ട് കടവിലെ എം. ഫസീല(36)യ്ക്കാണ് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി പിഴശിക്ഷ വിധിച്ചത്.
2020 മാർച്ച് 18ന് ഉച്ചയ്ക്ക് അന്നത്തെ ചന്തേര എസ്.ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ...
റിയാദ്: ഡ്രൈവർ തസ്തികയിൽ എത്തുന്ന പ്രവാസികൾക്ക് സ്വന്തം രാജ്യത്തുനിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനം ഒടിക്കാം. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരക്കാർക്ക് സ്വന്തം രാജ്യത്തെ ലൈസൻസുകൾ ഉപയോഗിച്ച് മൂന്നു മാസത്തിൽ കവിയാത്ത കാലം സൗദിയിൽ വാഹനമോടിക്കാൻ സാധിക്കും. ഇതിന് അംഗീകൃത കേന്ദ്രത്തിൽ നിന്ന് വിദേശ ഡ്രൈവിങ് ലൈസൻസ്...
കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു. തലപ്പാടി-ചെങ്കള റീച്ചിലെ പ്രവൃത്തി 6 മാസത്തിനകം പൂര്‍ത്തിയാവുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായാല്‍ പ്രവൃത്തി പിന്നെയും വൈകിയേക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2021 നവംബര്‍ 18നാണ് പ്രവൃത്തി ആരംഭിച്ചത്.
60 ശതമാനത്തിന് മുകളില്‍ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞു. തലപ്പാടി-ചെങ്കള റീച്ചില്‍ 39 കിലോ...
പശ്ചിമേഷ്യയിലെ യുദ്ധത്തിൽ തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ. താൻ പലസ്തീന്റെ പക്ഷത്താണ്. പൊരുതുന്ന പലസ്തീനൊപ്പമാണ് താൻ നിൽക്കുന്നത്.
ഒരു യുദ്ധത്തിലും കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലാൻ പാടില്ലെന്നതാണ് തന്റെ നിലപാട്. വർഷങ്ങളായി പൊരുതുന്ന ജനതയുടെ ചെറുത്തുനിൽപ്പിനെ തീവ്രവാദമെന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കരുത്.
മഹാത്മാ ഗാന്ധിയിൽ നിന്നും മോദിയിലേക്ക് എത്തുമ്പോൾ ആളുകളെ കൊന്നൊടുക്കുന്ന...
ഗതാഗത നിയമം ലംഘിച്ചതിന് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും നടപടി നേരിടേണ്ടി വന്ന അനുഭവം ചിലര്‍ക്കെങ്കിലും ഉണ്ടാകും. എഐ ക്യാമറയുടെ വരവോടെ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വാഹന ഉടമയ്‌ക്കെതിരേ നടപടിയെടുക്കും. ഇത്തരത്തില്‍ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും തരത്തിലുള്ള ഫൈന്‍ അടയ്ക്കാനുണ്ടെങ്കില്‍ ഇനി പല വഴികള്‍ തേടേണ്ട. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഈസിയായി ഫൈന്‍...
കണ്ണൂര്‍: മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ 862 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍. ശനി പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നു എത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ ഹംസ ആഷിഖിനെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയത്. മൂന്നു ഗുളികകളാക്കിയ നിലയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ആഷിഖിന്റെ നടത്തത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ വിശദമായി ചോദ്യം...
നാഗ്പൂര്‍: സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് അമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. നാഗ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കമലാബായ് ബദ്വൈക്(47)ആണ് കൊല്ലപ്പെട്ടത്. പ്രതി രാംനാഥിനെ(28) പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മക്ക് സുഖമില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന് രാംനാഥ് അറിയിച്ചതിനെ തുടര്‍ന്നാണ് സഹോദരന്‍ ദീപക് പൊലീസിനോട് പറഞ്ഞത്. മൃതദേഹം കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നിയെന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പട്ടിരുന്നുവെന്നും...
മഹാരാഷ്ട്രയില്‍ ജയ്പൂര്‍-മുംബൈ ട്രെയിനില്‍ നടന്ന കൂട്ടക്കൊലയില്‍ ആര്‍പിഎഫ് കുറ്റപത്രം സമര്‍പ്പിച്ചു. ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗ് ആര്‍പിഎഫ് എഎസ്‌ഐയെയും മറ്റ് മൂന്ന് യാത്രക്കാരെയും വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതി ചേതന്‍ സിംഗിന് മാനസിക പ്രശ്‌നങ്ങളില്ലെന്നും മുസ്ലീം വിരുദ്ധതയാണ് കൊലപാതകത്തിന് കാരണമെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
പ്രതി കൊലയ്ക്ക് ശേഷം മുസ്ലീം വിരുദ്ധ പരമാര്‍ശങ്ങള്‍ നടത്തിയതായും...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...