Sunday, July 20, 2025

Latest news

ഇനി പഴയതു പോലെ കേരളത്തിൽ ഭൂമിവാങ്ങാനും വില്‍ക്കാനും പറ്റില്ല, വരുന്നത് വൻമാറ്റം, ‘എന്റെ ഭൂമി’ ഡിജിറ്റൽ സർവേ,കൂടുതൽ അറിയേണ്ട കാര്യങ്ങൾ

കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി രാജൻ. ഡിജിറ്റൽ ഭൂവിനിയോഗത്തിലൂടെ സാമൂഹ്യ വികസനം, സാമ്പത്തിക വളർച്ച, ഭൂമിതർക്കങ്ങളുടെ പരിഹാരം, തദ്ദേശതലത്തിലുള്ള സമഗ്രവികസനം എന്നിവയും നടപ്പിലാക്കാനാകും. കേരള സംസ്ഥാന സർവ്വേ ഡയറക്ടറേറ്റ്...

40 ലക്ഷം രൂപ, 193 മൊബൈല്‍, 89 ലാപ്‌ടോപ്പ്, 9 താലിമാല; മെട്രോയിൽ 2024-ൽ മാത്രം യാത്രക്കാര്‍ മറന്നുവച്ച സാമഗ്രികൾ

ഡല്‍ഹി മെട്രോയില്‍ കഴിഞ്ഞ വർഷം യാത്രക്കാര്‍ മറന്നുവച്ചത് 193 മൊബൈല്‍ ഫോണുകളും 40 ലക്ഷത്തോളം രൂപയും 89 ലാപ്‌ടോപ്പുകളും. മറന്നുവച്ച കൂട്ടത്തിൽ 9 താലിമാലകളും ഉണ്ട്. 2024-ലെ കണക്കാണിത്. ഇവയില്‍ പലതും പിന്നീട് ഉടമസ്ഥാവകാശം തെളിയിച്ച് ഉടമസ്ഥര്‍ തന്നെ തിരികെ വാങ്ങിക്കൊണ്ടുപോയിട്ടുമുണ്ട്. പലരും മെട്രോ സ്‌റ്റേഷനിലെ എക്‌സറേ ബാഗേജ് സ്‌കാനറിന് സമീപത്താണ് സാധനങ്ങള്‍ മറന്നുപോകുന്നത്. സ്‌കാനര്‍...

മഞ്ചേശ്വരത്ത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന് നേരെ അക്രമം; രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ബങ്കര മഞ്ചേശ്വരത്ത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന് നേരെ അക്രമം. രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഹൊസബെട്ടു സ്വദേശി അഷ്‌റഫ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെയാണ് കേസെടുത്തത്. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിലെ എ.എസ്‌.ഐ അതുല്‍ രാം(25), സിവില്‍ പൊലീസ് ഓഫീസര്‍ മണിപ്രസാദ്(32)എന്നിവരെയാണ് അഷ്‌റഫ് ആക്രമിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. അസമയത്ത് കണ്ട ആളുകളെ ചോദ്യംചെയ്ത...

മംഗളൂരുവില്‍ യൂനിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം; ഉപ്പള സ്വദേശി ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേരെ അറസ്റ്റ് ചെയ്തു. മംഗളൂരു സിറ്റി ബാർക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ബെജായിയിൽ കെഎസ്ആർടിസിക്ക് സമീപം ആദിത്യ കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന “കളേഴ്‌സ്” എന്ന യൂണിസെക്‌സ് സലൂണിലാണ് അതിക്രമം നടന്നത്....

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് വോയിസ് കോളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് റീച്ചാര്‍ജ് പ്ലാനുകള്‍ വോയിസ് കോള്‍, എസ്.എം.എസ്. എന്നിവയ്ക്ക് മാത്രമായി പുതിയ റീച്ചാര്‍ജ് പ്ലാനുകളൊന്നും കമ്പനി...

തലപ്പാടിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിശ്രമകേന്ദ്രം വരുന്നു

കാസർകോട് : ജില്ലാ അതിർത്തിയായ തലപ്പാടിയിൽ അന്താരാഷ്ട്ര നിലവാരമുള്ള വിശ്രമകേന്ദ്രം, ‘റസ്റ്റ് സ്റ്റോപ്പ്’ നിർമിക്കും. ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നിർമിക്കുന്ന ആദ്യ റസ്റ്റ് സ്റ്റോപ്പാണ് തലപ്പാടിയിലേത്. ഒന്നാം ലോക കേരളസഭയിൽ രൂപവത്കരിച്ച ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് കമ്പനിയുടെ ആദ്യ...

ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ. നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ് ചെയ്തും തേര്‍ഡ് പാർട്ടി അപ്ലിക്കേഷനിലൂടെയും മറ്റുമാണ് പലരും വാട്സ്ആപ്പില്‍ ഈ ഫീച്ചർ പ്രയോജനപ്പെടുത്തിയിരുന്നത്. ഇൻസ്റ്റഗ്രാമിൽ എങ്ങനെ മ്യൂസിക് ചേർക്കാന്‍ കഴിയുമോ, അതുപോലത്തെ ഓപ്ഷനാകും വാട്‌സ്ആപ്പ് സ്റ്റാറ്റസിലും ലഭിക്കുക. അതേസമയം...

ഭർതൃവീട്ടിൽനിന്നു തിരിച്ചെത്തി, പിന്നാലെ 22കാരി തൂങ്ങിമരിച്ചനിലയിൽ; വിവാഹം ഒന്നരവർഷം മുൻപ്

കോഴിക്കോട് ∙ നാദാപുരത്ത് നവവധുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര ഓർക്കാട്ടേരി വൈക്കിലിശേരി പുതുശേരി താഴെക്കുനി മുഹമ്മദ് ഇർഫാന്റെ ഭാര്യ ഫിദ ഫാത്തിമ (22) ആണ് മരിച്ചത്. പട്ടാണിയിലെ സ്വന്തം വീട്ടിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ ഫിദയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ്...

ബിജെപിയെ ഞെട്ടിച്ച് നിതീഷ് കുമാറിന്റെ നീക്കം, ജെഡിയു മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു

ദില്ലി : മണിപ്പൂരിൽ ബിജെപി സർക്കാരിന് തിരിച്ചടി. എൻ ബിരേൻ സിങ് നയിക്കുന്ന ബിജെപി സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിൻവലിച്ചു. നിതീഷ് കുമാർ അധ്യക്ഷനായ ജെഡിയുവിന് മണിപ്പൂർ നിയമസഭയിൽ ഒരംഗമാണ് ഉളളത്. പിൻമാറ്റം മണിപ്പൂർ സർക്കാരിൽ തിരിച്ചടി സൃഷ്ടിക്കില്ലെങ്കിലും കേന്ദ്രത്തിനും ബിഹാറിലും പ്രധാന സഖ്യകക്ഷിയായ ജെഡിയുവിന്റെ പിൻമാറ്റം ബിജെപിക്കുളള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തൽ. കോൺറാഡ് സാഗ്മ...

ഗ്രീഷ്മക്ക് വധശിക്ഷ; ജഡ്ജിയുടെ കട്ട്ഔട്ടിൽ പാലഭിഷേകം നടത്താൻ ശ്രമം, കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞു

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ വന്ന കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്. സെക്രട്ടറിയേറ്റിന് മുന്നിലാണ് കേരള മെൻസ് അസോസിയേഷൻ പ്രവർത്തകർ പാലഭിഷേകത്തിന് എത്തിയത്. ഇവരുടെ പക്കലുണ്ടായിരുന്ന ഫ്ലെക്സ് പൊലീസ് പിടിച്ചെടുത്തു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ എം...
- Advertisement -spot_img

Latest News

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...
- Advertisement -spot_img