Monday, May 6, 2024

Latest news

വീഡിയോ സ്റ്റാറ്റസിൽ വമ്പൻ മാറ്റം, അധികം കാത്തിരിക്കേണ്ട, സന്തോഷിക്കാൻ വകയുള്ള പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്

ദേ വീണ്ടും അപ്ഡേഷനുമായി വാട്ട്സാപ്പ്. പുതിയ അപ്ഡേഷൻ വരുന്നതോടെ ഒരുമിനിറ്റ് വരെയുളള സ്റ്റാറ്റസ് അപ്‍ലോഡ് ചെയ്യാനാകും. നിലവിൽ 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് അപ്ഡേറ്റ് ചെയ്യാനാകുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സാപ്പ് ബീറ്റ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചില ബീറ്റ ടെസ്റ്റർമാർക്കാണ് ഇത് ലഭിക്കുന്നത്. വരും ആഴ്ചകളിൽ ഇത്...

ഐപിഎല്‍ 2024: ‘എന്നെ നിങ്ങള്‍ ആ വാക്ക് വിളിക്കുന്നത് നിര്‍ത്തണം, ആ വിളി കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു’; ആരാധകരോട് കോഹ്‌ലി

വിരാട് കോഹ്ലിക്ക് നിരവധി പേരുകളുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായത് കിംഗ് കോഹ്ലി എന്ന പേരാണ്. ഏരെ ആവേശത്തോടെയാണ് ആരാധകര്‍ താരത്തെ ഇങ്ങനെ വിളിക്കുന്നത്. എന്നാലിപ്പോഴിതാ ഈ ആരാധകരെ നിരാശരാക്കുന്ന ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ് വിരാട്. കിംഗ് എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും തന്നെ വിരാട് എന്ന് വിളിച്ചാല്‍ മതിയെന്നും ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് താരം. നിങ്ങള്‍ എന്നെ...

റിയാസ് മൗലവി വധം: വിധി പറയുന്നത് മൂന്നാമതും മാറ്റി

കാസര്‍കോട്: ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ കഴുത്തറുത്ത് കൊന്ന കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 30​ആണ് പുതിയ തീയതി. ഇത് മൂന്നാംതവണയാണ് വിധിപറയൽ മാറ്റിവെക്കുന്നത്. നേരത്തെ, ഫെബ്രുവരി 29നും മാർച്ച് ഏഴിനും വിധി പ്രസ്താവിക്കാനിരുന്നുവെങ്കിലും മാറ്റുകയായിരുന്നു. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെ പഴയ ചൂരി...

വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിലെ മറിമായത്തിന് ഉടന്‍ ‘പണി’; ശിക്ഷ ആര്‍.സി.റദ്ദാക്കല്‍ മുതല്‍ കേസ് വരെ

വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റില്‍ കൃത്രിമം കാട്ടുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്. എ.ഐ.ക്യാമറ ഉപയോഗിച്ചുള്ള വാഹനപരിശോധനയുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഈ നിര്‍ദേശം നല്‍കിയത്. നമ്പര്‍പ്ലേറ്റ് മറച്ചുവയ്ക്കുക, മടക്കിവയ്ക്കുക, വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്നുമാസംമുതല്‍ ഒരുവര്‍ഷംവരെ ആര്‍.സി. സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. നിയമലംഘനം എ.ഐ.ക്യാമറയില്‍ പതിഞ്ഞാലും, നമ്പര്‍പ്ലേറ്റില്‍ കൃത്രിമം...

വീട്ടിലെത്തി കൂട്ടുകാരന്റെ 2 മക്കളെ യുവാവ് കഴുത്തറുത്ത് കൊന്നു; പിടികൂടുന്നതിനിടെ പൊലീസിനെ വെടിവെച്ച് പ്രതി; യുവാവിനെ വെടിവെച്ച് കൊന്ന് പൊലീസ്

ഉത്തര്‍പ്രദേശിലെ ബുദൗണില്‍ യുവാവ് സുഹൃത്തിന്റെ മക്കളെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്നു. ബാബ കോളനിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന മൊഹമ്മദ് സാജിദാണ് സുഹൃത്ത് വിനോദിന്റെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സുഹൃത്തില്‍ നിന്ന് 5000 രൂപ കടം വാങ്ങാനെത്തിയ യുവാവാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5,000 രൂപ കടം വാങ്ങുന്നതിനായി സാജിദ് വിനോദിന്റെ വീട്ടിലെത്തുകയായിരുന്നു. ഭാര്യയും...

16മാസം പ്രായമുള്ള മകളെ തനിച്ചാക്കി അമ്മയുടെ വിനോദയാത്ര, പട്ടിണി കിടന്ന് കുഞ്ഞ് മരിച്ചു, 32കാരിക്ക് ജീവപര്യന്തം

ഓഹിയോ: 16 മാസം പ്രായമുള്ള മകളെ വീട്ടിൽ ഉപേക്ഷിച്ച് വിനോദയാത്രയ്ക്ക് പോയി അമ്മ. ഒരാഴ്ചയ്ക്ക് പിന്നാലെ തിരികെ എത്തുമ്പോൾ മരിച്ച നിലയിൽ പിഞ്ചുകുഞ്ഞ്. 32കാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഓഹിയോയിലാണ് സംഭവം. കഴിഞ്ഞ വർഷം ജൂണിലാണ് 32കാരിയായ ക്രിസ്റ്റൽ കണ്ടെലാറിയോ 16 മാസം മാത്രം പ്രായമുള്ള മകളെ വീട്ടിൽ തനിച്ചാക്കിയ ശേഷം അവധി...

300ലേറെ ഏറ്റുമുട്ടലുകൾ, എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് പ്രദീപ് ശർമയ്ക്ക് ജീവപര്യന്തം, ഇന്ത്യയിൽ ഇതാദ്യം

മുംബൈ: മുംബൈ പൊലീസിലെ മുൻ എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഗുണ്ടാത്തലവൻ ഛോട്ടാ രാജന്‍റെ സംഘത്തിലെ ലഖൻ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ഇന്ത്യയിൽ ആദ്യമായാണ് ഏറ്റുമുട്ടൽ കേസിൽ ഒരു പോലീസ് ഓഫീസർക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്. നേരത്തെ ഈ കേസിൽ കീഴ് കോടതി പ്രദീപ്...

രേഖകളെല്ലാം കയ്യിലുണ്ടോ? രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കും; നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം

ന്യൂഡല്‍ഹി∙ രാജ്യത്ത് ഇപ്പോള്‍ കുറഞ്ഞത് 21 ലക്ഷം സിം കാര്‍ഡുകള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. മന്ത്രാലയം നടത്തിയ സര്‍വേ പ്രകാരമാണ് ഈ കണ്ടെത്തല്‍. ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം കൈമാറി. അടിയന്തരമായി ഇവരുടെ രേഖകള്‍...

‘അയ്യോ… പ്രേതം’; ബൈക്ക് യാത്രക്കാരന്‍റെ ഹെല്‍മറ്റ് ക്യാമറയില്‍ കുടുങ്ങിയ ‘പ്രേത വീഡിയോ’ വൈറല്‍

പ്രേതങ്ങളെ പകല്‍ വെളിച്ചത്തില്‍ കണ്ടതായി ആരും ഇതുവരെ അവകാശപ്പെട്ടിട്ടില്ല. എന്നാല്‍, രാത്രികാലം, പ്രത്യേകിച്ചും ഇരുട്ട് പരന്നാല്‍ അങ്ങനെയല്ല. നിരവധി പ്രേതകള്‍... ഒരു പക്ഷേ പ്രേതകഥകളുടെ എല്ലാം പശ്ചാത്തലം രാത്രിയിലോ കൂരാകൂരിരുട്ടിലോ ആണെന്ന് കാണാം. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയിലും പ്രേതം ഇരുട്ടത്തായിരുന്നു. പക്ഷേ, റോഡില്‍ നിറയെ വെളിച്ചവുമുണ്ടായിരുന്നു. അതെ, ഫിലിപ്പീയന്‍സില്‍ നിന്നുള്ള...

മഞ്ചേശ്വരത്ത് ബിജെപിയിൽ തര്‍ക്കം രൂക്ഷം; എൻഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കില്ലെന്ന് ഒരു വിഭാഗം

കാസര്‍കോട്: മഞ്ചേശ്വരം ബിജെപിയില്‍ ഉള്‍പ്പോര് രൂക്ഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത ശില്പശാലയടക്കം തടസപ്പെട്ടു. ഒരു വിഭാഗം പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തിയതോടെ കാസര്‍കോട്ടെ എൻഡിഎ സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കില്ലെന്ന് ഇവരെ അനുകൂലിക്കുന്നവര്‍ തീരുമാനിച്ചു. മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തക ശില്പശാല വിളിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വിനിക്കായുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനും ഏകോപിപ്പിക്കാനുമായിരുന്നു...
- Advertisement -spot_img

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് പന്ത് ഇടിച്ചു; 11കാരന് ദാരുണാന്ത്യം

മുംബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരൻ മരിച്ചു. പൂനെയിലാണ് സംഭവം. ശൗര്യ എന്ന കുട്ടിയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് മരിച്ചത്. ഉടൻ...
- Advertisement -spot_img