Sunday, May 19, 2024

Latest news

‘ഞങ്ങളോടൊപ്പം ചേരൂ..’; ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെ വരുൺ ഗാന്ധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡൽഹി: ബി.ജെ.പി സ്ഥാനാർഥിപട്ടികയിൽ നിന്ന് വെട്ടിയതിന് പിന്നാലെ വരുൺ ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. മഹത്തായ ഈ പാർട്ടിയിൽ ചേരാൻ വരുൺ ഗാന്ധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ഗാന്ധി കുടുംബത്തിലെ കുടുംബ വേരുകളാണ് 44കാരനായ വരുണിനെ ബി.ജെ.പി തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണമെന്ന് അധിർ...

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന നിബന്ധന നിയമവിരുദ്ധം’; ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എതിർ കക്ഷിയുടെ ബില്ലുകളിൽ നിന്ന് ഈ വ്യവസ്ഥ അടിയന്തരമായി നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു. എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാർ, കൊച്ചിയിലെ...

ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ കണ്ടം വഴി ഓടിച്ച് വിദ്യാര്‍ഥികള്‍; വീഡിയോ

റായ്പൂര്‍: ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകന് നേരെ ചെരിപ്പെറിഞ്ഞ് വിദ്യാര്‍ഥികള്‍. അധ്യാപകനെ കണ്ടം വഴി ഓടിക്കുന്ന വിദ്യാര്‍ഥികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഛത്തീസ്ഗഡ് ബസ്തറിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ബസ്തർ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്‌കൂളിലെ അധ്യാപകന്‍ ദിവസവും മദ്യപിച്ചാണ് സ്കൂളിലെത്തുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതിനു പകരം ഇയാള്‍ തറയില്‍ കിടന്നുറങ്ങുകയാണ് പതിവ്. കുട്ടികള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അവരെ...

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. മാര്‍ച്ച് 27, 28 ദിവസങ്ങളില്‍ ആലപ്പുഴയിലും എറണാകുളത്തും മാത്രമേ മഴ സാധ്യയുള്ളൂ. എന്നാല്‍ മാര്‍ച്ച് 29ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും. മാര്‍ച്ച് 30ന് തിരുവനന്തപുരം, കൊല്ലം,...

ഹോളി ആഘോഷത്തില്‍ പങ്കെടുത്തില്ല; കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

കാസര്‍ഗോഡ്: കാസര്‍ഗോഡ് അമ്പലത്തുകരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് ആക്രമണം. മഡികൈ സ്‌കൂളിലെ വിദ്യാര്‍ഥി കെ പി നിവേദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതി കേസെടുത്തു. നിവേദിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മര്‍ദിച്ചത്. പരീക്ഷ കഴിഞ്ഞ...

ഫണ്ടില്ല, കൂപ്പൺ അടിച്ച് പണ പിരിവ് നടത്താൻ കെപിസിസി; സാമ്പത്തിക പ്രതിസന്ധിയിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ്

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവുമായി കെപിസിസി. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതോടെയാണ് കൂപ്പൺ പിരിവ് നടത്തി തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താൻ കോൺഗ്രസ് നിർബന്ധിതരായത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ പ്രതിസന്ധിയിലാകുന്നുവെന്ന് ദേശീയ നേതൃത്വം തന്നെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നും എഐസിസി...

രണ്ടര വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ചത് തന്റെ കുട്ടിയല്ലെന്ന് പറഞ്ഞ്; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. അതിനിടെ, മുഹമ്മദ്‌ ഫായിസിനെതിരെ കടുത്ത ആരോപണവുമായി ബന്ദുക്കള്‍ രംഗത്തെത്തി. ഫായിസ് നിരന്തരം കുട്ടിയെ മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചിരുന്നത്. ഫായിസിന്റെ ഉമ്മയും കുഞ്ഞിനെ...

എന്തൊക്കെ കാണണം? സ്കൂട്ടറിൽ പെൺകുട്ടിയുടെ സാഹസപ്രകടനം, മൂക്കും കുത്തി താഴെ, പിഴ ചുമത്തി പൊലീസ്

രാജ്യമെമ്പാടും ഹോളി ആഘോഷങ്ങളിലായിരുന്നു. എന്നാൽ, ആ സമയത്ത് പോലും സാഹസികത കാണിച്ച് സ്വയം അപകടത്തിലാവാനും മറ്റുള്ളവരെ അപകടത്തിൽ പെടുത്താനും ആളുണ്ട്. എന്താ സംശയമുണ്ടോ? ദാ ഈ വീഡിയോ ഒന്ന് കണ്ടുനോക്കിയാൽ മതി സംശയം തീരും. ഹോളി ആഘോഷത്തിനിടയിൽ റോഡിൽ ഒരു സ്കൂട്ടിയിൽ സാഹസിക പ്രകടനം നടത്തുന്ന പെൺകുട്ടിയുടേതാണ് വീഡിയോ. Madhur Singh എന്ന യൂസറാണ് വീഡിയോ...

പൈവളികെയിൽ ബി.ജെ.പി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയ കോൺഗ്രസ് അംഗത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കാസർകോട്: പൈവളികെ പഞ്ചായത്ത് പ്രസിഡണ്ടായ സിപിഎം അംഗത്തിനെതിരെ ബിജെപി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത കോൺഗ്രസ് മെമ്പർ അവിനാശ് മച്ചാദോയെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തെന്നു ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അറിയിച്ചു. പൈവളികെ പഞ്ചായത്ത് പതിനഞ്ചാം വാർഡ് അംഗവും 19 അംഗ പഞ്ചായത്ത് ഭരണസമിതിയിലെ ഏക കോൺഗ്രസ് അംഗവുമാണ്...

കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ എന്നിവരുടെ ശ്രദ്ധയ്ക്ക്; വേനൽക്കാലമാണ്, ചിക്കൻ പോക്‌സിനെതിരെ ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ - എച്ച്.ഐ.വി., കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി/ സ്റ്റീറോയിഡ്...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img