Latest news

കളമശ്ശേരി സ്ഫോടനം: പൊട്ടിയത് ടിഫിന്‍ ബോക്സില്‍ വെച്ച ബോംബ്; അന്വേഷണം എൻഐഎ ഏറ്റെടുക്കും

തിരുവനന്തപുരം: കളമശ്ശേരിയിൽ ഒരാളുടെ മരണത്തില്‍ ഇടയാക്കിയ സ്ഫോടനം സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുക്കും. അന്വേഷണത്തിനായി ദില്ലിയിൽ നിന്ന് അഞ്ചംഗ സംഘം കൊച്ചിക്ക് പോകും. ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം. ഐഇഡിയുടെ (Improvised explosive divine) അവശിഷ്ടങ്ങൾ കണ്ടെത്തി.  കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും...

പ്രവാസികൾ ശ്രദ്ധിക്കുക! ബാഗേജുകളിൽ അച്ചാറും നെയ്യുമടക്കം പറ്റില്ല, നിരോധനമുള്ള വസ്തുക്കളുടെ ലിസ്റ്റ്

അബുദാബി: ബിസിനസ്,ടൂറിസം, തൊഴില്‍ ആവശ്യങ്ങള്‍ക്കായി നിരവധി ഇന്ത്യക്കാരാണ് യുഎഇയിലേക്ക് യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് ഇന്ത്യ-യുഎഇ കോറിഡോര്‍. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പലരും ബാഗില്‍ യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാധനങ്ങള്‍ കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ചെക്ക് ഇന്‍ ബാഗേജില്‍...

സൗദിയിൽ ശക്തമായ മഴ; തെരുവുകളിൽ വെള്ളം നിറഞ്ഞു, ഗതാഗതക്കുരുക്ക്

ജിദ്ദ:വെള്ളിയാഴ്ച വൈകീട്ട് മക്കയിലും ജിദ്ദയിലും മഴ പെയ്തു. മേഖലയിൽ മഴയുണ്ടാകുമെന്ന് സിവിൽ ഡിഫൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മക്കയിൽ മഴയുണ്ടായത്. മസ്ജിദുൽ ഹറം,മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും കൂടാതെ മറ്റ് ഡിസ്ട്രിക്ടുകളിലും മർകസുകളിലും ശക്തമായ മഴ ലഭിച്ചു. തെരുവുകളിൽ, പ്രത്യേകിച്ച് അസീസിയ പ്രദേശത്ത് വെള്ളം നിറഞ്ഞു. ഇത് വാഹന ഗതാഗതക്കുരുക്ക്...

ബൈ 2 ഗെറ്റ് 2 ഓഫര്‍: ബിഗ് ടിക്കറ്റ് വാങ്ങാം, 20 മില്യൺ ദിര്‍ഹം നേടാം

ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടാനുള്ള സാധ്യതകള്‍ നാലിരട്ടിയാക്കാം. ഒക്ടോബര്‍ 28 മുതൽ 31 വരെയുള്ള ബൈ 2 ഗെറ്റ് 2 ഓഫറിൽ പങ്കെടുക്കാം. ബിഗ് ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റ് www.bigticket.ae വഴി രണ്ടു ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ അധികമായി സൗജന്യമായി ലഭിക്കും. നവംബര്‍ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിര്‍ഹം നേടാൻ അവസരം നൽകുന്ന ഗെയിമാണിത്. അല്ലെങ്കിൽ...

മോശം പെരുമാറ്റം: സുരേഷ് ​ഗോപിക്കെതിരെ പൊലീസിൽ പരാതി നൽകി മാധ്യമപ്രവർത്തക

അപമര്യാദയായി പെരുമാറിയതില്‍ സുരേഷ് ഗോപിക്കെതിരെ നിയമനടപടിയുമായി മാധ്യമപ്രവര്‍ത്തക.. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മാധ്യമപ്രവര്‍ത്തക പരാതി നല്‍കി. ഇന്നലെ കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു മാധ്യമപ്രവര്‍ത്തകയോടുള്ള അതിരുകടന്ന സുരേഷ് ഗോപിയുടെ പെരുമാറ്റം.. അനുവാദമില്ലാതെ തന്‍റെ തോളില്‍ പിടിച്ചെന്നും എതിര്‍പ്പ് അറിയിച്ച് കൈ പിടിച്ചുമാറ്റിയപ്പോള്‍ ആവര്‍ത്തിച്ചെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി.  സംഭവത്തില്‍ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തുവന്നിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍...

വൃക്കരോഗികൾക്ക് ആശ്വാസം; ജനറൽ ആസ്പത്രിയിൽ ഇനി രാത്രിയിലും ഡയാലിസിസ്

കാസർകോട്: വൃക്കരോഗികൾക്ക് കൈത്താങ്ങായി ജനറൽ ആസ്പത്രിയിൽ ഡയാലിസിസ് കേന്ദ്രം രാത്രിയും പ്രവർത്തിക്കും. വൈകിട്ട് ആറുമുതൽ രാത്രി 10 വരെ പ്രവർത്തിക്കാനുള്ള അനുമതിയാണ് ലഭിച്ചത്. നവംബറിൽ പ്രവർത്തനം തുടങ്ങുമെന്ന് ആസ്പത്രി സൂപ്രണ്ട് എ.ജമാൽ അഹമ്മദ് പറഞ്ഞു. ഇതോടെ കൂടുതൽ വൃക്കരോഗികൾക്ക് ഡയാലിസിസ് കേന്ദ്രത്തിലെ സേവനം ലഭിക്കും. നിലവിൽ രാവിലെ 7.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഡയാലിസിസ് കേന്ദ്രമുള്ളത്....

മതസ്പർദ്ധ വളർത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണം: എം.എസ്.എഫ്

കാസർകോട് : കുമ്പള ഖൻസ വിമൻസ് കോളേജ് ബസ് സ്റ്റോപ്പിൽ ബസ് നിർത്താത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനികൾ നടത്തിയ പ്രതിഷേധത്തെ ദുർവ്യാഖ്യാനം ചെയ്ത് വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ ബസ്സിൽ കയറിയ വിദ്യാർത്ഥിനികളോട് ഒരു യാത്രക്കാരി അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ ഉടലെടുത്ത വാക്കേറ്റത്തെ വർഗ്ഗീയത കലർത്തി...

സ്റ്റോപ്പിൽ നിർത്താത്ത ബസ് തടഞ്ഞ സംഭവം; ബുർഖയിടാതെ ഹിന്ദു സ്ത്രീകളെ ബസിൽ പ്രവേശിപ്പിക്കാത്തതിനെന്ന് ഹിന്ദുത്വവാദികളുടെ പ്രചരണം

കാസർകോട്: കൻസ വനിതാ കോളജിന് സമീപം സ്റ്റോപ്പിൽ നിർത്താതെ പോയ ബസ് തടഞ്ഞ സംഭവം വഴി തിരിച്ച് മതസ്പർധ വളർത്താൻ സംഘ്പരിവാർ ശ്രമം. ബുർഖ ധരിക്കാതെ ഹിന്ദു സ്ത്രീകളെ ബസിൽ കയറാൻ മുസ്‌ലിം സ്ത്രീകൾ അനുവദിക്കില്ലെന്നാണ് വീഡിയോ പങ്കു വച്ച് ട്വിറ്ററിലടക്കം ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോൾ അല്ലാഹുവിന്റെ സ്വന്തം നാടെന്ന...

ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെ കുറിച്ചും ഭക്ഷണരീതികളെ കുറിച്ചും അറിയാം…

ക്യാൻസര്‍ രോഗം സമയബന്ധിതമായി കണ്ടെത്താനായാല്‍ ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എന്നാല്‍ പലപ്പോഴും സമയത്തിന് രോഗനിര്‍ണയം നടക്കുന്നില്ല എന്നതാണ് തിരിച്ചടിയാകുന്നത്. പല കാരണം കൊണ്ടും ക്യാൻസര്‍ ബാധയുണ്ടാകാം. ചിലര്‍ ജീവിതരീതികളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിട്ടും ക്യാൻസര്‍ ബാധിതരാകുമ്പോള്‍ നിരാശരാകാറുണ്ട്. ഇവരെ മറ്റെന്തെങ്കിലും ഘടകമായിരിക്കാം ക്യാൻസര്‍ എന്ന പ്രതിസന്ധിയില്‍ കൊണ്ടിട്ടത്. ഇങ്ങനെ നമുക്ക് അറിയുന്നതോ അറിയാത്തതോ ആയ...

‘അയോധ്യയിൽ പ്രതിഷ്ഠാ കർമത്തിന് വരുമ്പോൾ ധന്നിപൂരിൽ മസ്ജിദിന് തറക്കല്ലിടുകയും വേണം’: മോദിയോട് അഭ്യർഥനയുമായി മുസ്‌ലിം സംഘടനകൾ

ലഖ്നൗ: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കർമത്തിനെത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ധന്നിപൂരിൽ മസ്ജിദിന് തറക്കല്ലിടണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകൾ. അയോധ്യയിലെ ജമിയത്ത് ഉലമ-ഇ-ഹിന്ദ് യൂണിറ്റ്, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എന്നീ സംഘടനകളാണ് ആവശ്യമുന്നയിച്ചത്. ധന്നിപൂരിലെ സോഹവാൾ തെഹ്‌സിലിൽ മസ്ജിദിനനുവദിച്ചിരിക്കുന്ന സ്ഥലത്ത് പ്രധാനമന്ത്രി തറക്കല്ലിടീൽ കർമം നിർവഹിക്കണമെന്നാണ് ആവശ്യം. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ഹിന്ദുക്കളുടെ തീർഥാടനകേന്ദ്രം ഉദ്ഘാടനം...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img