Latest news

ഒടുവിൽ കാത്തിരിപ്പിന് അവസാനമാകുന്നു; ആ കിടിലന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്ന വിവരം പങ്കുവച്ച് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി. സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ കറൗസല്‍ പോസ്റ്റില്‍ ഫോട്ടോകള്‍ ആഡ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ പരീക്ഷിക്കുന്ന വിവരമാണ് ആദം മൊസേരി പങ്കുവച്ചത്. ഒന്നിലധികം ഫോട്ടോയോ വീഡിയോയോ ഉള്‍പ്പെട്ട പോസ്റ്റിനെയാണ് കറൗസല്‍ പോസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. ഫോട്ടോ പോസ്റ്റു ചെയ്യുന്നതിന് മുമ്പ് നിങ്ങളെ ഫോളോ ചെയ്യുന്നവര്‍ക്ക്...

പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചു; യൂത്ത് ലീഗിന്റെ പരാതിയിൽ ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചതിന് ജനം ടിവിക്കെതിരെ കേസെടുത്തു. എളമക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിലാണ് നടപടി. പ്രത്യേക മതവിഭാഗത്തിനെതിരെ മനഃപൂര്‍വമായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജനം ടിവി പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചതായി പരാതിയില്‍ സൂചിപ്പിച്ചിരുന്നു. കളമശ്ശേരി...

2034 ലോകകപ്പ് ഫുട്‌ബോൾ സൗദിയിൽ തന്നെ, ഔദ്യോഗിക പ്രഖ്യാപനവുമായി ഫിഫ

റിയാദ്: 2034-ലെ ലോകകപ്പിന് സൗദി അറേബ്യ തന്നെ ആതിഥ്യം വഹിക്കും. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മറ്റൊരു രാജ്യവും 2034 ലോകകപ്പിനുള്ള ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാത്താതാണ് സൗദിക്ക് നറുക്ക് വീഴാൻ കാരണം. ഇതോടെ, 11 വർഷത്തിന് ശേഷം ലോക ഫുട്‌ബോൾ മാമാങ്കം സഊദിയുടെ മണ്ണിലെത്തും. എല്ലാ സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്...

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; വര്‍ധിപ്പിച്ചത് 102 രൂപ

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. 102 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1842 രൂപയായി. ഡല്‍ഹിയില്‍ 1731 രൂപയ്ക്ക് ലഭിച്ചിരുന്ന 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില 1,833 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ സിലിണ്ടര്‍ വില 1785.50 രൂപയായും ചെന്നൈയില്‍ 1999.50 രൂപയായും കൂടി. ഹോട്ടലുകളില്‍ അടക്കം ഉപയോഗിക്കുന്ന...

കാസര്‍കോട് സ്വകാര്യ ബസിനുനേരെ ആക്രമണം, ഹെല്‍മറ്റ് കൊണ്ട് ചില്ല് അടിച്ചുതകര്‍ത്തു, യാത്രക്കാരന് പരിക്ക്

കാസര്‍കോട്: കാസര്‍കോട് സ്വകാര്യ  ബസിനുനേരെ ആക്രമണം. കാസര്‍കോട് ബന്തടുക്ക ആനക്കല്ലില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ബന്തടുക്കയില്‍ നിന്ന് കാസര്‍കോട്ടോക്ക് വരികയായിരുന്ന തത്വമസി എന്ന പേരിലുള്ള സ്വകാര്യ ബസിന്‍റെ ചില്ലാണ് അടിച്ച് പൊട്ടിച്ചത്. ആക്രമണത്തിനിടെ ചില്ല് തെറിച്ച് ബസിലെ ഒരു യാത്രക്കാരന് പരിക്കേറ്റു. ബൈക്കില്‍ എത്തിയ ആളാണ് ബസ് തടഞ്ഞ് നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട്...

സീരിയൽ നടി പ്രിയ അന്തരിച്ചു

തിരുവനന്തപുരം: ടെലിവിഷൻ സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടുമാസം ​ഗർഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടായെന്നും മരണ വിവരം പങ്കുവെച്ചുകൊണ്ട് നടൻ കിഷോർ സത്യ ഫെയ്സ്ബുക്കിൽ കുറിച്ചു. കുഞ്ഞ് ഐ.സി.യുവിൽ ആണെന്നും കിഷോർ സത്യ അറിയിച്ചു. ' 'മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം...

ഫ്‌ളിപ്പ്കാര്‍ട്ട് ദിപാവലി സെയില്‍; ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍

ദിപാവലി ആഘോഷത്തോട് അനുബന്ധിച്ചുള്ള ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ദിപാവലി സെയില്‍ നാളെ മുതൽ. ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്കുള്ള വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു. 11-ാം തീയതി വരെയാണ് ദിപാവലി സെയില്‍ നടക്കുന്നത്. ഐഫോണ്‍ 14, സാംസങ് ഗ്യാലക്സി എഫ് 14, റെഡ്മി നോട്ട് 12 പ്രോ, മോട്ടോറോള എഡ്ജ് 40 തുടങ്ങിയ ജനപ്രിയ മോഡലുകളുടെ...

അശ്അരിയ്യ സിൽവർ ജൂബിലിയും സനദ് ദാന സമ്മേളവും നവം.1 മുതൽ 3 വരെ

കുമ്പള.ബണ്ട്വാൾ സുരിബൈൽ അശ്അരിയ്യ സിൽവർ ജൂബിലിയും സനദ് ദാന സമ്മേളവും നവംബർ 1 മുതൽ 3 വരെ വിവിധ പരിപാടികളോടെ സുരിബൈൽ അശ്അരിയ്യ നഗറിൽ വെച്ച് നടക്കുമെന്ന് സ്ഥാപന മേധാവികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് ശൈഖുനാ സുരിബൈൽ ഉസ്താദ് 22 -ാം ആണ്ടുനേർച്ചയും നടക്കും. 1 ന് വൈകിട്ട് 6.30ന്...

ടാറ്റ അനുവദിച്ച കോവിഡ് ആശുപത്രി; സർക്കാരിന് നൽകിയതിന് പകരം ഭൂമി ലഭിച്ചതായി സമസ്ത

കാസര്‍കോട്: ടാറ്റ അനുവദിച്ച കോവിഡ് ആശുപത്രി നിർമിക്കാൻ സർക്കാറിന് മലബാർ ഇസ്‍ലാമിക് കോപ്ലക്സ് നൽകിയ ഭൂമിക്ക് പകരം ഭൂമി ലഭിച്ചതായി സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ . മൂന്നു വർഷം മുമ്പ് സർക്കാറിന് കൈമാറിയ ഭൂമിക്ക് പകരം ഭൂമി നൽകാൻ കാലതാമസമുണ്ടായത് സർക്കാർ നടപടിയുടെ ഭാഗമാവാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കോവിഡ് രൂക്ഷമായ...

പാമ്പും പല്ലികളും തമ്മിൽ‌ പൊരിഞ്ഞ പോരാട്ടം, ആര് ജയിക്കും? വീഡിയോ കാണാം

ഉരഗങ്ങൾ നല്ല വേട്ടക്കാരാണ്. അവർ തങ്ങളുടെ ഇരകൾക്ക് വേണ്ടി കൗശലപൂർവ്വം പതിയിരിക്കുകയും സമയമാകുമ്പോൾ അവയെ പിടികൂടുകയും ചെയ്യാറുണ്ട്. വിവിധ ജീവിവർഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ പല വീഡിയോകളും നാം സോഷ്യൽ‌ മീഡിയയിൽ കണ്ടിട്ടുണ്ടാകും. ചിലതെല്ലാം നമ്മെ വല്ലാതെ പേടിപ്പിക്കുന്നതാവും. ചിലത് നമ്മിൽ കൗതുകം ജനിപ്പിക്കുന്നതും. ഏതായാലും ഇപ്പോൾ വൈറലാവുന്നത് ഒരു പാമ്പും രണ്ട് പല്ലികളും തമ്മിലുള്ള...
- Advertisement -spot_img

Latest News

ഇന്ധനക്ഷാമം വെറും അഭ്യൂഹം; പരിഭ്രാന്തി വേണ്ടെന്ന് എണ്ണക്കമ്പനികൾ, ‘പാനിക് ബയിംഗ്’ ഒഴിവാക്കാൻ നിർദ്ദേശം

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ...
- Advertisement -spot_img